Posts

Showing posts from September, 2023

കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 4.918 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 September 2023

Image
കാസർക്കോട് : കാസർക്കോട് സ്‌പെഷ്യൽ സ്‌ക്വാഡ് കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 4.918 ഗ്രാം എം.ഡി.എം.എ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കോയിപ്പാടി സ്വദേശി രൂപേഷ് എസ് ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി എം.ഡി.എം.എ കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അഷ്റഫ് സി കെ, മുരളി കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, സതീശൻ കെ, നസറുദ്ദിൻ എ കെ, സോനു സെബാസ്റ്റ്യൻ, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ പ്രിഷി പി എസ് എന്നിവർ ഉണ്ടായിരുന്നു.   'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

രാത്രി രാമനാട്ടുകരയ്ക്ക് അടുത്ത് നിസരി ജംഗ്ഷനിൽ കാറിൽ വച്ച് കച്ചവടം ചെയ്യാൻ ശ്രമിച്ച 50 ഗ്രാം എംഡിയുമായി രണ്ടുപേർ പിടിയിൽ; ബാംഗ്ലൂർ, കോയമ്പത്തൂർ നിന്നും കിലോ കണക്കിന് എംഡിഎംഎ എത്തിച്ചു 20,30,50 ഗ്രാമുകളായി മുറിച്ചു കച്ചവടം ചെയ്യുന്ന ലോബികളുടെ പ്രധാന കണ്ണികളാണ് പിടിയിലായ രണ്ട് പേരും. September 2023

Image
കോഴിക്കോട്: പള്ളിക്കൽ എരഞ്ഞിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി മാണിക്കപറമ്പ് വീട്ടിൽ മുഹമ്മദ് ഷാഫി വി പി (36) എന്നിവരെയാണ് കോഴിക്കോട് ആൻറി നർകോട്ടിക് സെൽ കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ആന്റി നാർകൊട്ടിക് ഷാഡോ ടീമും ഫറോക്ക് സബ് ഇൻസ്പെക്ടർ സൈഫുള്ള പിടിയുടെ നേതൃത്വത്തിലുള്ള ഫറൂഖ് പോലീസും ചേർന്ന് പിടികൂടിയത്. വിപണിയിൽ ഇതിന് ഒന്നര മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കും എന്ന് പോലീസ് അറിയിച്ചു. രാമനാട്ടുകര, കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിൽ രാത്രിയും പുലർച്ചയും വൻതോതിൽ ലഹരി മരുന്നുകളുടെ കൈമാറ്റം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടം പോലീസിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂർ, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ നിന്നും കിലോ കണക്കിന് എംഡി എം എ എത്തിച്ചു അത് 20 ,30 ,50 ഗ്രാമുകളായി മുറിച്ചു കച്ചവടം ചെയ്യുന്ന ലോബികളുടെ പ്രധാന കണ്ണികളാണ് പിടിയിലായ രണ്ട് പേരും. ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങി ചെറുകിട കച്ചവടം നടത്തുന്നവരെ പറ്റിയുള്ള വിവരങ്ങളും ,ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന വമ്പൻമാരെ പറ്റിയുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ച് വരുന്നുണ്ട

പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിന് കെ.സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ്സിൻ്റെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവ്വഹിച്ചു. 30/September/2023

Image
കണ്ണൂർ: പാപ്പിനിശ്ശേരി ആറോൺ യു.പി സ്കൂളിന് കെ.സുധാകരൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസ്സിൻ്റെ ഉദ്ഘാടനം കെ.സുധാകരൻ എം.പി നിർവ്വഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ .വി സുശീല അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻ്റെ സ്നേഹോപഹാരം പി.ടി.എ പ്രസിഡൻറ് കെ.വി അഷറഫ് കെ സുധാകരൻ എം.പിയ്ക്ക് നൽകി. സി.എച്ച് അബദുൾ സലാം (വാർഡ് മെമ്പർ), ബിജിമോൾ ഒ.കെ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) റവ.ഷിജു വർക്കി ജോൺ (പ്രാദേശിക മാനേജർ, ആറോൺ യു.പി സ്കൂൾ) ജാഫർ മാങ്കടവ് (പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ്) സി.എച്ച് അബദുൾ സലാം (പാപ്പിനിശ്ശേരി ഗെയ്റ്റ് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി) വി.വി അശോകൻ (അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ) ബി.പി.റൗഫ് (പ്രസിഡൻ്റ് പൂർവ്വ വിദ്യാർത്ഥി സംഘടന) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റെജിനോൾഡ് അനിൽകുമാർ (ഹെഡ്മാസ്റ്റർ) സ്വാഗതവും അജിത കെ കെ (സീനയർ അസിസ്റ്റൻൻ്റ്) നന്ദിയും പറഞ്ഞു. 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരള

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി ; മന്ത്രി ആന്റണി രാജു. 30/September/2023

Image
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത കൊണ്ട് എന്തൊക്കെ കളിക്കാമോ അതൊക്കെ കളിക്കുന്നുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി. News

Image
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന വി.പി മഹമൂദ് ഹാജി എന്നിവരുടെ അനുസ്മരണ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത കൊണ്ട് എന്തൊക്കെ കളിക്കാമോ അതൊക്കെ കളിക്കുന്നുണ്ട്. വര്‍ഗീയത കൊണ്ട് നേട്ടം കൊയ്യാന്‍ എളുപ്പമാണ്. ചെറിയ രാഷ്ട്രീയ ലക്ഷ്യത്തിനും അധികാരത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഇളക്കിവിട്ട് മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. അതിന്റെ വിഷമം നമ്മള്‍ അനുഭവിക്കുമ്പോഴാണ് കേരളത്തിലെ ദുര്‍ഭരണം ജനത്തിന് ഇരുട്ടടിയാകുന്നത്. തുടര്‍ഭരണം സര്‍ക്കാരിനെ ദുഷിപ്പിച്ചു. സൗമ്യത കൊണ്ടും മതേതരശൈലി കൊണ്ടു കേരളീയ സമൂഹത്തില്‍ പ്രകാശം പരത്തിയവരാണ് സി.എച്ചും അബ്ദുല്‍ ഖാദര്‍ മൗലവിയും വി.പി മഹമ്മൂദ് ഹാജിയും, അധ:സ്ഥിതിക ജനവിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടി അവർ പോരാടി. അവരുടെ പോരാട്ടം നിഷ്കാമമായിരുന്നു,

ശാദുലിപള്ളി എം.കെ ഹനീഫ നിര്യാതനായി. 29/09/2023

Image
കണ്ണൂർ: കക്കാട് ശാദുലി പള്ളി പരേതരായ മുഹമ്മദലി എം കെ ഖദീജ ദമ്പതികളുടെ മകൻ എം കെ ഹനീഫ (48) നിര്യാതനായി. സഹോദരങ്ങൾ: റുഖിയ, റൈഹാനത്ത്, മുനീറ, സലാം, ഉസ്മാൻ, റഹീം, ഉബൈദ്. ഖബറക്കം കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗമാകാനുള്ള അവസരം ഒക്ടോബര്‍ 10 വരെ മാത്രം; മിസ്ഡ് കോള്‍ അടിച്ചാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കി കണ്ണൂർ കോർ പറേഷൻ. 29/09/2023.

Image
കണ്ണൂര്‍ : കണ്ണൂർ കോര്‍പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ  നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗങ്ങളായി ചേരുന്നതിന് ഒരു അവസരം കൂടി നല്‍കും.മാലിന്യ സംസ്‌കരണത്തിന് ഇനിയും ഹരിത കര്‍മ സേനയില്‍ രജിസ്റ്റര്‍ചെയ്യാന്‍ വിട്ട്‌പോയവര്‍ കോര്‍പറേഷന്‍ ഏര്‍പെടുത്തിയ മൊബൈല്‍ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ ബന്ധപെട്ട ജീവനക്കാര്‍ തിരികെ വിളിച്ച് രജിസറ്റര്‍ നടപടി സ്വീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ലാന്‍ഡ് ഫോണ്‍ സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവര്‍ത്തനം  ഏകോപിപ്പിക്കാനായി രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ  ചുമതലപെടുത്തിയിട്ടുണ്ട്. മേല്‍ സംവിധാനത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഓഫീസ് സമയത്ത്  ഈ  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ  വിളിച്ച് പരാതികള്‍ അറിയിക്കാം. വാര്‍ഡ് കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ വീട്ടുടമയെയും സ്ഥാപന ഉടമയെയും സഹായിക്കും. നൂറ് ശതമാനം  വീടുകളും , സ്ഥാപനങ്ങളും ഹരിത കര്‍മ സേനയില്‍ രജിസറ്റര്‍ ചെയ്ത് കോര്‍

ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം. 29/09/2023

Image
2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന യോഗ്യതാ ലിസ്റ്റുകൾ അനുസരിച്ച് അതാത് കോളജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/സാധ്യതാ ലിസ്റ്റ്/Eligibility list എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് അതത് കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരിക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം:അഞ്ച് ദിവസം മഴ തുടരും. 29/09/2023

Image
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാനും ഇന്ന് ( സെപ്റ്റംബര്‍ 29) മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദം, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം കേരള , ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഇന്നും (സെപ്റ്റംബര്‍ 29) നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ കെഎസ്ആര്‍ടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ മലിനജലം ഒഴുക്കി വിട്ട ഭക്ഷണശാല കോർപ്പറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി; അടുക്കളയും പരിസര പ്രദേശവും മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. News

Image
കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർ ഹോട്ടലിൽ പരിശോധന നടത്തുന്നു കണ്ണൂർ: കെഎസ്ആര്‍ടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന  ഭക്ഷണശാലയിൽ  നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി  ഭക്ഷണശാല  അടച്ചുപൂട്ടാൻ നിർദേശം നൽകി. കെഎസ്ആർടിസി ബസ്റ്റാൻഡ് കോംപ്ലക്സിൽ ഉള്ള ഫുഡ്‌കോര്‍ണര്‍ ആന്റ് ഫാസ്റ്റ്ഫുഡ് എന്ന എന്ന സ്ഥാപനമാണ് പരാതി ലഭിച്ചതിനെ തുടർന്ന്  കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജില വളര്‍പ്പാന്‍ കണ്ടിയില്‍, സി.ആർ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പൂട്ടിച്ചത്. അടുക്കളയും പരിസര പ്രദേശവും മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഹോട്ടല്‍ അടച്ചുപൂട്ടിയതിന് പുറമെ മലിനജലം ഒഴുക്കിയതിനും ശുചിത്വരഹിതമായി ഭക്ഷണം ഉണ്ടാക്കി വില്പന നടത്തിയതിനും കേരള മുന്‍സിപ്പല്‍ ആക്ട് പ്രകാരം പിഴയും ഈടാക്കും.

നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ്; ഒക്ടോബർ മൂന്ന് മുതൽ രണ്ടാഴ്ച എല്ലാ സർക്കാർ ആശുപത്രികളിലും ജീവിതശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനകൾ ഉറപ്പാക്കുമെന്നും മന്ത്രി. 28/09/2023.

Image
• മന്ത്രി ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.  നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്. ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനമാണ് ഇതിന് പിന്നിൽ എന്നും ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദ്രോഗം വളരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനും ജീവിതശൈലി രോഗങ്ങളിൽ നിന്നും ഹൃദത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹൃദയസ്പർശം ക്യാമ്പയിൻ ഉൾപ്പെടെ പദ്ധതികൾ തയ്യാറാക്കി മുൻപോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ മൂന്ന് മുതൽ രണ്ടാഴ്ച എല്ലാ സർക്കാർ ആശുപത്രികളിലും ജീവിതശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനകൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 'ഹൃദയസ്പര്‍ശം' കാക്കാം ഹൃദയാരോഗ്യം എന്നപേരില്‍ സംസ്ഥാനതല കാമ്പയിന് തുടക്കം കുറിച്ചു. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജ

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 62.628 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ. News

Image
മലപ്പുറം : മലപ്പുറം ചെറുകോട് 62.628 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. കാളികാവ് എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെറുകോട് മുതീരിയിൽ വച്ച് മാരുതി റിറ്റ്സ് കാറിൽ കടത്തിക്കൊണ്ടുവന്ന 13.775 ഗ്രാം മെത്താംഫിറ്റമിനാണ് ആദ്യം പിടികൂടിയത്. പ്രതി നെല്ലിക്കുത്ത് മുതിര പറമ്പിൽ വീട്ടിൽ ജാഫർ അലി എന്നയാളെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാഫർ അലിയുടെ വീട്ടിൽ നിന്നും 48.853 ഗ്രാം മെത്താംഫിറ്റമിൻ കൂടി പിന്നീട് കണ്ടെടുത്തു. പിടിച്ചെടുത്ത മെത്താംഫിറ്റമിന് മാർക്കറ്റിൽ മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.  കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം ഐ ബി പ്രിവന്റിവ് ഓഫീസർ സി. ശ്രീകുമാർ, കാളികാവ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ അശോക് പി, ആസിഫ് ഇക്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, മുഹമ്മദ് അഫ്സൽ, വിപിൻ കെ വി, ഹബീബ്, അഖിൽദാസ് ഇ, സുനീർ ടി, സുനിൽകുമാർ, അമിത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജനി, നിമിഷ, ശ്രീജ, എക്സൈസ് ഡ്രൈവർ പ്രദീപ

കാർഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാൻ ആഗ്രഹിച്ച് മൗലികമായ കാർഷികശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശ്‌സ്തനായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥൻ; എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചിച്ചു മുഖ്യമന്ത്രി. News

Image
  കാർഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാൻ ആഗ്രഹിച്ച് മൗലികമായ കാർഷികശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശ്‌സ്തനായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥൻ. ഹരിത വിപ്ലവം എന്ന പദം കേൾക്കുമ്പോൾത്തന്നെ അതിന്റെ മുഖ്യശിൽപി ആയിരുന്ന സ്വാമിനാഥനാണ് ഓർമ്മയിലെത്തുന്നത്. വലിയ തോതിൽ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തിൽ വിത്തിനങ്ങളുടെ ക്ഷമത വർധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ കാർഷിക രംഗത്തെ വൻ തോതിൽ ജനകീയമാക്കുന്നതിന് സഹായകമായി. ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കുന്നതിന് വേണ്ട കർമോന്മുഖമായ ഇടപെടലുകൾ നടത്തിയ ഈ കാർഷിക ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടു കൂടിയാണ് ശ്രദ്ധേയനായി നിൽക്കുന്നത്.  അദ്ദേഹത്തിൻറെ സംഭാവനകൾ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ തോതിൽ കാർഷികാഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഭക്ഷ്യ ദാരിദ്ര്യത്തിനെതിരായ പരിശ്രമങ്ങളെ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സഹായിച്ചു. കാർഷിക സമൃദ്ധിയിലൂടെ സമ്പദ്ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു എംഎസ് സ്വാമിനാഥന്റെ മുദ്രാവാക്യം. ആ വിധത്തിലുള്ള ശാക്തീകരണം ജനജീവിതനിലവാര

വാഹന പരിശോധനയിൽ ബസിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി തളിപ്പറമ്പ് എക്സൈസ്. News

Image
കണ്ണൂർ: വാഹന പരിശോധനയിൽ ബസിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ ഷിജിൻ കുമാറിന്റ നേതൃത്വത്തിൽ കരിവെള്ളൂർ ഭാഗങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ബസ്സിൽ നിന്നും 3000 ത്തോളം പേകറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. പ്രതിയെ കുറിച്ചും മറ്റും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത്, ശ്രീകാന്ത് എന്നിവർ ഉണ്ടായിരുന്നു. NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' ഇനി വാട്സ്ആപ്പ് ചാനലിലും... ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകളും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 30 ഗ്രം എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ; ഗഫൂർ ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി.

Image
കണ്ണൂർ: മാരക ലഹരി  മരുന്നുമായ എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ  ഇരിട്ടി  ചാവശ്ശേരി  ഉളിയിൽ  മുല്ലേരികണ്ടി ഹൗസിൽ എം.കെ ഗഫൂറി  (44) നെയാന് 30.128 ഗ്രാം    മെത്താഫിറ്റാമിനുമായി  കണ്ണൂർ  എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ  സർക്കിൾ ഇൻസ്പെക്ടർ പി.പി.  ജനാർദ്ദനൻ അറസ്റ്റ് ചെയ്ത് എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഇരിട്ടി, ഉളിയിൽ ഭാഗത്തു മയക്കു  മരുന്നുകൾ  വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്  അറസ്റ്റിലായ ഗഫൂർ. എക്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.പി.  ജനാർദ്ദനൻ, എക്സ്സൈസ് ഇൻസ്‌പെക്ടർ രാഹുൽരാജ്, പ്രിവന്റ്റീവ്  ഓഫീസർമാരായ  ഷിബു  കെ സി, അസീസ്. എ, പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് ഗാലിദ്. ടി, പങ്കജാക്ഷൻ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ. ടി. കെ, സരിൻരാജ്. കെ, സന്തോഷ്‌. കെ വി,  എക്സ്സൈസ് ഡ്രൈവർ സോൾദേവ്. എം എന്നിവരും ഉണ്ടായിരുന്നു. ' NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' ഇനി വാട്സ്ആപ്പ് ചാനലിലും... ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകളും പെട്ടന്ന്

പൊതുമരാമത്ത് റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരത്തിലെത്തി: മന്ത്രി പി എ മുഹമ്മദ് റിയാസ്; റണ്ണിംങ് കോൺട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടർന്ന് കൊണ്ട് പോകുമെന്നും ജനങ്ങൾക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി.

Image
  കല്ലുകുത്തി കലവറകടവ് റോഡ് ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു 29,590 കി മി റോഡുകളിൽ 16,456 കി മി റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് മാറി സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590 കി മി റോഡുകളിൽ പകുതി റോഡുകളും ഉയർന്ന നിലവാരമുള്ള ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് ഉയർത്തിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചാലക്കുടി നഗരസഭയെയും മേലൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലുകുത്തി മുതൽ ഓൾഡ് എൻ എച്ച് വരെ നീളുന്ന റോഡ് ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  റണ്ണിംങ് കോൺട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടർന്ന് കൊണ്ട് പോകുമെന്നും ജനങ്ങൾക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.  മൂന്ന് കിലോമീറ്റർ ദൂരമുള്ള റോഡ് 2.62 കോടി രൂപ ചെലവിലാണ് ബി എം ആന്റ് ബി സി നിലാവാരത്തിൽ നിർമ്മിച്ചത്. ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎ  ശിലാഫലകം അനാഛാദനം ചെയ്തു.  ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠ

കണ്ണൂരിൽ ട്രാവലർ മോഷണം നടത്തിയ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ: ട്രാവലർ മോഷണം നടത്തിയ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.  കുറ്റ്യാടി ദേവർകോവിൽ ആഷിഫ് അബ്ദുൾ ബഷീർ (30), തൊട്ടിൽപ്പാലം കാവിലും പാറ ചുണ്ടമ്മൽ ഹൗസിൽ  സുബൈർ (35) എന്നിവരെയാണ് മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. നാറാത്ത് സ്വദേശി ശ്രിജേഷിൻ്റെ കെ എൽ 43 ജെ 2300 നമ്പർ ട്രാവലർ  നാറാത്ത്‌ വാച്ചാപ്പുറം എന്ന സ്ഥലത്ത്‌ വെച്ച്   മോഷണം പോയത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറ പരിശോധിച്ചും നടത്തിയ ശാസ്ത്രിയ അന്വേഷണത്തിലാണ് പ്രതികളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതികളായ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയും പിന്നീട് വ്യാഴാഴ്ച വൈകുന്നേരം പ്രതികളുടെ അറസ്റ്റ്  രേഖപ്പെടുത്തുകയും ചെയ്തു. കണ്ണൂർ സിറ്റി അസിസ്റ്റൻ്റ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽ നോട്ടത്തിൽ മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ്‌, എസ്ഐമാരായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽറഹ്‌മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ  ഷാജി, സ്നേഹേഷ്, സിപിഓമാരായ വിനിത്, സഹജ

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. News

Image
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹുസ്‌നുല്‍ ബദ്റൂല്‍ മുനീര്‍ എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ റംലാ ഏറെ പ്രശസ്തയായി.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വീണ ജോർജ്; ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടനമെന്നും മന്ത്രി. News

Image
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സെപ്തംബര്‍ 13 ന് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നുവെന്നും അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി വ്യക്തമാക്കി.  ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനയിലേക്ക് :  രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ 'ബ്രേക്ക്' ചെയ്തതും പിന്നീട് മറ്റ് ചാനലുകള്‍ ഏറ്റെടുത്തതുമായ ഒരു വാര്‍ത്ത സംബന്ധിച്ചാണ് ഈ കുറിപ്പ്. വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റെയോ എന്റെ ഓഫീസിന്റെയോ അഭിപ്രായം തേടിയിരുന്നില്ല. ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി. 13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീ

വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. News

Image
കണ്ണൂർ: വന്ദേ ഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കത്തു നൽകി. കണ്ണൂർ, തലശ്ശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലേയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ. മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകും.ഈ വിവരങ്ങൾ കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ രണ്ടാമത് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം മുൻ നിർത്തി കത്ത് നൽകിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരും; കെ.സുരേന്ദ്രൻ. News

Image
സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഐഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതി എന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചു. സഹസ്ര കോടിയുടെ കള്ളപ്പണമാണ് കരുവന്നൂരിൽ ഉപയോഗിക്കപ്പെട്ടത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി സഹകരണ മേഖലയെ തകർക്കുന്നു എന്ന് പറയുന്നുവെന്നും കേരളത്തിൽ കള്ളപ്പണ ഇടപാടുകൾക്ക് വേണ്ടി സഹകരണ മേഖലയെ ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും സ്വര്‍ണവില കുറഞ്ഞു; പവന് 200 രൂപ കുറഞ്ഞു 43,600 രൂപയായി. News

Image
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5450 രൂപയായി. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് 43,600 രൂപയായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 43800 രൂപയായിരുന്നു വില. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5475 രൂപയായിരുന്നു വില. 

കണ്ണൂരിൽ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന. News

Image
കണ്ണൂർ: കണ്ണൂരിൽ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി. ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്.  കോർപറേഷൻ ആരോഗ്വ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സുധീർ ബാബു, കെ.ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  - ന്യൂസ് ഓഫ് കേരളം , കണ്ണൂർ.

ആസം സ്വദേശി 2.4 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായി; ആസാമിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തി വരുകയായിരുന്നു ഇയാൾ. News

Image
ആലപ്പുഴ: ആലപ്പുഴയിൽ അസം സ്വദേശി 2.4 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായി. ആസാം ദമാംഗ് ജില്ലയിൽ ജോനായി സ്വദേശി ഭായ്ജാൻ ഹക്കിനെയാണ് (29) കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പൂച്ചാക്കലിൽ നിന്ന് പിടികൂടിയത്. ആസാമിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തി വരുകയായിരുന്നു ഇയാൾ. കൂട്ടുപ്രതികളെ ക്കുറിച്ചും അന്വേഷണം ആരംഭിച്ചു. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റ്റീവ് ഓഫീസർ സിഎൻ ബിജുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്‌. യു, സജേഷ്. എസ്, റംഷി അറക്കൽ റഹീം എന്നിവരും ഉണ്ടായിരുന്നു. കേസ് കണ്ടെടുക്കുന്നതിൽ ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സഹായം ലഭിച്ചിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  

ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര്‍ മരിച്ചു. News

Image
ബാഗ്ദാദ്: ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെയ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തില്‍ 100ലധികം പേര്‍ മരിച്ചു. അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. വിവാഹ ആഘോഷത്തനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചുവെന്നും ഇതില്‍നിന്നും തീപ്പൊരി ചിതറിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്. 100ഓളംപേരാണ് അപകടത്തില്‍ മരിച്ചതെന്നും 150ലധികം പേര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് ഇറാഖി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തത്. 

ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി.

Image
ഭരണ നിർവഹണം കൂടുതൽ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പുതിയൊരു ഭരണ സംസ്‌കാരത്തിലേക്കു മെല്ലെ മാറുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ഏറെ പുകഴ്ത്തിയാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. എന്നാൽ നാട്ടിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഇങ്ങനെ പറയുന്നില്ല. പ്രത്യേകിച്ചു സർക്കാർ സർവീസിലാകുമ്പോൾ. ഈ രീതിക്കു മാറ്റം കൊണ്ടുവരാൻ ജീവനക്കാർ ശ്രദ്ധിക്കണം. നാടിന് ഏറ്റവും ആശ്രയിക്കാവുന്ന കേന്ദ്രങ്ങളാണു സർക്കാർ ഓഫിസുകൾ. അവിടേയ്ക്കെത്തുന്നവർ ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്. ഔദാര്യത്തിനല്ല, അവകാശത്തിനായാണു സർക്കാർ ഓഫിസുകളിലേക്ക് ആളുകൾ വരുന്നത്. ഇതു മുന്നിൽക്കണ്ട്, സമയബ

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയസ്; കേരളം ടൂറിസത്തിന് എന്നും ഒരു മാതൃകയായി നിലകൊള്ളുന്ന സംസ്ഥാനമാണെന്നത് ഏറെ ആവേശം നൽകുന്ന കാര്യമാണെന്നും മന്ത്രി. News

Image
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'ടേക്ക് ഓഫ് '23' ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി. ആഗോളതലത്തിൽ എവിടെയും ജോലി ലഭ്യമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഭാവിയിൽ ഒരു ടൂറിസം യൂണിവേഴ്സിറ്റിയായി അതിനെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായമായി ടൂറിസം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭാവിയിൽ ഈ മേഖല അത്യപൂർവ്വമായ വളർച്ചയാണ് കൈവരിക്കാൻ പോകുന്നത്. വ്യോമയാന മേഖലയിൽ എയർ ഇന്ത്യയും ഇൻഡിഗോയും 450 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടുക

സെപ്റ്റംബര്‍ 27 ബുധന്‍ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. News

Image
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടോത്ത് സുശാന്ത് പരിസരം, പമ്പ്, കണ്ടോത്ത് അറ, എസ് എന്‍ ഗ്രൗണ്ട്, വീവണ്‍ ക്ലബ് ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 27 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെയും കൊക്കോട്ട്, അമ്പലത്തറ, പാട്യം, കിഴക്കേ കൊവ്വല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൈത്രപുരം, കുടുക്കിമെട്ട എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ സെപ്റ്റംബര്‍ 27 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി മേളയാക്കി മാറ്റിയത് അങ്ങേയറ്റം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ്. News

Image
കണ്ണൂർ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി മേളയാക്കി മാറ്റിയത് അങ്ങേയറ്റം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. രണ്ടാം വന്ദേ ഭാരത എക്സ്പ്രസ് ആരുടെയോ സമ്മർദ്ദം കൊണ്ട് വന്നതല്ല. ആദ്യ വന്ദേ ഭാരത എക്സ്പ്രസ്സിന്റെ മികച്ച വരുമാനം കണ്ടാണ് കേരളത്തിന്‌ രണ്ടാമത് ഒരു വന്ദേ ഭാരത് കൂടി കേന്ദ്രസർക്കാർ അനു വദിച്ചത്. എന്നാൽ സ്റ്റേഷനുകളിൽ ബിജെപിയുടെ പതാകയും പേറി നരേന്ദ്രമോദിക്കും ബിജെപി ക്കും മുദ്രാവാക്യം വിളിച്ച് ഇതൊരു ബി.ജെ.പി മേളയാക്കി മാറ്റിയ നടപടി പരിഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ഫണ്ടുകൾ അനുവദിക്കാതെയും യുഡിഎഫ് ഭരണം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന സർക്കാർ നയത്തിനെതിരെ ഒൿടോബർ 10 ന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. സെപ്റ്റംബർ 30ന് കണ്ണൂർ ചേമ്പര്‍ ഹാളിൽ നടക്കുന്ന സി.എച്ച് മുഹമ്മമദ് കോയ, അബ്ദുൽ ഖാദർ മൗലവി, വി.

നീര്‍ച്ചാല്‍ കോട്ടക്കണ്ണി ഗതാഗതം ബുധനാഴ്ച (സെപ്റ്റംബര്‍ 27) മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചു. News

Image
കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ അധീനതയിലുള്ള നീര്‍ച്ചാല്‍ കോട്ടക്കണ്ണി റോഡിന്റെ കി.മീ 0/030ല്‍ സ്ഥിതി ചെയ്യുന്ന കള്‍വെര്‍ട്ട് കാലപ്പഴക്കത്താല്‍ വളരെ അപകടകരമായ സ്ഥിതിയിലാണുള്ളത്. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ബുധനാഴ്ച (സെപ്റ്റംബര്‍ 27) മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചു. ബദിയടുക്കയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വലതു ഭാഗത്തേക്ക് കോട്ടക്കണ്ണി ജംഗ്ഷനില്‍ നിന്നും മധൂര്‍ പട്ട്‌ല കൊല്ലങ്കാനാ റോഡുവഴി പോവുകയും കാസര്‍കോട് നിന്നും വരുന്ന വാഹനങ്ങള്‍ മധൂര്‍ ക്ഷേത്രം എത്തുന്നതിന് തൊട്ടുമുന്നേ ഇടതുവശത്തുകൂടി മധൂര്‍ പട്ട്‌ല കൊല്ലങ്കാനാ റോഡുവഴി പോകണമെന്നും കാസര്‍കോട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കേരളീയം, ജനസദസ്: ചെലവ് 200 കോടി കടക്കുമെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി; ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാർത്ത വെറും ഊഹത്തിൽ നിന്ന് ജനിച്ചതാണെന്നും മന്ത്രി. News

Image
കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാർത്ത തെറ്റും ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാർത്ത വെറും ഊഹത്തിൽ നിന്ന് ജനിച്ചതാണ്. കേരളത്തിന്റെ മികച്ച മാതൃകകളും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് കേരളത്തിന്റെ മഹോത്സവമായി കേരളീയം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാകും ഇത്. ഇതിന്റെ നടത്തിപ്പിനായി 19 വിവിധ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ കമ്മിറ്റിയും തങ്ങൾക്ക് ആവശ്യമുള്ള തുകയുടെ ബഡ്ജറ്റ് തയ്യാറാക്കി വരുന്നതേയുള്ളൂ. അതിനിടെയാണ് ഇങ്ങനെയൊരു വാർത്ത വന്നിരിക്കുന്നത്. ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. നവംബർ 18 മുതൽ ഡിസംബർ 24 വരെ 140 മണ്ഡലങ

കാനച്ചേരി ചാപ്പ മടപ്പുരക്കൽ പി.എം. അബ്ദുറഹിമാൻ ഹാജി നിര്യാതനായി. News

Image
കണ്ണൂർ: മുണ്ടേരി കാനച്ചേരി ചാപ്പ ജാബിറ മൻസിൽ മടപ്പുരക്കൽ പി.എം. അബ്ദുറഹിമാൻ ഹാജി നിര്യാതനായി. ഭാര്യ: കാറ്റിൻ്റവിട സുഹറ. മക്കൾ: സറീന, അബ്ദുൽ ഖാദർ, സൽമത്ത്, ജാബിറ. ജാമാതാക്കൾ: ഇസ്സുദ്ദീൻ, ഹാശിം. സഹോദരങ്ങൾ: പിഎം.മമ്മു. കലന്തൻ, മുസ്തഫ, അബ്ദുൽ ഖാദർ.

ചതുരകിണർ ദാറുൽ റഹ്മയിൽ വി.പി മറിയം ഹജ്ജുമ്മ നിര്യാതയായി. News

Image
കണ്ണൂർ : വാരം ചതുരകിണർ  ദാറുൽ റഹ്മയിൽ വി.പി മറിയം ഹജ്ജുമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് അബ്ദുൽ ഖാദർ ഹാജി. മക്കൾ: വിപി മൂഹമ്മദ് കുട്ടി ഹാജി (കടാങ്കോട് കുന്നത്ത് മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ്), വിപി മൊയ്‌തു ഹാജി, വിപി അബ്‌ദുള്ള,വിപി സലാം ഹാജി, വിപി റസാക്ക് ഹാജി, കദീജ ഹജ്ജുമ്മ, നസീമ. ജാമാതാക്കൾ: മുഹമ്മദ് അലി, പരേതനായ അബ്‌ദുൽ ഖാദർ ഹാജി, ഖൈറുന്നിസ, റാബിയ, സഫിയ, മുംതാസ്, സറീന. സഹോദരങ്ങൾ: പരേതരായ ആദംകുട്ടി, മുഹമ്മദ് കുഞ്ഞി, അഹമ്മദ്, ഫാത്തിമ, ആയിഷ, ആച്ചുട്ടി.മുസ്ലിം ലീഗ് നേതാക്കളായ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, കെപി താഹിർ, ഫാറൂഖ് വട്ടപോയിൽ, സി സമീർ, പിസി അഹമ്മദ് കുട്ടി, എം പി മുഹമ്മദലി, സൈനുദ്ദീൻ, പികെ ഇസ്മത്ത്, കൗൺസലർ കെപി അബ്ദുൽ റസാഖ് തുടങ്ങിയവർ വീട്ടിലെത്തി. - ന്യൂസ് ഓഫ് കേരളം .

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. News

Image
കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുഴാതി സ്വദേശി നിയാസുദ്ദീന്‍ (39) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. ചേലേരി കൊളച്ചേരി പി.എച്ച്.സിക്ക് സമീപമാണ് താമസം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളും വളപട്ടണം സ്‌റ്റേഷനില്‍ രണ്ട് കേസുകളും കണ്ണൂര്‍ ആര്‍.പി.എഫ്, മയ്യില്‍, പരിയാരം എന്നീ സ്‌റ്റേഷനുകളിലായി ഓരോ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷിൻ്റെ നേത്രത്തിൽ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്

അബൂദാബി ഷഹനാസ് ടൈപ്പിംഗ് സെന്റർ ഉടമ കക്കാട് കുഞ്ഞിപ്പള്ളി പി.എൻ യൂസഫ് ഹാജി നിര്യാതനായി. News

Image
കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി തങ്ങളവളപ്പിലെ ദാറുൽ അസീസിലെ പി.എൻ യൂസഫ് ഹാജി (68) നിര്യാതനായി. ദീർഘകാലം അബൂദാബിയിൽ ഷഹനാസ് ടൈപ്പിംഗ് സെന്ററിന്റെ ഉടമയായിരുന്നു. പരേതരായ മാവിലാക്കണ്ടി ഇബ്രാഹിം സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യമാർ : താഹിറ പരേതയായ റൗള. മക്കൾ : സുമയ്യ, മൈമൂന, റൈഹാനത്ത് അഫ്സത്ത്, ആയിഷ, മുസമ്മിൽ, ഷാക്കിർ. മരുമക്കൾ : അബദുൾ കരീം (പുതിയങ്ങാടി), ആശിഖ് കെ.എം (അബുദാബി), ഉമ്മർ (മാണിയൂർ), ഖിളർ (തരിയേരി), മൻസൂർ പിഎം (കക്കാട്), ഫർസാന (വളപട്ടണം). സഹോദരങ്ങൾ: ബഷീർ (ജനസേവ കേന്ദ്രം കുഞ്ഞിപ്പള്ളി), അബൂബക്കർ മൗലവി, റസാഖ്, സുബൈർ (അബുദാബി), ഇസ്മായിൽ ( അബുദാബി), മഹമൂദ്, സുഹറ, ശറഫുന്നിസ്സ, താഹിറ, പരേതനായ അഹമ്മദ്. ഖബറടക്കം 3 മണിക്ക് കക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരം: മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി.

Image
ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരം: മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. ബദിയഡുക്ക അപകട മരണം; മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം :  കാസർക്കോട്: ബദിയഡുക്ക പള്ളത്തടുക്കയിൽ ഓട്ടോറിക്ഷ സ്‌കൂൾ ബസിലിടിച്ച് അഞ്ചു പേർ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ അപകടത്തിൽ മരണപ്പെട്ടു. അവർ സഞ്ചരിച്ച ഓട്ടോ റിക്ഷയാണ് ബദിയടുക്കയിലെ പള്ളത്തടുക്കയിൽ അപകടത്തിൽപ്പെട്ടത്. റിക്ഷാ ഡ്രൈവർക്കും ജീവഹാനി സംഭവിച്ചു. എല്ലാവരും മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കടവത്ത് മൊഗർ സ്വദേശികളാണ്. --

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ഒഴിവ്.

Image
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫിസിൽ ഹാജരാകണം. പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0495-2350216, 2350200 .

വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ: വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വൈവാഹിക പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെത്തിച്ച ശേഷം പണവും സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ പ്രതിയെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്ര പരസ്യത്തിൽ കാണുന്ന സ്ത്രീകളെ വിളിച്ചു പരിചയപ്പെട്ടു  കബളിപ്പിച്ചു പണവും സ്വർണവും  കവരുന്ന കേസിൽ മാതമംഗലം വെള്ളോറ സ്വദേശി ബിജു ആൻ്റണിയെ (43) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. പാലക്കാട് സ്വദേശിനി ആയ പരാതിക്കാരിയുടെ പരിചയപ്പെട്ട കണ്ണൂരിൽ എത്തിച്ചു ഹോട്ടലിൽ കയറി ടോയ്ലറ്റിൽ പോയ സമയം അവരുടെ 40000 രൂപ 1.5 പവൻ സ്വർണവും മൊബൈൽ ഫോണും കളവ് ചെയ്തു കൊണ്ട് പോയ കേസിലാണ് സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് വയനാട് തലപ്പുഴ പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്. 2008ൽ ചൊക്ലി പോലീസ് സ്റ്റേഷനിൽ വിവാഹ തട്ടിപ്പ് കേസ്, കാസർക്കോട് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കളവു കേസ്, കുമ്പളയിൽ റേപ് കേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ്, എറണാകുളം നോർത്

കാസര്‍കോട് തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിന്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 24) പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും; കേന്ദ്ര മന്ത്രി , സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും. News

Image
കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ഉള്‍പ്പടെ പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ്   (സെപ്റ്റംബര്‍ 24) വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും. സംസ്ഥാന കായിക, റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവരും പങ്കെടുക്കും.

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി; സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും. അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകള്‍ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ല. News

Image
കാസർക്കോട് : സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയില്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാര്‍ഷിക സേവന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ തുകയും ഭദ്രമായിരിക്കും. അത് സര്‍ക്കാര്‍ ഉറപ്പ് വരുത്തും. അതിനെതിരെ എത്ര ഉന്നതരായ ആളുകള്‍ ശ്രമിച്ചാലും അത് അനുവദിക്കാനാവില്ല. ജനനം മുതല്‍ മരണം വരെ വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. ഇതില്‍ ഏറ്റവും കരുത്താര്‍ജിച്ചത് ക്രെഡിറ്റ് മേഖലയാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ആദ്യ പ്രധാന മന്ത്രിയായപ്പോള്‍ പൊതുമേഖലയേയും സഹകരണ മേഖലയേയും ഒരു പോലെ പ്രോത്സാഹിപ്പിച്ചു. രാജ്യം ആഗോളവത്കരണ നയം അംഗീകരിച്ചപ്പോള്‍ ഈ നിലപാടില്‍ മാറ്റം വന്നു സഹകരണ മേഖല പരിശോധിച്ചാല്‍ ആഗോളവത് ക്കരണത്തിന് മുമ്പ് സഹകരണ സംബന്ധമായ റിപ്പോര്‍ട്ടുകള്‍ എല്ലാം സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ പിന്നീട് അ

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. News

Image
കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിൽ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം. ബ്ലൂ പ്രിന്റർ (കാറ്റഗറി നമ്പർ 260/ 2022 ), വാച്ച്മാൻ (കാറ്റഗറി നമ്പർ 459/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 734/ 2022), സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ് സർവീസ് മെൻ ഓൺലി)(കാറ്റഗറി നമ്പർ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികളിലേക്കുള്ള കോഴിക്കോട് ജില്ലയിലെ ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ രണ്ട്) എന്നീ രണ്ടു പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം. ഈ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെയിൻമെന്റ് സോണിൽ ആയതിനാൽ സെന്റർ ഒന്നിൽ (രജിസ്റ്റർ നമ്പർ - 1132790- 1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ് ടു വിഭാഗത്തിൽ നടക്കും. സെന്റർ രണ്ടിൽ നടക്കേണ്ട പരീക്ഷ(രജിസ്റ്റർ നമ്പർ 1133010- 1133229) കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ

വായ്പകളുടെ കെണിയിൽപ്പെടല്ലേ... അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾക്കെതിരെ മുൻകരുതൽ എടുക്കാം.. news

വായ്പകളുടെ കെണിയിൽപ്പെടല്ലേ... അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾക്കെതിരെ മുൻകരുതൽ എടുക്കാം.. സൈബർ തട്ടിപ്പുകൾ പോലീസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ലോ കേരളാ പോലീസിന്റെ വാട്സ്ആപ്പ് നമ്പരായ 9497980900 ലോ ബന്ധപ്പെടാവുന്നതാണ്. വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവർക്ക് അനുമതി നൽകുന്നു. ഈ കോൺടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നൽകുന്ന ജാമ്യം. കോൺടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. വായ്പയായി കിട്ടിയ പണം അവർ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കിൽ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണിൽ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങൾ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അയച്ചു നൽകും. ഇത്തരം ചിത്രങ്ങൾ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒക്കെ അയച

അഴിമതി, കൈക്കൂലി ആരോപണങ്ങൾ: സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. News

Image
അഴിമതി ,  കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ഓഫിസിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്്ക്വാഡ് നടത്തിയ പരിശോധനയുടെയും പൊതുജനങ്ങളിൽനിന്നു ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണു തീരുമാനം.

വാഹന ഗതാഗതം നിരോധിച്ചു.

കോഴിക്കോട്:  പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണ്.

കഞ്ചാവുമായി വെസ്റ്റ് ബംഗാൾ യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ. News

Image
കണ്ണൂർ : തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ റെയിഞ്ച് പരിധിയിൽപ്പെട്ട പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശി ജനിറൽ ഷേക് (29) നെയാണ് എൻഡിപിഎസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്.  എക്സൈസ് സംഘത്തിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവരും ഉണ്ടായിരുന്നു.