പോലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ; പോലീസ് പിടികൂടിയത് ഇയാൾ പുതിയ പേരിൽ പാസ്പോർട്ട് എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോൾ. Kasargode news
കാസർക്കോട് : പോലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തും ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. ചിറ്റാരിക്കൽ അനിയകാട്ട് ഹൗസിൽ ആന്റോ ചാക്കോച്ചൻ (28) ആണ് ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ അരുണൻ, ഡ്രൈവർ രാജൻ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ഷാജു. നികേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ 3 പോക്സോ കേസുകളിൽ പ്രതിയാണ് ഇയാൾ. 13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 3 കേസുകളിൽ പ്രതിയായ ആന്റോ ചാക്കോച്ചൻ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനായി ഇന്ത്യ വിട്ട പ്രതി നേപ്പാളിൽ എത്തി അവിടെ അനുപ് മേനോൻ എന്ന പേരിൽ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പോലീസ് സംഘം പ്രതി പുതിയ പേരിൽ പാസ്പോർട്ട് എടുക്കാനായി നേപ്പാളിൽ നിന്നും മഹാരാഷ്ട്രയിലെ മുംബൈയിൽ എത്തിയപ്പോൾ അവിടെ വെച്ച് പിടികൂടുകയായിരുന്നു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments