ഓണം സ്പെഷ്യൽ ഡ്രൈവ് : വിദേശ മദ്യവുമായി കാട്ടാമ്പള്ളി പ്രദേശത്തെ പ്രധാന വിദേശ മദ്യ വില്ലനക്കാരനായ യുവാവിനെ പിടികൂടി. News
കണ്ണൂർ : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഡ്രൈഡേ പരിശോധനയുടെ ഭാഗമായി കാട്ടാമ്പള്ളി രാഘവനഗർ കോളനിയിൽ നടത്തിയ പരിശോധനയിൽ മദ്യ വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ 51 മദ്യ കുപ്പിയുമായി (25.5ലിറ്റർ) അറസ്റ്റ് ചെയ്തു. കാട്ടമ്പള്ളി രാഘവ നഗർ കോളനിയിൽ താമസിക്കുന്ന ഷൈനു ടിയെയാണ് കണ്ണൂർ റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി അറസ്റ്റ് ചെയ്ത് കേസെടുത്തത്. സ്ഥിരമായി മദ്യ വിൽപ്പന നടത്തുന്ന ഷൈനുവിന്റെ പേരിൽ വിവിധ ഓഫീസുകളിൽ അബ്കാരി കേസുകൾ നിലവിൽ ഉണ്ട്. മദ്യം വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 1200 രൂപയും കസ്റ്റഡിയിൽ എടുത്തു.ഇയാളെ കണ്ണൂർ ജെ എഫ് സി എം II കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാത്യു കെ ഡി, പ്രിവന്റീവ് ഓഫീസർ നസീർ ബി, സിവിൽ എക്സൈസ് ഓഫീസർ റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, റോഷി കെ പി, നിഖിൽ പി, വനിത ഓഫീസർ ഷമീന എം പി എന്നിവരും ഉണ്ടായിരുന്നു.
Comments