വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ: വിവാഹ തട്ടിപ്പും മോഷണവും അടക്കം നിരവധി കേസുകളിലെ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വൈവാഹിക പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെത്തിച്ച ശേഷം പണവും സ്വർണ്ണവും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ പ്രതിയെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പത്ര പരസ്യത്തിൽ കാണുന്ന സ്ത്രീകളെ വിളിച്ചു പരിചയപ്പെട്ടു കബളിപ്പിച്ചു പണവും സ്വർണവും കവരുന്ന കേസിൽ മാതമംഗലം വെള്ളോറ സ്വദേശി ബിജു ആൻ്റണിയെ (43) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. പാലക്കാട് സ്വദേശിനി ആയ പരാതിക്കാരിയുടെ പരിചയപ്പെട്ട കണ്ണൂരിൽ എത്തിച്ചു ഹോട്ടലിൽ കയറി ടോയ്ലറ്റിൽ പോയ സമയം അവരുടെ 40000 രൂപ 1.5 പവൻ സ്വർണവും മൊബൈൽ ഫോണും കളവ് ചെയ്തു കൊണ്ട് പോയ കേസിലാണ് സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് വയനാട് തലപ്പുഴ പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്. 2008ൽ ചൊക്ലി പോലീസ് സ്റ്റേഷനിൽ വിവാഹ തട്ടിപ്പ് കേസ്, കാസർക്കോട് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കളവു കേസ്, കുമ്പളയിൽ റേപ് കേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ്, എറണാകുളം നോർത്ത് ചെയ്റ്റിംഗ് കേസ്, ഈ കേസിൽ കോടതിയിൽ ഹാജരാക്കുന്ന വഴിയിൽ രക്ഷപ്പെട്ടതിനടക്കം നിരവധി കേസുകൾ ഉണ്ട്.
Comments