നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. News





കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുഴാതി സ്വദേശി നിയാസുദ്ദീന്‍ (39) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. ചേലേരി കൊളച്ചേരി പി.എച്ച്.സിക്ക് സമീപമാണ് താമസം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളും വളപട്ടണം സ്‌റ്റേഷനില്‍ രണ്ട് കേസുകളും കണ്ണൂര്‍ ആര്‍.പി.എഫ്, മയ്യില്‍, പരിയാരം എന്നീ സ്‌റ്റേഷനുകളിലായി ഓരോ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷിൻ്റെ നേത്രത്തിൽ ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വരുന്നതായും പോലീസ് അറിയിച്ചു.
ന്യൂസ് ഓഫ് കേരളം

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023