കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി മേളയാക്കി മാറ്റിയത് അങ്ങേയറ്റം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ്. News
കണ്ണൂർ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി മേളയാക്കി മാറ്റിയത് അങ്ങേയറ്റം അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. രണ്ടാം വന്ദേ ഭാരത എക്സ്പ്രസ് ആരുടെയോ സമ്മർദ്ദം കൊണ്ട് വന്നതല്ല. ആദ്യ വന്ദേ ഭാരത എക്സ്പ്രസ്സിന്റെ മികച്ച വരുമാനം കണ്ടാണ് കേരളത്തിന് രണ്ടാമത് ഒരു വന്ദേ ഭാരത് കൂടി കേന്ദ്രസർക്കാർ അനു വദിച്ചത്. എന്നാൽ സ്റ്റേഷനുകളിൽ ബിജെപിയുടെ പതാകയും പേറി നരേന്ദ്രമോദിക്കും ബിജെപി ക്കും മുദ്രാവാക്യം വിളിച്ച് ഇതൊരു ബി.ജെ.പി മേളയാക്കി മാറ്റിയ നടപടി പരിഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ഫണ്ടുകൾ അനുവദിക്കാതെയും യുഡിഎഫ് ഭരണം നടത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന സർക്കാർ നയത്തിനെതിരെ ഒൿടോബർ 10 ന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. സെപ്റ്റംബർ 30ന് കണ്ണൂർ ചേമ്പര്‍ ഹാളിൽ നടക്കുന്ന സി.എച്ച് മുഹമ്മമദ് കോയ, അബ്ദുൽ ഖാദർ മൗലവി, വി.പി.മഹമൂദ് ഹാജി സ്മൃതി സംഗമം പരിപാടി വിജയിപ്പിക്കാൻ യോഗംപരിപാടികൾ ആവിഷ്കരിച്ചു. ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ. കെ.എ. ലത്തീഫ് , വി പി വമ്പൻ, അഡ്വ. എസ് മുഹമ്മദ്, കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ.എംപി മുഹമ്മദലി, എൻ.കെ റഫീഖ് മാസ്റ്റർ, പി.കെ.സുബൈർ, ബി.കെ അഹമ്മദ് പങ്കെടുത്തു.
Comments