മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ നിര്യാതനായി.



കണ്ണൂർ: മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാർ: എം ആസിയ , എം പി സുബൈദ. മക്കൾ ഷംസുദ്ദീൻ, മർജാന, അബ്ദുറഷീദ് , ഗഫൂർ , അഷറഫ്മാസ്റ്റർ, നിസാർ , അഫ്സത്ത്, മുനീറ, മുഹമ്മദലി ,പരേതരായ ശിഹാബ്, നദീറ . ജാമാതാക്കൾ: അബ്ദുൽ സിയാദ്, മൊയ്തീൻ, മഹമൂദ് ,റിയാസ്, നസീമ, താഹിറ ,ഷബീന, ഷബാന . പി സമീറ. റൻസീറ, ടി കെ സമീറ. പഴയ എടക്കാട് നിയോജകമണ്ഡലത്തിൽപെട്ട കടാങ്കോട്, പള്ളിപ്രം വാരംകടവ് പ്രദേശങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിന് പഴയകാല നേതാക്കന്മാർക്ക് ഒരൊപ്പം തോളുരുമ്മി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം .സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി ,ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറി,എടക്കാട് നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ ദീർഘകാല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറി, കടാങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സെക്രട്ടറി, ചേലോറ ഗ്രാമപഞ്ചായത്ത് മെമ്പർ കാട്ടാമ്പള്ളി നെൽകൃഷി സംരക്ഷണ സമിതി ചെയർമാൻ -കൺവീനർ, ജില്ലാ കാർഷിക വികസന സമിതി അംഗം, ജില്ലാ ലാൻഡ് ട്രൈബ്യൂണൽ കമ്മിറ്റി അംഗം, കടാങ്കോട് ജമാഅത്ത് കമ്മിറ്റി അംഗം , എളയാവൂർസി എച്ച് എം സ്കൂൾ പി ടി എ പ്രസിഡണ്ട്, വാരം മാപ്പിള എല്‍ പി സ്കൂൾ അധ്യാപകൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കടാങ്കോട് കബർസ്ഥാനിൽ കബറടക്കി.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023