Posts

Showing posts from August, 2023

ഓണാഘോഷവും ഓണസദ്യയും നടത്തി.

Image
കണ്ണൂർ സിറ്റി: സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് കെൻയു റിയു കരാട്ടെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും കൂടി ചേർന്ന് ഓണാഘോഷവും ഓണസദ്യയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. കണ്ണൂർ സിറ്റി മരക്കാർകണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ടൗൺ ട്രാഫിക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. കരാട്ടെ അക്കാദമി ചീഫ് ഇൻസ്‌ട്രെക്ടറും, കേരള സർക്കാർ ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാവുമായ നൗഫൽ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. അക്കാദമി കോ ഓർഡിനേറ്റർ ആഫിയ നൗഫൽ, പ്രസിഡന്റ്‌ മുനീറ നിസാർ, സെക്രട്ടറി ശബാന ഷഫീക്ക്, ട്രഷറർ സഫീറ, കണ്ണൂർ ഷാഫി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എംസി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും അക്കാദമി ചെയർമാൻ വി സി റയീസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധകലാ പരിപാടികളും, മത്സരങ്ങളും, കമ്പവലിയും നടന്നു. എസ്.ഐ ഹാരിസ് കുട്ടികൾക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഓണം സ്പെഷ്യൽ ഡ്രൈവ് : വിദേശ മദ്യവുമായി കാട്ടാമ്പള്ളി പ്രദേശത്തെ പ്രധാന വിദേശ മദ്യ വില്ലനക്കാരനായ യുവാവിനെ പിടികൂടി. News

Image
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഡ്രൈഡേ പരിശോധനയുടെ ഭാഗമായി കാട്ടാമ്പള്ളി രാഘവനഗർ കോളനിയിൽ നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ 51 മദ്യ കുപ്പിയുമായി (25.5ലിറ്റർ) അറസ്റ്റ് ചെയ്തു. കാട്ടമ്പള്ളി രാഘവ നഗർ കോളനിയിൽ താമസിക്കുന്ന ഷൈനു ടിയെയാണ് കണ്ണൂർ റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി അറസ്റ്റ് ചെയ്ത് കേസെടുത്തത്. സ്ഥിരമായി മദ്യ വിൽപ്പന നടത്തുന്ന ഷൈനുവിന്റെ പേരിൽ വിവിധ ഓഫീസുകളിൽ അബ്കാരി കേസുകൾ നിലവിൽ ഉണ്ട്. മദ്യം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 1200 രൂപയും കസ്റ്റഡിയിൽ എടുത്തു.ഇയാളെ കണ്ണൂർ ജെ എഫ് സി എം II കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസർ നസീർ ബി, സിവിൽ എക്സൈസ് ഓഫീസർ റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, റോഷി കെ പി, നിഖിൽ പി, വനിത ഓഫീസർ ഷമീന എം പി എന്നിവരും ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ മണലിൽ മുൻ ഭാര്യയുടെ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു വീടാക്രമിച്ച കേസിൽ പ്രതികളയും വാഹനവും ആയുധങ്ങളും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. News

Image
കണ്ണൂർ : വീട് ആക്രമിച്ച് യുവാവിനെയും മാതാവിനെയും വധിക്കാൻ ശ്രമം നാലു പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് തെക്കെകുന്നുമ്പ്രം സ്വദേശികളായ ലക്ഷ്മി നിലയത്തിൽ വി.ഷൽമേഷ് (32), ശ്രുതിയിൽ എൻ.കെ.രാജേന്ദ്രൻ (50), പി.ശ്രീകുമാർ (36), തലക്കുളത്ത് ഹൗസിൽ രാധാകൃഷ്ണൻ (53) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്.നസീബ്, എസ്.ഐ. സവ്യസാക്ഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ബിനോയ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. മുൻ വിരോധം വെച്ച് നിരവധി കേസിലെ പ്രതിയായ ചാലാട് മണലിലെ ജാനകി നിവാസിൽ കെ. നിഖിലിനെ (33)യാണ് സംഘം വടിവാൾകൊണ്ട് ആക്രമിച്ചത്. തടയാൻ ശ്രമിച്ച മാതാവ് അംബിക (63) യെയും സംഘം ആക്രമിച്ചു കാറിലെത്തിയ നാലംഗ സംഘം വടിവാൾകൊണ്ട് വീടിൻ്റെ ആറ് ജനലുകൾ തകർത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് വടിവാളും കത്തിയും അക്രമികൾ എത്തിയ കെ.എൽ.13.എ.വി. 9487 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട; ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര അർമ്മദ വാഹനവും കസ്റ്റഡിയിലെടുത്തു. News

Image
തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 52.01 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ നിഷാദ് എൻ. പി (26), സയ്യിദ് സഹദ് ഇബ്നു ഉമ്മർ. കെ. പി (20), മുഹമ്മദ്‌ ആഷിക് എൻ. വി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര അർമ്മദ വാഹനവും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ജിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിനോജ് എം. ജെ, മാനുവൽ ജിംസൺ ടി. പി, അനീഷ് ഇ എസ് എന്നിവരും ഉണ്ടായിരുന്നു.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി; ഫയർഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. News

Image
കണ്ണൂർ : പുല്ലൂപ്പിക്കടവ് പുഴയിൽ ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കക്കാട് അത്താഴക്കുന്ന് സ്വദേശികളായ രണ്ടു പേരിൽ ഒരാളെ കാണാതാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അത്തായാക്കുന്നു സ്വദേശി സനൂഫ് ആണ് കാണാതായത്. കണ്ണൂരിൽ നിന്നും  അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പിഎ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടിപി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിവരമറിഞ്ഞ് കൂറ്റൻ ജനാവലിയാണ് പാലത്തിനു സമീപം എത്തിച്ചേർന്നത്. ഇതിനാൽ ഇതുവഴിയുള്ള വാഹനഗാതാഗതം തടസ്സപ്പെട്ടു.  ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തി. തുടർന്ന് വീണ്ടും വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിക്കും.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മാട്ടൂൽ നോർത്ത് സ്കൂൾ മുൻ അധ്യാപകനും വാരം, പുറത്തീൽ പള്ളികളിൽ മുൻ ഖത്തീബുമായിരുന്ന ഹമീദ് മുസ്ലിയാർ (72) നിര്യാതനായി. Obituary hameed musliyar

Image
പുറത്തീൽ : പുറത്തീൽ പുറയങ്കോട് ഹമീദ് മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ : സുഹറ. സിറാജ്, സുഹൈറ. മരുമക്കൾ : നൗഫൽ. സഹോദരങ്ങൾ : അബ്ദുൽ ഖാദർ, നഫീസ, പരേതനായ മഹമൂദ്. വാരം, പുറത്തീൽ പള്ളികളിൽ ഖത്തീബ് ആയും മാട്ടൂൽ നോർത്ത് സ്കൂളിൽ അധ്യാപകനായും മാട്ടൂൽ നജാത്തുൽ ഈമാൻ സുന്നി മദ്രസ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. News

Image
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടക്കടയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ചിൻമയ്യ വിദ്യാലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പുളിങ്കോട് അരുണോദയത്തിൽ അരുണിന്റെ മകൻ ആദിശേഖർ (15) ആണ് മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും പോലീസ് വാഹനപരിശോധനക്കിടെ പിടികൂടി. News

Image
മീനങ്ങാടി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവിനെയും യുവതിയെയും മീനങ്ങാടി പോലീസ് വാഹനപരിശോധനക്കിടെ പിടികൂടി. കൊടുവള്ളി, മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി. മുനീര്‍(32), ആസ്സാം, ഗുവാഹട്ടി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ് എച്ച് ഒ ബിജു ആന്റണിയും സംഘവും പിടികൂടിയത്. 5.71 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ഇന്നലെ വൈകിട്ടോടെ പട്രോളിങ് ഡ്യൂട്ടിക്കിടെ മീനങ്ങാടി ടൗണില്‍ വെച്ചാണ് പോലീസ് ഇവരെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സബിത, സി.പി.ഒമാരായ സതീശന്‍, ഗോപകുമാര്‍, ഉനൈസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിൽ പരിശോധന കർശനമാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മാനന്തവാടി പേര്യ - വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ചാരായവും മാനന്തവാടി എക്സൈസ് പിടികൂടി; പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. News

Image
മാനന്തവാടി പേര്യ - വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ചാരായവും മാനന്തവാടി എക്സൈസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് എൻ.പി, അജിത് പി, ഇടുക്കി സ്വദേശി അനീഷ് എസ്‌, കണ്ണൂർ സ്വദേശി മാത്യു ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. കേസിലുൾപ്പെട്ട വാഹനവും മേൽ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രഥമദൃഷ്‌ടിയാലുള്ള വിവരം. പ്രിവന്റീവ് ഓഫീസർ ജിനോഷിൻറെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ.സി, പ്രിൻസ് ടി.ജി, ഹാഷിം കെ , സെൽമ കെ ജോസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മായൻമുക്ക് കണ്ടമ്പേത്ത് അഹമ്മദ് കുട്ടി നിര്യതനായി. Obituary ahammed kanjirode

Image
കാഞ്ഞിരോട് (കണ്ണൂർ) : മായൻമുക്ക് ഹുദ പള്ളിക്ക് സമിപം താമസിക്കുന്ന കണ്ടമ്പേത്ത് അഹമ്മദ് കുട്ടി (80) നിര്യതനായി. കൂർഗിലെ സിദാപുരത്തിലെ ആദ്യ കാല ബിസിനസ്കാരനായിരുന്നു. ഭാര്യ : എ.പി ഹൗസിൽ ഫാത്തിമ. മക്കൾ: അഷറഫ്, ഇല്ല്യസ്, ഫാസിൽ (എല്ലാവരും ബിസിനസ്, എറണാകുളം). സുബൈദ, ആയിഷ, കദീജ. ജാമാതാക്കൾ: മുസ്തഫ (പുറവൂർ), അബ്ദുള്ള ബ്രാൻ (വയനാട്), ഷഫീഖ് കാനച്ചേരി. സൗദ (പുറത്തീൽ), ആയിഷ (കുടിക്കി മൊട്ട), താഹീറ (വാരം). സഹോദരങ്ങൾ: പരേതരായ മായൻകുട്ടി (മാണിയൂർ), തറികുട്ടി, മുഹമ്മദ്‌, കദീജ, മറിയം, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച അസർ നമസ്കാരാനന്തരം കാഞ്ഞിരോട് പുതിയ പള്ളി കബർ സ്ഥാനിൽ നടക്കും. ന്യൂസ് ഓഫ് കേരളം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഉത്രാടപ്പാച്ചിൽ അടങ്ങും മുമ്പേ മേയരുടെ നേതൃത്വത്തിൽ നഗര ശുചീകരണം. News

Image
കണ്ണൂർ : തിരുവോണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവു കച്ചവടത്തിന്റെ തിരക്കിലമർന്ന സ്റ്റേഡിയവും പരിസരവും രാത്രിയിൽ തന്നെ മേയറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചു. പൂക്കച്ചവടം ഉൾപ്പെടെയുള്ള തെരുവ് കച്ചവടക്കാർ കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തിയ കച്ചവടത്തിന്റെ ഭാഗമായി അവശേഷിപ്പിച്ച മാലിന്യങ്ങൾ രാത്രി 9 മണിയോടെ ആരംഭിച്ചു രണ്ട് മണിക്കൂറിൽ അധികം നീണ്ട പ്രവർത്തനത്തിലൂടെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, കൗൺസിലർമാരായ മുസ്‌ലിഹ് മഠത്തിൽ, കുക്കിരി രാജേഷ്, ടി രവീന്ദ്രൻ, കെ പി റാഷിദ്, എ ഉമൈബ,ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, എച്ച്.ഐമാരായ കെ ബിന്ദു, അനീഷ്, സുധീർ ബാബു, ഉദയകുമാർ, സന്തോഷ്കുമാർ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ നേതൃത്വം നൽകി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ലേഡീസ് ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി കളമശ്ശേരി പോലീസിന്റെ പിടിയിൽ. News

Image
കൊച്ചി : ലേഡീസ് ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി കളമശ്ശേരി പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ്, ജലങ്ഗി, ഗോഷ്പാര മുർദാപുർ, ഖാലിദ് മൊൺഡേൽ മകൻ ഇമ്രാൻ മൊൺഡേൽ (26) ആണ്പിടിയിലായത്. ഇയാൾ കളമശ്ശേരി കേന്ദ്രീകരിച്ച് മുച്ചക്ര സൈക്കിളിൽ സ്ക്രാപ്പുകൾ ശേഖരിക്കുന്ന ജോലി ചെയ്തു വരുന്നയാളാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ താമസ്സിച്ചിരുന്ന കുസാറ്റിൽ പഠിക്കുന്ന വിദ്യാർഥിനികൾ ക്ളാസ്സിൽ പോയ നേരം സ്ക്രാപ്പുകൾ ശേഖരിക്കുവാനെന്ന വ്യാജേന ഹോസ്റ്റൽ പരിസരത്തെത്തി ഹോസ്റ്റലിൽ ആരുമില്ല എന്ന് നിരീക്ഷിച്ച ശേഷം മുറികൾക്കുള്ളിൽ കയറി അവിടെ ഉണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകളും 12000 രൂപ വിലവരുന്ന മറ്റ് സാധന സാമഗ്രികളും മോഷ്ടിച്ച ശേഷം അവിടെ നിന്നും കടന്നു കളയുകയായിരുന്നു. സംഭവം നടന്നയുടൻ കളമശ്ശേരി പോലീസ് സ്ക്വാഡുകളായി തിരിഞ്ഞ് പ്രതിക്ക് വേണ്ടി ഊർജിതമായി തിരച്ചിൽ ആരംഭിക്കുകയും സി.സി.ടി.വി കേന്ദ്രീകരിച്ചു കൊണ്ടുള്ള അന്വേഷണത്തിൽ പ്രതി ജോലി ചെയ്തിരുന്ന മുപ്പത്തടത്തുള്ള സ്ക്രാപ് ഗോഡൌൺ പോലീസ് എത്തിച്ചേരുകയും, എന്നാൽ പോലീസ് പിന്തുടർന്ന് സ്ഥലത്തെത

ഉത്തർപ്രദേശിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി; വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചതായും മന്ത്രി. News

Image
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.  കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വാക്കുകളിലേക്ക് : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്‌. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും .വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്‌. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്ക

കണ്ണൂർ കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു; സഹോദരന് പരിക്കേറ്റു. News

Image
കണ്ണൂർ : കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിൽ ഇടിച്ചു യുവാവ് മരിച്ചു. കണ്ണവം പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. സഹോദരൻ സിനാൻ പരുക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. കാർ നെടുംപൊയിൽ ഭാഗത്തുനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. സഹലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സമഗ്ര നഗരവികസന നയവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി; സ്വിഫ്റ്റിന് 113 ഇ-ബസുകൾ കൂടി; 60 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു, ദീർഘദൂര റൂട്ടിൽ രണ്ടു ഹൈബ്രിഡ് ഹൈടെക് ബസുകൾ. News

Image
* തലസ്ഥാനത്തു 163 ഹരിത ബസുകൾ *മാർഗദർശി ആപ്പിലൂടെ ബസിനെക്കുറിച്ച് തത്സമയ വിവരങ്ങൾ സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്,' തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് സ്‌കൂൾ മൈതാനത്തു മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.                 നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവർ ഉൾപ്പെട്ടതായിരിക്കും കമ്മീഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നഗരനയത്തിന്റ മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ

ഓണം സ്പെഷ്യൽ ഡ്രൈവ്: വൻ വാഷ് ശേഖരം ഉടമസ്ഥനില്ലാത്ത നിലയിൽ പിണറായി എക്സൈസ് കണ്ടെത്തി; പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ്. News

Image
കണ്ണൂർ : പിണറായി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ടി ബഷീറിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ മാങ്ങാട്ടിടം കരിയിൽമുക്ക് കണ്ടേരി എന്ന സ്ഥലത്ത് കലുങ്കിനടിയിൽ 200 ലിറ്റർ ബാരലിൽ ഉദ്ദേശം 190 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി. പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ രാജേഷ് ശങ്കർ ടി.വി. എക്സൈസ് ഓഫീസർമാരായ രജീഷ് രവീന്ദ്രൻ, ശിൽപ കേളോത്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് : 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി.. Election news

Image
കോട്ടയം : 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തൽ തുടങ്ങി. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട്് രേഖപ്പെടുത്തിത്തുടങ്ങിയത്.  ഇന്ന് ( ഓഗസ്റ്റ് 26) പ്രത്യേക പോളിങ് സംഘം 479 പേരുടെ വോട്ട് വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 406 മുതിർന്ന വോട്ടർമാരുടെയും 73 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു രേഖപ്പെടുത്തുക. സ്പെഷ്യൽ പോളിംഗ് ടീം ഇന്ന് എത്തുന്ന സ്ഥലങ്ങൾ ചുവടെ പോളിംഗ് ടീം, വില്ലേജ്, ബൂത്ത,് മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ ടീം 1 അയർക്കുന്നം, 1-3 ബൂത്തുകൾ, 21, 4, 25 ടീം 2 അയർക്കുന്നം, 19-20 ബൂത്തുകൾ, 20,4,24   ടീം 3 മണർകാട് 73-74 ബൂത്തുകൾ, 29,2, 31 ടീം 4 മണർകാട് 82-ാം ബൂത്ത്, 31, 6,37 ടീം 5 അകലക്കുന്നം 29-30 ബൂത്തുകൾ, 34,9,43 ടീം 6 ചെങ്ങളം ഈസ്റ്റ് 41-42 ബൂത്തുകൾ, 37,5,42

പോലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ; പോലീസ് പിടികൂടിയത് ഇയാൾ പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോൾ. Kasargode news

Image
കാസർക്കോട് : പോലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. ചിറ്റാരിക്കൽ അനിയകാട്ട് ഹൗസിൽ ആന്റോ ചാക്കോച്ചൻ (28) ആണ് ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ അരുണൻ, ഡ്രൈവർ രാജൻ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു. നികേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ 3 പോക്സോ കേസുകളിൽ പ്രതിയാണ് ഇയാൾ. 13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 3 കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ എത്തി അവിടെ അനുപ് മേനോൻ എന്ന പേരിൽ വർക്ക്‌ ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പോലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തിയപ്പോൾ അവിടെ വെച്ച് പിടികൂടുകയായിരുന്നു. - അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം . ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ :

കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതി പിടിയിൽ. News

Image
കൊല്ലം : ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉളിയനാട് ചിറക്കര വില്ലേജ് ആഫീസിന് സമീപത്തുളള കനാല്‍ പുറമ്പോക്കില്‍ കൈ കാലുകള്‍ അറ്റ രീതിയില്‍ കണ്ട മൃതശരീരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. 19/08/2023 രാത്രി 8.45 നാണ്കൈ കാലുകള്‍ അറ്റ നിലയില്‍ 3 ദിവസം പഴക്കമുളള അഞ്ജാത മൃതശരീരം ചാത്തന്നൂര്‍ പോലീസ് പെട്രൊളിങ്ങ് സംഘം കണ്ടെത്തുന്നത്. തുടര്‍ന്ന് മൃതശരീരം പാരിപ്പളളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം പ്രദേശ വാസികളിലും മറ്റും അന്വേഷണം നടത്തിയപ്പോഴാണ് ചിറക്കര ചരുവിള വീട്ടില്‍ സുകുമാരന്‍ മകന്‍ സുരേഷ്(41) എന്നയാളെ കാണാനില്ല എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സുരേഷിന്‍റെ ബന്ധുക്കളേയും അയല്‍വാസികളേയും മറ്റും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറില്‍ എത്തിച്ച് മൃതശരീരം കാണിച്ച് ആളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ശരീരത്തില്‍ 8 ഓളം മുറിവുകള്‍ സംഭവിച്ചിട്ടുളളതായും നെഞ്ചില്‍ വലത് വാരിയെല്ല് ഭാഗത്ത് മൂര്‍ച്ചയുളള ആയുധം കൊണ്ട് ഏല്‍പിച്ച ആഴത്തിലുളള മുറിവാണ് മരണകാരണം

ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി.news

Image
തിരുവനന്തപുരം: വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഫീസ് അടയ്ക്കാൻ വൈകിയതിനാണ് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറും, വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. Crime

Image
കാസർക്കോട്ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസർ അരുൺ.സി 2000/- രൂപയും വില്ലേജ് അസിസ്റ്റന്റു് സുധാകരൻ.കെ.വി 1,000/- രൂപയും കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. കാസർകോഡ് ജില്ലയിലെ ചിത്താരി സ്വദേശിയായ പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങുന്നതിലേയ്ക്ക് കരാർ എഴുതിയിട്ടുള്ളതും സ്ഥലം ഉടമ മരണപ്പെട്ട് പോയിട്ടുള്ളതിനാൽ അയാളുടെ ഭാര്യയുടെ പേരിലേയ്ക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസ്തുത ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് പ്രസ്തുത അപേക്ഷയുടെ സ്ഥിതിയെന്താണെന്ന് കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ.സി 2000/- രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ.കെ.വി 1000/- രൂപയും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായർ. വി.കെ. യെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ കാസർഗോഡ് വിജി

ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്; എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും.. News

Image
ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീൻ വഴി അടയ്ക്കുവാൻ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം.എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കുമെന്നും പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.   കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  : ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം ? ഗതാഗത നിയമങ്ങള്‍ ലംഘിച്ചാൽ   പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള  ഇ-പോസ് മെഷീന്‍ വഴി അടയ്ക്കുവാന്‍ സാധിക്കും.  ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം.  എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും. എം പരിവാഹൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും പിഴ ഒടുക്കാവുന്നതാണ്. ഇ-ചലാൻ പേയ്മെന്റ് ലിങ്ക് ( https://echallan.parivahan.gov.in/index/ )  തുറന്ന ശേഷം ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം. ചലാൻ സ്റ്റാറ്റസ് പരിശോധിക്കാനായി മൂന്ന് ഓപ്‌ഷനുകളാണ് ഉള്ളത്.  ചലാൻ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ വഴിയാണ് പരിശോധിക്കാൻ കഴിയുക. ചലാൻ മനസിലാക്കിക്കഴിഞ്ഞാ

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍ കെഎസ്ആർടിസി സിറ്റി സർവീസിന് നൽകുന്നു, ബസുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ മുഖ്യമന്ത്രി നിർവഹിക്കും. News

Image
ഫയൽ ഫോട്ടോ  തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് കൈമാറുന്നു. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ആഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിൽ നിർവഹിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് ശനിയാഴ്ച കൈമാറുന്നത്. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബസുകള്‍ ഏറ്റുവാങ്ങും. കെ എസ് ആർ ടി സി സ്വിഫ്റ്റ് നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈ ടെക് ബസുകളുടെ ഫ്ലാഗ് ഓഫ് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ആദ്യ ഇലക്ട്രിക് ബസിന്റെയും ഹൈബ്രിഡ് ബസിന്റെയും താക്കോൽദാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സർക്കുലർ സർവീസ് ചിഹ്നത്തിന്റെ

വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി എംപി; ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ ഗാന്ധി.. News

Image
കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി എംപി ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. Deeply saddened by the tragic jeep accident that took the lives of many tea plantation workers in Mananthavady, Wayanad.  Have spoken to the district authorities, urging a swift response. My thoughts are with the grieving families. Wish a speedy recovery to those injured. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരം : മുഖ്യമന്ത്രി; പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി

Image
തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തു മലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ അനുശോചനം  അറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്  9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.    മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശം : വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ്  കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ

മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപതു പേർ മരിച്ചു. Wayanad accident

Image
വയനാട് : മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപതു പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം വയനാട്ടിലെ തോട്ടം തൊഴിലാളികാളാണ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ എ.എസ്.ഐ പി.ബിജുവിന് തലശ്ശേരി ട്രാഫിക് യൂണിറ്റിന്റെ സ്നേഹാദരം.

Image
കണ്ണൂർ : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി ബിജുവിന് തലശ്ശേരി ട്രാഫിക് യൂണിറ്റ് സ്നേഹാദരം നൽകി. തലശ്ശേരി ട്രാഫിക് യൂണിറ്റിൽ വച്ച് നടന്ന ഓണാഘോഷ പരിപാടി തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അരുൺ കെ.പവിത്രൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ട്രാഫിക് ഇൻസ്‌പെക്ടർ ആറോൺ റോണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. എസ്.ഐ അജയ്കുമാർ റോയ് സ്വാഗതം പറഞ്ഞു. റെജിലേഷ്, കെ വിനോദ് കുമാർ, ശ്രീപ്രസാദ്, വികാസ്, സുവൻ വി ഗോപാൽ, പി എസ് ഷാജി, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പി ബിജു മറുമൊഴി നടത്തി. എം സന്തോഷൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന അനുമോദന ചടങ്ങ് തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അരുൺ കെ.പവിത്രൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. - ന്യൂസ് ഓഫ് കേരളം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഇരുചക്ര വാഹനത്തിലെത്തി മാല മോഷണം ; പ്രതി പിടിയിൽ. News crime

Image
ബേക്കൽ : വഴിയാത്രക്കാരായ സ്ത്രീകളുടെ മാല ഇരുചക്ര വാഹനങ്ങളിലെത്തി പിടിച്ചുപറിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കൂവത്തൊട്ടി സ്വദേശി മുഹമ്മദ്‌ ഷംനാസ് (30), ഷംനാസ് മൻസിൽ, മേൽപ്പറമ്പ, കളനാട് ആണ് വലയിലായത്. ഇയാൾക്ക് മേൽപ്പറമ്പ സ്റ്റേഷനിൽ മാല മോഷണത്തിൽ ആറോളം കേസുകൾ നിലവിലുണ്ട്. സമീപകാലത്താണ് ജില്ലയിൽ മാല മോഷണ കേസുകൾ വർധിച്ചത്. തുടർന്ന് എല്ലാ സ്റ്റേഷൻ പരിധികളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കാസർക്കോട്ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ, ബേക്കൽ ഡി.വൈ.എസ്.പി സുനിൽ കുമാറിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു.പി, മേൽപറമ്പ ഇൻസ്‌പെക്ടർ ഉത്തംദാസ് എന്നിവരും, വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും, ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നും പോലീസുകാരും ഈ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നു. ഇവർ നടത്തിയ രാപകലില്ലാത്ത പ്രയത്നമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കലുള്ള രണ്ട് സ്കൂട്ടറുകളിലാണ് മോഷണം നടത്തി വന്നത്. ഇവയിൽ വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചും , മാസ്ക്, ഹെൽമെറ്റ്‌ മുതലായവ ധരിച്ചും മാല പൊട്ടിക്കുകയായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ

മദ്യം സമ്മാനമായി പ്രഖ്യാപിച്ച് 'തിരുവോണ ബമ്പർ' എന്ന പേരിൽ കൂപ്പൺ പ്രിന്റ് ചെയ്തു വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. Crime news

Image
കോഴിക്കോട് : മദ്യം സമ്മാനമായി പ്രഖ്യാപിച്ച് 'തിരുവോണ ബമ്പർ' എന്ന പേരിൽ കൂപ്പൺ പ്രിന്റ് ചെയ്തു വില്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ ഇരട്ടിച്ചിറ സ്വദേശി ഷിംജിത്ത് എന്നയാളെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 700 പ്രിന്റ് ചെയ്ത കൂപ്പണുകൾ,കൂപ്പൺ വിറ്റതിന്റെ 300 കൗണ്ടർ ഫോയിലുകൾ എന്നിവ പിടിച്ചെടുത്തു. അബ്കാരി ആക്ട് 55H പ്രകാരമാണ് കേസെടുത്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു സി പി, വിനു വി വി എക്സൈസ് ഡ്രൈവർ ബിനീഷ് എം എം എന്നിവർ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി; അതിർത്തി കടന്നെത്തുന്ന അതിമാരക മയക്കുമരുന്നുകളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി. Police news

Image
മുത്തങ്ങ: സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്. മുത്തങ്ങ തകരപ്പടിയിൽ ആർ.ടി.ഓ ഓഫീസിന് സമീപം സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റിന്‍റെയും, നിരീക്ഷണ ക്യാമറകളുടെയും ഉദ്ഘാടന കര്‍മ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നെത്തുന്ന അതിമാരക മയക്കുമരുന്നുകളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂൽപ്പുഴ, തോൽപ്പട്ടി എന്നിവിടങ്ങളിലെ എയ്ഡ് പോസ്റ്റുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. വ്യാഴാഴ്ച നടന്ന ഉദ്ഘാടന പരിപാടിയിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ഒ. സിബി, നാർക്കോടിക് സെൽ ഡിവൈ.എസ്.പി എം യു ബാലകൃഷ്ണൻ, ബത്തേരി സബ് ഡിവിഷണൽ ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, അമ്പലവയൽ എസ്.എച്ച്.ഒ പളനി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

പെരിങ്ങത്തൂരിലേക്ക് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 31,25,000 രൂപയുമായി യുവാവ് കണ്ണൂർ എക്സൈസ് സ്ക്വാഡിന്റെ പിടിയിൽ.

Image
കണ്ണൂർ: പെരിങ്ങളം ഭാഗത്തു നിന്നും കടത്തുകയായിരുന്ന 31,25,000 (മുപ്പത്തിയൊന്നു ലക്ഷത്തി ഇരുപത്തി അഞ്ചായിരം) രൂപയുമായി ഒരാളെ എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സംഗ്ലി ജില്ലയിലെ കവതുളി വില്ലേജ് ആറ്റുപാടി താലൂക് അനിൽ കദം (39) ആണ് കണ്ണൂർ എക്സൈസ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിപി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിലാണ് തലശ്ശേരി പെരിങ്ങത്തൂരിലേക്ക് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന പണം പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അനിൽകുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടി.കെ വിഷ്ണു .ആർ എസ്, എക്സൈസ് ഡ്രൈവർ സോൾദേവ്.പി എന്നിവർ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ കോർപ്പറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. Kannur news

Image
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ പൂക്കളവും, നവനീതം ഓഡിറ്റോറിയത്തിൽ സദ്യയും കലാ മത്സരങ്ങളും സംഘടിപ്പിച്ചു. കെ വി സുമേഷ് എംഎൽഎ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌, ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, തഹസീൽദാർ സുരേഷ് ചന്ദ്ര ബോസ്  കെ .ടീ. സഹദുള്ള, കെ സി മുഹമ്മദ്‌ ഫൈസൽ, കെ .പി. താഹിർ,  എം.പി.മുഹമ്മദലി, കെ പി പ്രശാന്ത്,  ബി.കെ അഹമ്മദ്, ജ്യോതി ലക്ഷ്മി, അബ്ദുൽ ബാഷിത്,എൻ അനിൽ കുമാർ, തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ, മുൻ കൗൺസിലർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ രാഗേഷ്, എം.പി രാജേഷ് അഡ്വ പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മടത്തിൽ, എൻ സുകന്യ, എൻ ഉഷ, വി കെ ഷൈജു, പി എം ബാബുരാജ്, ടി സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. മേയരുടെ നേതൃത്വത്തിലുള്ള കൗൺസിലർമാരു

21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോറിക്ഷ സഹിതം യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ. Excise news

Image
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോർസ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യന്നൂർ, ചെറുപുഴ, വയലായി, പുളിങ്ങോം, രാജഗിരി, കാനം വയൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യന്നൂർ റേഞ്ച് പരിധിയിൽപ്പെട്ട വയലായിയിൽ വെച്ച് 21 ലിറ്റർ വിദേശമദ്യം കെ.എൽ 58. ടി .9784 ബജാജ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ച് കടത്തിവന്ന കുറ്റത്തിന് കാനം വയൽ സ്വദേശി കാരായിൽ വീട്ടിൽ റിന്റിൽ.കെ മനോജ് (32) നെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് തൊണ്ടി മുതലുകളായ 21 ലിറ്റർ വിദേശ മദ്യക്കുപ്പികളും കെ.എൽ .58.ടി . 9784 ഓട്ടോ റിക്ഷയും ബന്തവസ്സിലെടുത്തു. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എം.കലേഷ്, പി ആർ.വിനീത്. ഡ്രൈവർ പി.വി.അജിത്ത് എന്നിവർ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

തളിപ്പറമ്പ് പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് കണ്ണപുരം സ്വദേശിയായ ഓപ്പറേറ്റര്‍ മരിച്ചു. news accident thalipparamba

Image
കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം. തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. Accident kannur news

Image
കണ്ണൂർ: ഇരിട്ടി പുന്നാട് ടൗണിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് കുളം റെയിൽവേ ഗെയ്റ്റിന് സമീപം ഹവ്വാ മൻസിലിൽ സൽമാൻ അലി (24) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്ക് അപ് വാൻ പാൽ ഇറക്കുവാൻ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം. പരേതനായ അലിയുടെയും ബൽകീസിന്റെയും മകനാണ്. സഹോദരങ്ങൾ: റാബിയ, നാദിയ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടിലെത്തും. ഖബറടക്കം വൈകുന്നേരം തലശ്ശേരി മട്ടാമ്പ്രം പള്ളിയിൽ. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ സൽമാനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അപകടത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.  ഇരിട്ടി  പോലീസ്, ഫയർഫോഴ്സ് സ്ഥലത്തെത്തി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഇന്ന് കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. kseb

Image
  ലൈനുകളിൽ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവള്ളൂർ ക്ലസ്റ്റർ, കണ്ടക്കൈ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ത്രീ ഫേസ് കൺവെർഷൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ വടുവൻകുളം ട്രാൻസ്ഫോർമർ പരിധിയിലെ വെള്ളുവയൽ ഭാഗത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും. ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഭഗവതി ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഭഗവതി വില്ല, ഫാഷൻ ടെക്ക്, ആലിങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയും, ഷെൽട്ടേഴ്സ് ക്ലബ്, മുണ്ടയാട് എന്നിവിടങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ അമല ഓഡിറ്റോറിയം, പയറ്റുചാൽ, കൊട്ടച്ചോല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കോറങ്ങോട്, ചുഴലി, ചുഴലി എസ് ആർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യു

കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. Crime

Image
കണ്ണൂർ: കണ്ണൂർ മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽവെച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവൻറെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പോലീസ് കസ്റ്റഡിയിലാണ്. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇവർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ തർക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തർക്കം മുറുകിയതോടെയാണ്‌ ദിനേശൻ വീട്ടിൽ നിന്ന് വിറകുകൊള്ളിയെടുത്ത് ദിനേശൻ സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവൻ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.അംഗൻവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ.മക്കൾ: ശ്വേത (നഴ്സിംഗ് സ്റ്റുഡൻ്റ് ബാംഗ്ളുർ )ശ്രേയ, ( വിദ്യാർത്ഥി ). - ന്യൂസ് ഓഫ് കേരളം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1M

വീട്ടുജോലിക്കായി വന്ന ഇതര സംസ്ഥാന പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. Crime news

Image
കളമശ്ശേരി : വീട്ടുജോലിക്കായി വന്ന ഇതര സംസ്ഥാന പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. കളമശ്ശേരി സ്വദേശിയായ റഫീഖ് ബി എം എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പുതുതായി ജോലിക്ക് വന്ന വെസ്റ്റ് ബംഗാൾ സ്വദേശിനിയായ യുവതിയെ ഇയാൾ നടത്തിവരുന്ന ലേഡീസ് ഹോസ്റ്റലിൽ ക്ലീനിങ് ജോലി ചെയ്യുവാൻ ഉണ്ടെന്ന വ്യാജന വിളിച്ചു വരുത്തി അതിക്രമം കാണിക്കുകയായിരുന്നു. യുവതിയുടെ ഒച്ച കേട്ട് ഓടിവന്ന ഹോസ്റ്റൽ അന്തേവാസികൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയാണ്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പോലീസ് ഇയാളെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സബ് ഇൻസ്പെക്ടർ അരുൺകുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ശ്രീജിത്ത് സി.പി.ഒ ഷിബു, ഡബ്ലിയു.സി.പി.ഒ ഗീതു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാണ്ട് ചെയ്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും 115.28 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിൽ.

Image
വയനാട് : ബത്തേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും 115.28 ഗ്രാം എം.ഡി.എം.എയു മായി കോഴിക്കോട് ഒളവണ്ണ സ്വദേശി മുബാറക്ക് മൻസിൽ ലബിബുൽ മുബാറക് (29) നെയാണ് ബത്തേരി എസ്.ഐ ശശികുമാർ കെ വി യുടെ നേതൃത്വത്തിൽ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്‌, നൗഫൽ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്ക് കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ എൽ.എസ്.ഡി സ്റ്റാമ്പ് സഹിതം പിടികൂടിയതിന് 2018ല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വയനാട് ജില്ലയില്‍ 2023 വര്‍ഷത്തില്‍ വിവിധ സ്റ്റേഷനുകളിലായി 12 ഓളം എന്‍‌ഡി‌പി‌എസ് കമർഷ്യൽ ക്വാണ്ടിറ്റി കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിടുണ്ട്. 21 കിലോ കഞ്ചാവും 1.46 കിലോഗ്രാം എം‌ഡി‌എം‌എ യും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 866 കഞ്ചാവ് ബീഡി വലിച്ചതിനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എന്‍‌ഡി‌പി‌എസ് സ്പെഷ്യല്‍ ഡ്രൈവ് നടന്നു വരികയാണ്. വരും ദിവസങ്ങളിലും ഇതിന്‍റെ ഭാഗമായി കൂടുതല്‍ പരിശോധനകളുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ‌.പി.‌എസ് അറിയിച

അഭിമാന നിമിഷം : ചരിത്രം; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ. India news

Image
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ നാഴികകല്ലായി മാറിയിരിക്കുകയാണ് ചന്ദ്രയാൻ 3. പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനങ്ങളുടേയും സെന്‍സറുകളുടേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന്റേയും സഹായത്തോടെയാണ് സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് ആരംഭിച്ചിരുന്നു . ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി. ബുധനാഴ്ച വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ആ ലാൻഡിംഗ്. അതിസങ്കീർണമായ കടമ്പകൾ കടന്നാണ് പേടകം ചന്ദ്രനിൽ സ്പർശിച്ചത്. സങ്കീർണമായ നാല് ഘട്ടങ്ങൾക്ക് ശേഷമാണ് ല