രാത്രി രാമനാട്ടുകരയ്ക്ക് അടുത്ത് നിസരി ജംഗ്ഷനിൽ കാറിൽ വച്ച് കച്ചവടം ചെയ്യാൻ ശ്രമിച്ച 50 ഗ്രാം എംഡിയുമായി രണ്ടുപേർ പിടിയിൽ; ബാംഗ്ലൂർ, കോയമ്പത്തൂർ നിന്നും കിലോ കണക്കിന് എംഡിഎംഎ എത്തിച്ചു 20,30,50 ഗ്രാമുകളായി മുറിച്ചു കച്ചവടം ചെയ്യുന്ന ലോബികളുടെ പ്രധാന കണ്ണികളാണ് പിടിയിലായ രണ്ട് പേരും. September 2023




കോഴിക്കോട്: പള്ളിക്കൽ എരഞ്ഞിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (37), കൊണ്ടോട്ടി മാണിക്കപറമ്പ് വീട്ടിൽ മുഹമ്മദ് ഷാഫി വി പി (36) എന്നിവരെയാണ് കോഴിക്കോട് ആൻറി നർകോട്ടിക് സെൽ കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിൽ ഉള്ള ആന്റി നാർകൊട്ടിക് ഷാഡോ ടീമും ഫറോക്ക് സബ് ഇൻസ്പെക്ടർ സൈഫുള്ള പിടിയുടെ നേതൃത്വത്തിലുള്ള ഫറൂഖ് പോലീസും ചേർന്ന് പിടികൂടിയത്. വിപണിയിൽ ഇതിന് ഒന്നര മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കും എന്ന് പോലീസ് അറിയിച്ചു. രാമനാട്ടുകര, കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിൽ രാത്രിയും പുലർച്ചയും വൻതോതിൽ ലഹരി മരുന്നുകളുടെ കൈമാറ്റം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടം പോലീസിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂർ, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ നിന്നും കിലോ കണക്കിന് എംഡി എം എ എത്തിച്ചു അത് 20 ,30 ,50 ഗ്രാമുകളായി മുറിച്ചു കച്ചവടം ചെയ്യുന്ന ലോബികളുടെ പ്രധാന കണ്ണികളാണ് പിടിയിലായ രണ്ട് പേരും. ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങി ചെറുകിട കച്ചവടം നടത്തുന്നവരെ പറ്റിയുള്ള വിവരങ്ങളും ,ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന വമ്പൻമാരെ പറ്റിയുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.
കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വരിൽ പ്രധാനികളാണ് പിടിയിലായ രണ്ടുപേരും. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ പല വൻകിട കച്ചവടക്കാരെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചതായി പോലീസ് പറയുന്നു. സ്കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളിൽ പലരെയും ഇവർ കണ്ണികളാക്കിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
ഡാൻസാഫ് (ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് ,ആൻറി നർകൊട്ടിക് ഷാഡോ വിംഗ് അംഗങ്ങളായ ഷിനോജ്, സരുൺ ,ശ്രീശാന്ത് ,ലതീഷ്, തൗഫീഖ്, ഇബ്നു ഫൈസൽ , അഭിജിത്ത്, അതുൽ പി, അതുൽ ഇ വി, ദിനീഷ് ,മിഥുൻ രാജ്, അജിത്ത് പി പി ,ശ്യാംജിത്ത് ഫറോക്ക് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ സൈഫുള്ള പി ടി യുടെ നേതൃത്വത്തിലുള്ള സിപിഒ മാരായ ബിനീഷ് ഫ്രാൻസിസ് ,സുമേഷ്, സന്തോഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ഇനി വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം ചാനലിൽ അംഗമാകൂ... https://whatsapp.com/channel/0029VaADMJUL2ATselGYlC0H

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023