കാൽനടയാത്രക്കും വാഹനാ യാത്രയ്ക്കും തടസമാകുന്ന രീതിയിൽ കണ്ണൂർ സെൻട്രൽ മാർക്കറ്റ് പരിസരത്ത് റോഡിലും മറ്റുമായി അനധികൃതമായി കച്ചവടം നടത്തിയ വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കം ചെയ്തു.
കണ്ണൂർ :കാൽനടയാത്രക്കും വാഹനാ യാത്രയ്ക്കും തടസമാകുന്ന രീതിയിൽ കണ്ണൂർ സെൻട്രൽ മാർക്കറ്റ് പരിസരത്ത് റോഡിലും മറ്റുമായി അനധികൃതമായി കച്ചവടം നടത്തിയ വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നീക്കം ചെയ്തു. നിരവധി തവണ ഹെൽത്ത് ഇൻസ്പെക്ടർമാർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന വ്യാപാര സ്ഥാപനങ്ങളിലായിരുന്നു നടപടി. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് സാധനങ്ങൾ നീക്കം ചെയ്തത്. പഴം പച്ചക്കറി, പലവ്യഞ്ജനങ്ങൾ ക്രോക്കറി ഐറ്റം തുടങ്ങിയവ റോഡിലേക്ക് ഇറക്കി വെച്ചതിനെ തുടർന്നാണ് നീക്കം ചെയ്തത്. കോർപ്പറേഷൻ അധികൃതർക്ക് നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് മാർക്കറ്റിൽ നടപടി ആരംഭിച്ചത്. കാൽനടയാത്രയ്ക്കും വാഹന യാത്രയ്ക്കും തടസമാകുന്ന രീതിയിൽ ഫുട്പാത്തും റോഡും കയ്യേറി വ്യാപാരം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം സുധീർ ബാബു, പബ്ലിക് ഇൻസ്പെക്ടർമാരായ കെ. ഉദയകുമാർ, സി ആർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Comments