സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി; അതിർത്തി കടന്നെത്തുന്ന അതിമാരക മയക്കുമരുന്നുകളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എസ്പി. Police news
മുത്തങ്ങ: സംസ്ഥാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്. മുത്തങ്ങ തകരപ്പടിയിൽ ആർ.ടി.ഓ ഓഫീസിന് സമീപം സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റിന്‍റെയും, നിരീക്ഷണ ക്യാമറകളുടെയും ഉദ്ഘാടന കര്‍മ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നെത്തുന്ന അതിമാരക മയക്കുമരുന്നുകളുടെ വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നൂൽപ്പുഴ, തോൽപ്പട്ടി എന്നിവിടങ്ങളിലെ എയ്ഡ് പോസ്റ്റുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. വ്യാഴാഴ്ച നടന്ന ഉദ്ഘാടന പരിപാടിയിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ഒ. സിബി, നാർക്കോടിക് സെൽ ഡിവൈ.എസ്.പി എം യു ബാലകൃഷ്ണൻ, ബത്തേരി സബ് ഡിവിഷണൽ ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫ്, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, അമ്പലവയൽ എസ്.എച്ച്.ഒ പളനി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments