Posts

Showing posts from August, 2024

വാഹനത്തിൽ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ കുന്നംകുളം പോലീസ് ബാംഗ്ളൂരിൽ നിന്നും കണ്ടെത്തി.

Image
തൃശൂർ : കുന്നംകുളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എരുമപ്പെട്ടി വഴി ഗുരുവായൂരിലേക്ക് പോയിരുന്ന വാഹനം ചൊവ്വന്നൂരിൽ വച്ച് പരിശോധിച്ചതിലാണ് കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപെട്ട ഏകദേശം 66.5 ഗ്രാം എം ഡി എം എ യും ഏകദേശം 2 കിലോ ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയിരുന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ രാഗിൽ കണ്ണൂർ കൊളവല്ലൂർ കണ്ണങ്ങോട് സ്വദേശിയായ കേളോത്ത് വീട്ടിൽ രാഗിൽ എന്നയാളെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ഈ കേസിൽ നിധീഷ്, മുഹമ്മദ് അൻസിൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.  ഈ കേസിലെ മറ്റൊരു പ്രതികൂടിയായ രാഗിലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ രാഗിലാണ് ബാംഗ്ളൂരിൽ നിധീഷിനും മുഹമ്മദ് അൻസിലിനും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം ഇൻസ്പെ്കടർ യു.കെ ഷാജഹാൻെറ നേതൃത്വത്തിലുള്ള അന്വേണ സംഘം ബാംഗ്ളൂരിലേക്ക് പുറപ്പെടുകയും ബാംഗ്ളൂരിലെ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സന്തോഷ് സി ആർ, ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സുകുമ

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു.

Image
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്.  നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം പൂർത്തിയാക്കേണ്ടതിനാൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ വികസനത്തിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനം കൃത്യമായി നടപ്പാക്കി സർക്കാരിന്റെ ദൗത്യം സാക്ഷാത്ക്കരിക്കും. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് തന്റെ മുൻഗാമികൾ കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയമായ, ജനസൗഹൃദമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പ്രശ്നപരിഹാരത്തിനുള്ള ഇടമായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടർന്നും പ്രവർത്തിക്കുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ

മിന്നൽ കോബിങ്ങ് ഓപ്പറേഷൻ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു

Image
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം. എഫ് പോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,75,000/- പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 500468/- രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതും (മൊത്തം 7

എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം പി; കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ. News

Image
കെ.എസ്.യു ക്യാമ്പസ് ജോഡോ;കണ്ണൂർ സർവ്വകലാശാലാ തല ശില്പശാല സംഘടിപ്പിച്ചു_ കണ്ണൂർ : എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. എസ്.എഫ്.ഐ അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ എംപി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, ഡെപ്യൂട്ടി മേയർ ഇന്ദിര, എന്നിവർ പ്രസംഗിച്ചു.കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ പഠിക്കുന്ന മുന്നൂറോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം, കോളേജ് യൂണിയനുകളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ ചുമതലയുള

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി. 2024

Image
    കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ ക

പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി. 2024

Image
   സ്കോൾ കേരള മുഖേന 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ സെപ്റ്റംബർ 7 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചക്കരക്കൽ വെള്ളച്ചാൽ പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ നിര്യാതനായി.

Image
കണ്ണൂർ : ചക്കരക്കൽ വെള്ളച്ചാൽ പാൽ സൊസൈറ്റിക്ക് സമീപം പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ (59) നിര്യാതനായി. പരേതരായ വഞ്ചികടവത്ത് ഉസ്മാന്റെയും പുളാഞ്ഞികാട്ടിൽ റാബിയുടെയും മകനാണ്. ദീർഘകാലം വിദേശത്ത് പ്രവാസിയായിരുന്നു .ഭാര്യ : ശരീഫ ചവിട്ടുപുരയിൽ (സോനാ റോഡ് ചക്കരക്കൽ) മക്കൾ : മുബശ്ശിർ, മുസബ്ബിർ (ഗൾഫ്), മുബീന. ജാമാതാക്കൾ റഹീം വെള്ളച്ചാൽ ( ബാംഗ്ലൂർ) തസ്ലീമ ( ചക്കരക്കല്ല് ചാപ്പ ). സഹോദരങ്ങൾ: നാസർ, ഷാജി എന്ന ഷാജഹാൻ,സുബൈദ, കുൽസു. സൈനബ, താഹിറ, പരേതയായ റംല. ഖബറടക്കം ശനിയാഴ്ച രാത്രി11മണിക്ക് വെള്ളച്ചാൽ മക്രേരി മഹല്ല് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ നിര്യാതനായി.

Image
കണ്ണൂർ: മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാർ: എം ആസിയ , എം പി സുബൈദ. മക്കൾ ഷംസുദ്ദീൻ, മർജാന, അബ്ദുറഷീദ് , ഗഫൂർ , അഷറഫ്മാസ്റ്റർ, നിസാർ , അഫ്സത്ത്, മുനീറ, മുഹമ്മദലി ,പരേതരായ ശിഹാബ്, നദീറ . ജാമാതാക്കൾ: അബ്ദുൽ സിയാദ്, മൊയ്തീൻ, മഹമൂദ് ,റിയാസ്, നസീമ, താഹിറ ,ഷബീന, ഷബാന . പി സമീറ. റൻസീറ, ടി കെ സമീറ. പഴയ എടക്കാട് നിയോജകമണ്ഡലത്തിൽപെട്ട കടാങ്കോട്, പള്ളിപ്രം വാരംകടവ് പ്രദേശങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിന് പഴയകാല നേതാക്കന്മാർക്ക് ഒരൊപ്പം തോളുരുമ്മി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം .സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി ,ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറി,എടക്കാട് നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ ദീർഘകാല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറി, കടാങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സെക്രട്ടറി, ചേലോറ ഗ്രാമ

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്‌സ് ഹെൽപ്പ് ഡെസ്‌ക് ഒരുക്കും.

Image
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്. നോർക്ക വകുപ്പ്‌ സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അ

കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. Obituary

Image
കണ്ണൂർ : കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ:  മിശീന്റെവിട ആയിഷ. മക്കൾ  മിശീൻ്റവിട ഷറഫുദ്ധീൻ, മുജീബ്, സജീർ ,ഫൈസൽ, റൗള, മുംതാസ്, ഷഫീന. ജമതാക്കൾ: റഫീഖ്, നിസാർ (ഇരുവരും മട്ടന്നൂർ), നാസര്‍ (കൂടാളി), ജുബൈരിയത്ത് (വട്ടപ്പൊയിൽ), സഫീറ റുക്സാന (ഇരുവരും ചക്കരക്കൽ) റുക്സാന (മുണ്ടേരി) സഹോദരങ്ങൾ പരേതരായ സി എച്ച് കുഞ്ഞുമുഹമ്മദ്, സി എച്ച് കുഞ്ഞാലി,സി എച്ച് മൊയ്തു (കുടിക്കിമൊട്ട.) ഫാത്തിമ,കബറടക്കം ചൊവ്വാഴ്ച   രാവിലെ 7 മണിക്ക് കൂടാളി   ജുമാമസ്ജിദ് കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഞ്ചിലും ചേലോടെ: സല്ലാപം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ അഞ്ചാം വാർഷികാഘോഷ ഭാഗമായി അഞ്ചിലും ചേലോടെ എന്ന ശീർശകത്തിൽ സൗഹൃദ ഫുട്ബാൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, ത്രോ ബോൾ എന്നീ മത്സരങ്ങൾ നീർച്ചാൽ ടർഫിൽ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി എസ്ഐ ആർ.പി വിനോദ് ഉദ്‌ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം നജീബ്, റിട്ട. എസ്ഐ ഹാരിസ് വാഴയിൽ, കണ്ണൂർ ട്രാഫിക് പോലീസ് എസ്ഐ കെ ഹാരിസ് എന്നിവർ മുഖ്യ അതിഥികളായി. ചെയർമാൻ റഫീഖ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ അബു അൽമാസ് സ്വാഗതവും ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു, കൂട്ടായ്മയിലെ അംഗങ്ങൾക്ക് നടത്തിയ സവൻസ് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബർമ വാര്യേർസ് ടീം വിജയികളായി. പൊതു ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ സമദ് ടീം, ബോൾ ഔട്ട് മത്സരത്തിൽ മനാസ് ചിറക്കൽകുളം എന്നിവർ വിജയികളായി, മധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ പവർലിഫ്റ്റ് 120 കിലോഗ്രാം  വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ കെ സി ഷാനവാസിന് ആദരവ് നൽകി. ഉദ്ഘാടകനും മുഖ്യ അതിഥികൾക്കും സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കൈമാറി കൂടാതെ കഴിഞ്ഞ കോപ്പ അമേരിക്ക & യൂറോ കപ്പ് പ്രവചന മത്സരത്തിലെ വ

ഡാ മോനെ അത് തട്ടിപ്പാ: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.

Image
 കടപ്പാട് പോലീസ് ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പോലീസ്വ്യ ക്തമാക്കുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം നൽകി വാട്സ്ആപ്പ്, ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പോലീസ്പറയുന്നു.   പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പ് പൂർണമായും  :  ഡാ മോനെ അത് തട്ടിപ്പാ💯  സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എ

മുഖച്ഛായ മാറുന്ന മുഴപ്പിലങ്ങാട്; ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്.

Image
കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെ.ടി.ഡി.സി നിർമിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമാണ പ്രവർത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ : മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി ചാലിൽ മാങ്കടവ് പാറോൽ പുതിയ പുരയിൽ പി പി മുഹ്സിൻ അലി (21) യെയാണ് വളപട്ടണം ഇൻസ്പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കി; ഓണത്തിന് മുന്നോടിയായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പ്രത്യേക പരിശോധന.

Image
ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി. 53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് സ്‌ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധിച്ചു. ലാബിൽ നിന്ന് പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ ജേക്കബ്

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്; ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും, ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ്.

Image
സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെൽത്ത് പദ്ധതി നടപ്പിലാ

ഗതാഗതം തടസ്സപ്പെടും.

Image
 ചാലക്കുടി-ആനമല റോഡിൽ കി.മീ. 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരികയാണ്. മലക്കപ്പാറയിൽ ആഗസ്റ്റ് 20 ൽ പെയ്ത ശക്തമായ മഴയിൽ തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സിഎച്ച്88/150 ൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമാണ പ്രവർത്തികളും നടക്കുന്നുണ്ട്. അതിനാൽ ആഗസ്റ്റ് 24 (ശനി), 25 (ഞായർ) തീയതികളിൽ മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ഹരിദാസൻ നിര്യാതനായി.

Image
കണ്ണൂർ : വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ലക്ഷ്മി നിവാസിൽ നാലാം കണ്ടത്തിൽ ഹരിദാസൻ (58) നിര്യാതനായി.  പരേതരായ ഗോവിന്ദൻ സ്രാപ്പിൻ്റെയും കൗസല്യയുടെയും മകനാണ്. കനറാ ബാങ്ക് വാരം ബ്രാഞ്ചിലെ അപ്രൈസർ ആണ്. ഭാര്യ: ഷൈന.  മകൾ: അവന്തിക. സഹോദരങ്ങൾ: പങ്കജാക്ഷി, വാസന്തി, പ്രകാശൻ, വനജ, മഞ്ജുള, പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.      • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യാത്രയയപ്പ് നൽകി.

Image
കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ട്രാൻസ്ഫറായിപ്പോവുന്ന നാരായണൻ ടി ഐ.പി.എസ്സിന് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തിയ ചടങ്ങിൽ മാനന്തവാടി ഡി.വൈ.എസ്.പി കെ.എസ് ഷാജി അദ്ധ്യക്ഷനായി. ബിജുരാജ് (ഡി.വൈ.എസ്.പി, കല്പറ്റ), എം.എം അബ്ദുൾകരീം (ഡി.വൈ.എസ്.പി, എസ്.എം.എസ് ), എം.കെ ഭരതൻ ( ഡി.വൈ.എസ്.പി, നാർകോട്ടിക് സെൽ ), എം.എ സന്തോഷ്‌ (കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌), ഇർഷാദ് മുബാറക് (കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്തെ ആറ് ലക്ഷം ഗുണഭോക്താക്കൾക്ക് ഓണക്കിറ്റ്: മുഖ്യമന്ത്രി *സപ്ലൈകോയിൽ 13 ഇനം ഭക്ഷ്യ സാധനങ്ങൾക്ക് സബ്‌സിഡി: ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.

Image
• ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകൾ • ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങൾ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും. ഓണക്കാലത്തു നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇത

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോർജ് *രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല, രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കും. ആശുപത്രിയ്ക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കാൻ പാടില്ല.

Image
• മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടെ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടർമാർ രോഗികളോട് കൃത്യമായി വിവരങ്ങൾ വിശദീകരിച്ച് നൽ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യം: മുഖ്യമന്ത്രി; മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി.

Image
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്ത് വിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകൾ ആണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത

തപോഷ് ബസുമതാരി ജില്ലാ പോലീസ് മേധാവിയായി ചുമതലേറ്റു.

Image
വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമതാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ - ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സന്നദ്ധസേന ആപ്പ് തയ്യാറായി. 19 August 2024

Image
കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ സന്നദ്ധസേന ആപ്ലിക്കേഷൻ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആപ്പ് സഹായിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ നേടാനും ആപ്പിലൂടെ കഴിയും. മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=com.wb.sannadhasena . • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ

കൗവ്വപുറത്ത് യഹ്‌യ നിര്യാതനായി.,

Image
കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളി - ശാദുലി പള്ളി റോഡിൽ ഫാത്തിമാസിൽ കൗവ്വപുറത്ത് യഹ്‌യ (74) നിര്യാതനായി. ഭാര്യ: വി. സി റംല. മക്കൾ: വി സി ഷബീർ (ഷാർജ), ഷബീന, ഷൈന, ഫാത്തിമ, ഷാഹീർ (ദുബൈ). ജാമാതാക്കൾ: റഫീഖ്, റിയാസ്, മെഹബുബ്, നസ്ന. സഹോദരങ്ങൾ: മഹമൂദ്,(അബുദാബി), പരേതരായ യുസഫ്, ഹമീദ്, ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. - ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കരള്‍ മാറ്റിവെക്കാൻ യുവാവ് സഹായം തേടുന്നു.

Image
കണ്ണൂർ : കരൾരോഗം ബാധിച്ച യുവാവ് കരൾ മാറ്റിവെക്കൽ ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. കണ്ണൂർ ജില്ലയിലെ പുറത്തീൽ സ്വദേശിയായ ഒരു സഹോദരനാണ് സുമനസുകളുടെ ആശ്രയം തേടുന്നത്. ഗുരുതരമായി രോഗം ബാധിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു മാസങ്ങളായി ചികിത്സ ആരംഭിച്ചിട്ട്. ഇതിനകം വൻ സാമ്പത്തികം ചിലവഴിച്ചു കഴിഞ്ഞു. കരൾ മാറ്റിവെച്ചാൽ സഹോദരൻറെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ അധികൃതർ പറയുന്നത്. അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 65 ലക്ഷത്തിലേറെ രൂപ ചെലവ് വരും. ഇത്രയും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നതല്ല. ഭീമമായ ചികിത്സാ തുക കണ്ടെത്താൻ നിങ്ങളാൽ കഴിയും വിധമുള്ള സഹായസഹകരണം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.  താഴെ കാണുന്ന അക്കൗണ്ട് നമ്പർ, യുപിഐ ട്രാൻസ്ഫർ മാർഗമോ നിങ്ങളാൽ കഴിയുന്ന തുക നൽകുക.  NAME:MUMTHAZ N.K മുംതാസ് എൻ.കെ  A/C NO: 361702010022027 IFSC CODE :UBIN0536172 UNION BANK OF INDIA KANNUR ADDRESS: BAITHUL FALAH ,PURATHEEL, VARAM P.O, Kannur. PIN:670594. G PAY & P PAY NO

സ്ലാബില്ലാത്ത ഓടയിൽ വീണ് പരുക്കേറ്റ സജീവന് ആശ്വാസം, ഓടയ്ക്ക് അടിയന്തിരമായി സ്ലാബ് ഇടാൻ ഉത്തരവ്, അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കും

Image
സ്ലാബില്ലാത്ത ഓടയിൽ വീണ സംഭവത്തിൽ പരാതിയുമായി എത്തിയ എം കെ സജീവന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആശ്വാസം. സജീവന് അപകടം സംഭവിച്ച സഹോദരൻ അയ്യപ്പൻ റോഡിലെ ഓട ഉടൻ സ്ലാബ് ഇട്ട് മൂടാൻ മന്ത്രി ഉത്തരവിട്ടു. ഈ മേഖലയിലെ ഓട കാട് മൂടിയ അവസ്ഥയിലാണ് എന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള അപകടാവസ്ഥ ഉടൻ പരിഹരിക്കാൻ മന്ത്രി കോർപ്പറേഷനോട് നിർദേശിച്ചു. സജീവന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. കോർപ്പറേഷൻ സെക്രട്ടറി ഹിയറിംഗ് നടത്തി, ചികിത്സാച്ചെലവുകൾ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യം നിശ്ചയിക്കണം. ഒരു മാസത്തിനകം കോർപറേഷൻ കൗൺസിൽ ചേർന്നു ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. 2023 ഡിസംബർ 30 നാണ് സഹോദരൻ അയ്യപ്പൻ റോഡിലെ സ്ലാബ് ഇല്ലാത്ത ഓടയിൽ സ്കൂട്ടർ ഉൾപ്പെടെ വീണ് സജീവന് പരുക്കേറ്റത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQ

കാൽനടയാത്രക്കും വാഹനാ യാത്രയ്ക്കും തടസമാകുന്ന രീതിയിൽ കണ്ണൂർ സെൻട്രൽ മാർക്കറ്റ് പരിസരത്ത് റോഡിലും മറ്റുമായി അനധികൃതമായി കച്ചവടം നടത്തിയ വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കം ചെയ്തു.

Image
കണ്ണൂർ :കാൽനടയാത്രക്കും വാഹനാ യാത്രയ്ക്കും തടസമാകുന്ന രീതിയിൽ കണ്ണൂർ സെൻട്രൽ മാർക്കറ്റ് പരിസരത്ത് റോഡിലും മറ്റുമായി അനധികൃതമായി കച്ചവടം നടത്തിയ വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. നിരവധി തവണ ഹെൽത്ത് ഇൻസ്പെക്ടർമാർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന വ്യാപാര സ്ഥാപനങ്ങളിലായിരുന്നു നടപടി. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് സാധനങ്ങൾ നീക്കം ചെയ്തത്. പഴം പച്ചക്കറി, പലവ്യഞ്ജനങ്ങൾ ക്രോക്കറി ഐറ്റം തുടങ്ങിയവ റോഡിലേക്ക് ഇറക്കി വെച്ചതിനെ തുടർന്നാണ് നീക്കം ചെയ്തത്. കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് മാർക്കറ്റിൽ നടപടി ആരംഭിച്ചത്. കാൽനടയാത്രയ്ക്കും വാഹന യാത്രയ്ക്കും തടസമാകുന്ന രീതിയിൽ ഫുട്പാത്തും റോഡും കയ്യേറി വ്യാപാരം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം സുധീർ ബാബു, പബ്ലിക് ഇൻസ്പെക്ടർമാരായ കെ. ഉദയകുമാർ, സി ആർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യ

അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്.

Image
കൊട്ടാരക്കര: 23.07.2023 ഉച്ചയ്ക്ക് 12 മണിയ്ക്ക് പെങ്ങമനാട് ജംഗ്ഷനിൽ വച്ച് മാനസിക രോഗിയായ അമ്മയെ (മിനി, 50 വയസ്സ്) മൃഗീയമായി കുത്തി കൊലപ്പെടുത്തിയ തലവൂർ വില്ലേജിൽ അരിങ്ങട എന്ന സ്ഥലത്ത് ചരുവിള പുത്തൻ വീട്ടിൽ ജോമോൻ (30) നെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരൻ വിധി പ്രസ്താവിച്ചു. കലയപുരം ആശ്രയ സങ്കേതം എന്ന സ്ഥാപനത്തിൽ അന്തേവാസിയായി കഴിഞ്ഞു വന്ന അമ്മയെ മകൻ ബൈക്കിൽ വീട്ടിലേക്ക് കുട്ടികൊണ്ട് വന്നശേഷം ആശുപത്രിയിൽ കൊണ്ടു പോകുന്നു എന്ന വ്യാജേന കൊട്ടാരക്കര ചെങ്ങമനാട് ജംഗ്ഷനിൽ ബൈക്കിൽ കൊണ്ട് വന്ന് നിർത്തിയശേഷം മകൻ ഒളിപ്പിച്ചു വച്ച കത്തിയെടുത്ത് അമ്മയെ കുത്തി മൃഗീയമായി കൊലപ്പെടുത്തിയെന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ക്രൈം 1810/2023 u/s 302 IPC വകുപ്പും പ്രകാരം രജിസ്റ്റർ ചെയ്‌ത കേസ് കൊട്ടാരക്കര ഇൻസ്‌പെക്ടർ എസ്എച്ച്ഒ വി.എസ് പ്രശാന്ത് അന്വേഷണം നടത്തി, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നതാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസി ക്യൂട്ടർ അഡ്വ. ജയ കമലാസനൻ പ്രോസിക്യൂഷൻ സഹ

കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. Kannur news

Image
കണ്ണൂർ : കളിപ്പാട്ടം വാങ്ങാനായി ഭണ്ഡാരത്തിൽ സ്വരുപിച്ച തുക മുഴുവൻ സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുഹമ്മദ് സിദാൻ മാതൃകയായി. കാലങ്ങളായി തനിക്ക് കിട്ടിയ നാണയത്തുട്ടുകളാണ് എണ്ണി തിട്ടപ്പെടുത്താതെ ദണ്ഡാരമടക്കം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന് കൈമാറിയത്. സിറ്റി ദീനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം  യുകെജി വിദ്യാർത്ഥിയാണ് മുഹമ്മദ് സിദാൻ. കോർപ്പറേഷൻ ആയിക്കര ഡിവിഷനിൽ താമസിക്കുന്ന താഹിർ ഹംസ - ഫാത്തിമത്തുൽ ഹന എന്നവരുടെ മകനാണ്. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായംനൽകാൻ ഈ കുഞ്ഞ് മനസ് കാണിച്ച താൽപര്യത്തെയും അഭിനന്ദിക്കുന്നതായി മേയർ പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പള്ളിക്കുളത്തെ ഒരു തറവാട് അമ്പലത്തിലെ കഴകപ്പുരയിൽ നിന്ന് പഴയ വിളക്കുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി വളപട്ടണം പോലീസിന്റെ പിടിയിൽ.

Image
കണ്ണൂർ : പള്ളിക്കുളത്തെ ഒരു തറവാട് അമ്പലത്തിലെ കഴകപ്പുരയിൽ നിന്ന് പഴയ വിളക്കുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി വളപട്ടണം പോലീസിന്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി തിരുട്ടു ഗ്രാമം സ്വദേശി മുരുകൻ കാളിമുത്തു (46) ആണ് വളപട്ടണം സി ഐ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ആഗസ്റ്റ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണി മുതൽ ഒന്നര മണിക്കുള്ളിൽ ആയിരുന്നു സംഭവം. നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ ഭാഗമായി ഒരാൾ സാധനങ്ങൾ എടുത്തു പോകുന്നതായി കാണുകയും തുടർന്ന് നടത്തിയ പരിശോധനയിൽ നേരത്തെ മോഷണ കേസുകളിലെ പ്രതിയായ മുരുകൻ ആണെന്ന് മനസ്സിലാക്കിയ പോലീസ് ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടി സി ഗേറ്റിന് അടുത്തുള്ള ഒരു ആക്രിക്കടയിൽ സാധനം പ്രതി വിറ്റിട്ടുണ്ട്. വളപട്ടണം ഇൻസ്പെക്ടർ ടി. പി സുമേഷിന് പുറമെ എസ്. ഐ വിപിൻ ടി. എം, എ. എസ്. ഐ ഷാജി, സി. പി. ഒ കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  - ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യ

സമൃദ്ധിയുടേയും സ്നേഹത്തിന്‍റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരി.

Image
സമൃദ്ധിയുടേയും സ്നേഹത്തിന്‍റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. മലയാളിക്കിന്ന് പുതുവർഷപ്പുലരിയാണ്. മലയാള മാസ കലണ്ടറിലെ പതിമൂന്നാം നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ് ഇന്ന്. ഞാറ്റ്പാട്ടിന്‍റെയും കൊയ്ത്തുപാട്ടിന്‍റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കർഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണമെത്തും • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം തുടങ്ങി.

Image
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം തുടങ്ങി. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ഇന്ന് രാവിലെ ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് പണിമുടക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സമരത്തോട് കെജിഎംഒഎയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.  അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. കേരളത്തില്‍ വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പ

തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Image
കണ്ണൂർ : തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുണ്ടേരി ബഡ്സ് സ്കൂൾ വിദ്യാർഥി കമാലുദ്ദീൻ സിനാനാണ് തൻ്റെ കുടക്കയിൽ വീട്ടിൽ തനിക്ക് ഒരു മുറി പണിയുന്നതിനായി സ്വരുക്കൂട്ടിയ തുക കലക്ടറേറ്റിൽ എത്തി എ ഡി എം കെ നവീൻ ബാബുവിന് കൈമാറിയത്. 14,840 രൂപയാണ് കുടക്കയിലുണ്ടായിരുന്നത്. കണ്ണൂർ കോർപ്പറേഷൻ പുറത്തീൽ അബ്ദുൽ നിസാറിൻ്റെയും റാബിയ യുടെയും മകനായ കമാലുദ്ദീൻ സിനാൻ പിതാവിന്റെയും കൗൺസിലർ ശ്രീജ ആരംഭൻ്റെയും കൂടെയാണ് കലക്ടറേറ്റിൽ എത്തിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ സിറ്റി വി പി ഹൗസിൽ ഫർഹാൻ വി പി (17) നിര്യാതനായി.

Image
കണ്ണൂർ സിറ്റി: സിറ്റി റുഖിയ മൻസിൽ വി പി ഹൗസിൽ താമസിക്കുന്ന ഫർഹാൻ വി പി (17) നിര്യാതനായി. കണ്ണൂർ ടൗണിൽ ആക്രികട നടത്തുന്ന വി പി അബ്ദുൽ ഖാദറിൻ്റെ പേര മകനാണ്. മാതാവ് : ജന്നത്ത്. സഹോദരൻ: അബ്ദുൽ റഹിമാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബഡ്സ് സ്കൂൾ സ്മാർട്ട് ക്ലാസ്റൂം കണ്ണൂർ മേയർ ഉദ്ഘാടനം ചെയ്തു.

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കീഴിൽ പള്ളിയാം മൂലയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ ബഡ്സ് ദിനാചരണത്തിൻ്റെയും, പുതുതായി സജീകരിച്ച സ്മാർട്ട് ക്ലാസ്റൂമിൻ്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ക്ഷേമത്തിനായി കോർപ്പറേഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പലതും പുതുതായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ അനിത, ബീബി, സി. ഡി. എസ് ചെയർ പേഴ്സൺ ജ്യോതി ലക്ഷ്മി മെമ്പർ സെക്രട്ടറി അഫ്സില വി.പി എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പ്രത്യേക അറിയിപ്പ്.: ഇന്നും വൈദ്യുതി നിയന്ത്രണം. 16 08 2024

Image
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം ഇന്ന് (16.08.2024) വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാണ്‍മാനില്ല.

Image
കാസർക്കോട് : കസബ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപം താമസിച്ചു വരുന്ന പ്രണവ് ( 33) 2017 ല്‍ വീട്ടില്‍ നിന്നും എറണാകുളത്തേക്ക് ജോലിക്കായി പോയ ശേഷം തിരികെ വന്നിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുക.   ഫോണ്‍- 04994 257401, 9497947263 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ, കാസര്‍കോട് പോലീസ് സ്റ്റേഷന്‍.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം

Image
ഫോട്ടോ : കടപ്പാട്  2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.  ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. 'ആടുജീവിതം' സംവിധാനം ചെയ്ത ബ്്‌ളെസ്സിയാണ് മികച്ച സംവിധായകൻ. രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട'യാണ് മികച്ച രണ്ടാമത്തെ ചിത്രം.  'പൂക്കാല'ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. 'പൊമ്പിളൈ ഒരുമ' എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. 'കാതൽ ദി കോറി'ലൂടെ മികച്ച കഥാകൃത്ത

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം -മന്ത്രി ഒ.ആര്‍ കേളു

Image
ഫെഡറലിസം-ബഹുസ്വരത-മതനിരപേക്ഷത തുടങ്ങിയ  ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫെഡറല്‍ സംവിധാനത്തിലൂന്നിയ ഭരണസംവിധാനം ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഇത് പലപ്പോഴും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനാധിപത്യം, മതേതരത്വം എന്നിവയ്ക്ക് വിള്ളലുണ്ടാവാതിരിക്കാനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജാതി-മത വിശ്വാസത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമാണ്. മണിപ്പൂരിലെ നിലയ്ക്കാത്ത കലാപങ്ങളും പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയെ പിറകോട്ട് നയിക്കും. ഇതിന് പരിഹാരം കാണാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹിക മാറ്റങ്ങള്‍ക്കും വേണ്ടിയായുള്ള പോരാട്ടമായിരുന്നു സ്വാതന്ത്ര്യ സമരം. സംസ്ഥാനത്ത് വിദ

കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 78 -ാമത് സ്വാതന്ത്ര്യ ദിന പരേഡിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി.

Image
കാസർകോട്: കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 78 -ാമത് സ്വാതന്ത്ര്യ ദിന പരേഡിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കാസർകോട് ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി ഐ.പി.എസ്, ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ.എ.എസ്, മറ്റ് വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. പോലീസ്, എക്സൈസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവർ സ്വതന്ത്ര്യദിന പരേഡിൽ അണിനിരന്നു. കാസർകോട് ഇൻസ്‌പെക്ടർ നളിനാക്ഷൻ പരേഡ് കമാണ്ടറും, മേൽപ്പറമ്പ് സബ്ബ് ഇൻസ്പെക്ടർ അനീഷ് സെക്കന്റ്‌ ഇൻ കമാണ്ടറുമായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോഴിക്കോട് സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി എ. കെ. ശശീന്ദ്രൻ പതാക ഉയർത്തി.

Image
കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പതാക ഉയർത്തി. വിവിധ വിഭാഗം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ  മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എം.പി മാർ, എം എൽ എ മാർ, ജില്ലാ കളക്ടർ  സ്നേഹിൽ കുമാർ സിംഗ് ഐ എ എസ്, ഡി ഐ ജി & സിറ്റി പോലീസ് കമ്മീഷണർ  രാജ്പാൽ മീണ ഐ പി എസ്, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐ പി എസ്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അനൂജ് പലിവാൾ ഐ പി എസ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വലിയന്നൂർ ഹോളി മൗണ്ടിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Image
കണ്ണൂർ : ടീം കാഞ്ഞിരോടും കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന ഹരിശ്രീ ബസ് മാനേജർ ഇർഷാദ് കെ (കുട്ടാപ്പി) യുടെ നേതൃത്വത്തിലുള്ള ഫൈറ്റേഴ്സ് കരക്കാട്ട് കാഞ്ഞിരോടും സംയുക്തമായി സ്വാതന്ത്ര്യ ദിനം 80 ഓളം അന്തവാസികൾ താമസിക്കുന്ന വലിയന്നൂർ ഹോളി മൗണ്ടിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കണ്ണൂർ എകെജി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ടീം കാഞ്ഞിരോടിന്റെയും ഫൈറ്റേഴ്സ് കരക്കാട്ട് കാഞ്ഞിരോടിന്റെയും നേതൃത്വത്തിൽ 150 ഓളം പേർക്ക് ബിരിയാണിയും മധുര പലഹാരങ്ങളും വിതരണം ചെയ്തു. സ്വാതന്ത്ര്യ ദിന ആഘോഷങൾ കണ്ണൂർ കോർപ്പറേഷൻ വലിയന്നൂർ ഡിവിഷൻ കൗൺസിലർ കെ പി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാദർ മാത്യു (ഹോളിമൗണ്ട് ഡയറക്ടർ) അധ്യക്ഷത വഹിച്ചു. ഫാദർ ആൽവിൻ (ഹോളി മൗണ്ട്), ടീം കാഞ്ഞിരോട് അംഗങ്ങളായ അഷ്റഫ് പുന്നക്കൽ, റാസിക് എംപി, സിസ്റ്റർ നവ്യ (അഡ്മിനിസ്ട്രേറ്റ് ഹോളിമൗണ്ട് ) തുടങ്ങിയവർ പ്രസംഗിച്ചു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾക്ക് ടീം കാഞ്ഞിരോട് അംഗങ്ങളായ സാദിഖ്,സഫീർ ഉത്തക്കൻ, നിയാസ് ആലാറമ്പിൽ, സഫീർ എം, മസീഹ്.സി.പി. മുസ്തഫയും ഹോളി മൗണ്ടിലെ അന്തേവാസികളും നേത്യത്വം നൽകി. • 'NEWSOFKERALAM / ന്യൂ

ഓൺലൈൻ തട്ടിപ്പിൽ തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി: ജനം ജാഗ്രതപുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി.

Image
• ഈ വർഷം ആഗസ്ത് 14 വരെ ജില്ലയിൽ 7,50,50,779 രൂപയുടെ ഓൺലൈൻ തട്ടിപ്പ് ഇടുക്കി : ഇടുക്കി ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടിരൂപയാണ്. ഇരയായ വ്യക്തിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിംഗ് മുഖേനെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുകയും, ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്ന് നടന്ന ഇടപാടുകളിൽ ചെറിയ ലാഭം നൽകി വിശ്വാസം നേടുകയാണുണ്ടായത്. വലിയ തുക നിക്ഷേപിക്കുന്നതിന് പ്രതികൾ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് 1.23 കോടി രൂപ തൊടുപുഴ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത്. സെബിയുടെയും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അവസരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. കൺസൾട്ടൻസികളെ കണ്ണുംപൂട്ടി വിശ്വസിക്കരുതെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. വാട്സ് ആപ്പിലും ഈമെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ