മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട; 62.628 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ. News
മലപ്പുറം : മലപ്പുറം ചെറുകോട് 62.628 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. കാളികാവ് എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെറുകോട് മുതീരിയിൽ വച്ച് മാരുതി റിറ്റ്സ് കാറിൽ കടത്തിക്കൊണ്ടുവന്ന 13.775 ഗ്രാം മെത്താംഫിറ്റമിനാണ് ആദ്യം പിടികൂടിയത്. പ്രതി നെല്ലിക്കുത്ത് മുതിര പറമ്പിൽ വീട്ടിൽ ജാഫർ അലി എന്നയാളെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാഫർ അലിയുടെ വീട്ടിൽ നിന്നും 48.853 ഗ്രാം മെത്താംഫിറ്റമിൻ കൂടി പിന്നീട് കണ്ടെടുത്തു. പിടിച്ചെടുത്ത മെത്താംഫിറ്റമിന് മാർക്കറ്റിൽ മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.
കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം ഐ ബി പ്രിവന്റിവ് ഓഫീസർ സി. ശ്രീകുമാർ, കാളികാവ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ അശോക് പി, ആസിഫ് ഇക്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, മുഹമ്മദ് അഫ്സൽ, വിപിൻ കെ വി, ഹബീബ്, അഖിൽദാസ് ഇ, സുനീർ ടി, സുനിൽകുമാർ, അമിത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജനി, നിമിഷ, ശ്രീജ, എക്സൈസ് ഡ്രൈവർ പ്രദീപ്കുമാർ കെ എന്നിവരും ഉണ്ടായിരുന്നു.
Comments