അഞ്ചിലും ചേലോടെ: സല്ലാപം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.



കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ അഞ്ചാം വാർഷികാഘോഷ ഭാഗമായി അഞ്ചിലും ചേലോടെ എന്ന ശീർശകത്തിൽ
സൗഹൃദ ഫുട്ബാൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, ത്രോ ബോൾ എന്നീ മത്സരങ്ങൾ നീർച്ചാൽ ടർഫിൽ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി എസ്ഐ ആർ.പി വിനോദ് ഉദ്‌ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം നജീബ്, റിട്ട. എസ്ഐ ഹാരിസ് വാഴയിൽ, കണ്ണൂർ ട്രാഫിക് പോലീസ് എസ്ഐ കെ ഹാരിസ് എന്നിവർ മുഖ്യ അതിഥികളായി. ചെയർമാൻ റഫീഖ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ അബു അൽമാസ് സ്വാഗതവും ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു, കൂട്ടായ്മയിലെ അംഗങ്ങൾക്ക് നടത്തിയ സവൻസ് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബർമ വാര്യേർസ് ടീം വിജയികളായി. പൊതു ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ സമദ് ടീം, ബോൾ ഔട്ട് മത്സരത്തിൽ മനാസ് ചിറക്കൽകുളം എന്നിവർ വിജയികളായി, മധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ പവർലിഫ്റ്റ് 120 കിലോഗ്രാം  വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ കെ സി ഷാനവാസിന് ആദരവ് നൽകി. ഉദ്ഘാടകനും മുഖ്യ അതിഥികൾക്കും സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കൈമാറി
കൂടാതെ കഴിഞ്ഞ കോപ്പ അമേരിക്ക & യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു, മികച്ച വെറ്റനർ താരമായി മുനീർ അബ്ദുള്ള, മികച്ച കളിക്കാരൻ 
റഊഫ് തായത്തെരു, മികച്ച ഗോളി ആഷിഖ് കെ എം തുടങ്ങിയവരെ ജൂറി അംഗങ്ങളായ ജമാൽ സിറ്റി, സമദ്, സക്ലൂൻ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. രക്ഷാധികാരി അശ്രഫ് ബംഗാളി മുഹല്ല, റുഷ്ദി ബിൻ റഷീദ്, സഹീർ അറക്കകത്ത്, നൗഫൽ ഗുരുക്കൾ, അസ്ലം പിലാക്കീൽ തുടങ്ങിയവർ പങ്കെടുത്തു, ഷബീർ കുഞ്ഞിപ്പള്ളി, റയീസ് പി എം , സി എച്ച് റാസിഖ്, ഷമൽ, അബു ഷാം, നദീർ, നിസാർ സൂപ്യാർ, എ ടി റിസ്വാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി,


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023