കണ്ണൂരിൽ ട്രാവലർ മോഷണം നടത്തിയ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.




കണ്ണൂർ: ട്രാവലർ മോഷണം നടത്തിയ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.  കുറ്റ്യാടി ദേവർകോവിൽ ആഷിഫ് അബ്ദുൾ ബഷീർ (30), തൊട്ടിൽപ്പാലം കാവിലും പാറ ചുണ്ടമ്മൽ ഹൗസിൽ  സുബൈർ (35) എന്നിവരെയാണ് മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. നാറാത്ത് സ്വദേശി ശ്രിജേഷിൻ്റെ കെ എൽ 43 ജെ 2300 നമ്പർ ട്രാവലർ  നാറാത്ത്‌ വാച്ചാപ്പുറം എന്ന സ്ഥലത്ത്‌ വെച്ച്   മോഷണം പോയത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറ പരിശോധിച്ചും നടത്തിയ ശാസ്ത്രിയ അന്വേഷണത്തിലാണ് പ്രതികളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതികളായ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയും പിന്നീട് വ്യാഴാഴ്ച വൈകുന്നേരം പ്രതികളുടെ അറസ്റ്റ്  രേഖപ്പെടുത്തുകയും ചെയ്തു. കണ്ണൂർ സിറ്റി അസിസ്റ്റൻ്റ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽ നോട്ടത്തിൽ മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷ്‌, എസ്ഐമാരായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽറഹ്‌മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ  ഷാജി, സ്നേഹേഷ്, സിപിഓമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.   പ്രതികളെ റിമാൻഡ് ചെയ്തു.
  - അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
  

'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' ഇനി വാട്സ്ആപ്പ് ചാനലിലും... ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകളും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ...

https://whatsapp.com/channel/0029VaADMJUL2ATselGYlC0H

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023