എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകും : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (28-12-2022).



ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (28-12-2022)


› എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് വാഹനങ്ങൾ വാങ്ങാൻ അനുമതി


എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകും.


നെയ്യാറ്റിൻകര താലൂക്കിൽ പുതുതായി സ്ഥാപിച്ച കീഴാറ്റൂർക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാൻ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ  പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വാങ്ങണമെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് മൊബൈൽ പട്രോൾ യൂണിറ്റുകൾ  സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.

›  പുനർഗേഹം: തുക അനുവദിക്കും

പുനർഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷണൽ ഓതറൈസേഷൻ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിർദ്ദേശം നൽകും.


› ശമ്പള പരിഷ്‌കരണം

കേരള ലളിതകലാ അക്കാദമിയുടെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസ് തുടങ്ങിയവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്‌കരിച്ചു നൽകും.

› അംഗീകൃത മൂലധനം ഉയർത്തും.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയിൽ നിന്നും 200 കോടിരൂപയായി ഉയർത്താൻ തീരുമാനിച്ചു.


Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023