എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം പി; കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ. News
കെ.എസ്.യു ക്യാമ്പസ് ജോഡോ;കണ്ണൂർ സർവ്വകലാശാലാ തല ശില്പശാല സംഘടിപ്പിച്ചു_
കണ്ണൂർ : എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. എസ്.എഫ്.ഐ അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ എംപി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, ഡെപ്യൂട്ടി മേയർ ഇന്ദിര, എന്നിവർ പ്രസംഗിച്ചു.കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ പഠിക്കുന്ന മുന്നൂറോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം, കോളേജ് യൂണിയനുകളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന ജന:സെക്രട്ടറി ഫർഹാൻ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്,കെ.എസ്.യു ജില്ലാ പ്രസിഡൻ്റുമാരായ അതുൽ എം സി, ഗൗതം ഗോകുൽദാസ്, ജവാദ് പുത്തൂർ , കണ്ണൂർ ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് എന്നിവർ പ്രസംഗിച്ചു.
Comments