കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.
കണ്ണൂർ : രണ്ടരപതിറ്റാണ്ട് സൗദി അറേബ്യയിലെ റിയാദ് അൽ ഖർജിൽ പ്രവാസിയായി ജീവിതം നയിക്കവെ ഇപ്പോൾ രോഗം പിടിപെട്ട് അവശനിലയിലായ കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയായ അഷ്റഫിനെ വേണ്ടന്ന് ഭാര്യയും മകളും. സൗദി അൽ ഖർജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു കുട്ടിയം മക്കാനകത്ത് വീട്ടിൽ അഷ്റഫ്. നീണ്ട ഇരുപത്തിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹത്തിന് അസുഖം പിടിപെട്ടത് തുടർന്ന് ഒരു കാല് മുട്ടിന് മുകളിൽ നിന്നും മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. കാല് നഷ്ടപ്പെട്ടതോട് കൂടി അഷ്റഫിൻ്റെ ദൈനംദിന ജീവിതം തന്നെ തകരാറിലാകുകയും ഇദ്ദേഹത്തിൻ്റെ വേദനിക്കുന്ന ജീവിതം മനസ്സിലാക്കിയ കെ.എം സി.സി അൽ ഖർജ് കമ്മറ്റി ഇടപെടുകയും സഹായത്തിനെത്തുകയുമായിരുന്നു. കെ.എം.സി.സിയുടെ നേതാക്കൾ കുടുംബവുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ഇനി ഇദ്ദേഹത്തെ ആര് സംരക്ഷിക്കുമെന്ന് അന്വേഷിച്ചു നടക്കുന്ന വേളയിലാണ് കണ്ണൂർ ജില്ലയിലെ എളയാവൂർ സി.എച്ച് സെൻ്ററിനെ കുറിച്ച് അറിയുന്നത്. തുടർന്ന് കെ.എം.സി.ഭാരവാഹികൾ മട്ടന്നൂർ പി.ടി.എച്ച്. ചീഫ് കോർഡിനേറ്റർ അബൂട്ടി ശിവപുരം മുഖാന്തിരം എളയാവൂർ സി
Comments