ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും 115.28 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിൽ.
വയനാട് : ബത്തേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും 115.28 ഗ്രാം എം.ഡി.എം.എയു മായി കോഴിക്കോട് ഒളവണ്ണ സ്വദേശി മുബാറക്ക് മൻസിൽ ലബിബുൽ മുബാറക് (29) നെയാണ് ബത്തേരി എസ്.ഐ ശശികുമാർ കെ വി യുടെ നേതൃത്വത്തിൽ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, നൗഫൽ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്ക് കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ എൽ.എസ്.ഡി സ്റ്റാമ്പ് സഹിതം പിടികൂടിയതിന് 2018ല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വയനാട് ജില്ലയില്‍ 2023 വര്‍ഷത്തില്‍ വിവിധ സ്റ്റേഷനുകളിലായി 12 ഓളം എന്‍ഡിപിഎസ് കമർഷ്യൽ ക്വാണ്ടിറ്റി കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിടുണ്ട്. 21 കിലോ കഞ്ചാവും 1.46 കിലോഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 866 കഞ്ചാവ് ബീഡി വലിച്ചതിനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവ് നടന്നു വരികയാണ്. വരും ദിവസങ്ങളിലും ഇതിന്‍റെ ഭാഗമായി കൂടുതല്‍ പരിശോധനകളുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു.
Comments