ലേഡീസ് ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി കളമശ്ശേരി പോലീസിന്റെ പിടിയിൽ. News
കൊച്ചി : ലേഡീസ് ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി കളമശ്ശേരി പോലീസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ്, ജലങ്ഗി, ഗോഷ്പാര മുർദാപുർ, ഖാലിദ് മൊൺഡേൽ മകൻ ഇമ്രാൻ മൊൺഡേൽ (26) ആണ്പിടിയിലായത്. ഇയാൾ കളമശ്ശേരി കേന്ദ്രീകരിച്ച് മുച്ചക്ര സൈക്കിളിൽ സ്ക്രാപ്പുകൾ ശേഖരിക്കുന്ന ജോലി ചെയ്തു വരുന്നയാളാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ താമസ്സിച്ചിരുന്ന കുസാറ്റിൽ പഠിക്കുന്ന വിദ്യാർഥിനികൾ ക്ളാസ്സിൽ പോയ നേരം സ്ക്രാപ്പുകൾ ശേഖരിക്കുവാനെന്ന വ്യാജേന ഹോസ്റ്റൽ പരിസരത്തെത്തി ഹോസ്റ്റലിൽ ആരുമില്ല എന്ന് നിരീക്ഷിച്ച ശേഷം മുറികൾക്കുള്ളിൽ കയറി അവിടെ ഉണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകളും 12000 രൂപ വിലവരുന്ന മറ്റ് സാധന സാമഗ്രികളും മോഷ്ടിച്ച ശേഷം അവിടെ നിന്നും കടന്നു കളയുകയായിരുന്നു. സംഭവം നടന്നയുടൻ കളമശ്ശേരി പോലീസ് സ്ക്വാഡുകളായി തിരിഞ്ഞ് പ്രതിക്ക് വേണ്ടി ഊർജിതമായി തിരച്ചിൽ ആരംഭിക്കുകയും സി.സി.ടി.വി കേന്ദ്രീകരിച്ചു കൊണ്ടുള്ള അന്വേഷണത്തിൽ പ്രതി ജോലി ചെയ്തിരുന്ന മുപ്പത്തടത്തുള്ള സ്ക്രാപ് ഗോഡൌൺ പോലീസ് എത്തിച്ചേരുകയും, എന്നാൽ പോലീസ് പിന്തുടർന്ന് സ്ഥലത്തെത്തുംമ്പോഴേക്കും ഇയാൾ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ ചളിക്കവട്ടത്തുള്ള മറ്റൊരു സ്ക്രാപ് ഗോഡൌണിൽ ഒളിച്ചു താമസ്സിക്കുന്നതായി വിവരം ലഭിക്കുകയും, തുടർന്ന് കളമശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടുവാൻ ശ്രമിക്കുകയും, തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായ ഇമ്രാൻ മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർമാരായ സുധീർ, സുബൈർ എ.എസ്.ഐ സെബാസ്റ്റ്യൻ ആൻറണി മാരായ ശ്രീജിത്ത്, ഷമീർ, അനൂജ് സി.പി.ഒ ഷിബു, വിനീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Comments