വാഹനത്തിൽ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ കുന്നംകുളം പോലീസ് ബാംഗ്ളൂരിൽ നിന്നും കണ്ടെത്തി.
തൃശൂർ : കുന്നംകുളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എരുമപ്പെട്ടി വഴി ഗുരുവായൂരിലേക്ക് പോയിരുന്ന വാഹനം ചൊവ്വന്നൂരിൽ വച്ച് പരിശോധിച്ചതിലാണ് കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപെട്ട ഏകദേശം 66.5 ഗ്രാം എം ഡി എം എ യും ഏകദേശം 2 കിലോ ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയിരുന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ രാഗിൽ കണ്ണൂർ കൊളവല്ലൂർ കണ്ണങ്ങോട് സ്വദേശിയായ കേളോത്ത് വീട്ടിൽ രാഗിൽ എന്നയാളെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ഈ കേസിൽ നിധീഷ്, മുഹമ്മദ് അൻസിൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതികൂടിയായ രാഗിലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ രാഗിലാണ് ബാംഗ്ളൂരിൽ നിധീഷിനും മുഹമ്മദ് അൻസിലിനും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം ഇൻസ്പെ്കടർ യു.കെ ഷാജഹാൻെറ നേതൃത്വത്തിലുള്ള അന്വേണ സംഘം ബാംഗ്ളൂരിലേക്ക് പുറപ്പെടുകയും ബാംഗ്ളൂരിലെ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സന്തോഷ് സി ആർ, ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സുകുമാരൻ കെ, എൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോഷി. സിവിൽ പോലീസ് ഓഫീസർമാരായ രവികുമാർ സി, ശ്രീജേഷ് എം എൻ, ജോൺസൻ ജെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments