Posts

Showing posts from March, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. News

Image
*ചാലക്കുടി മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ സ്‌ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. ചാലക്കുടി ലോക് സഭാ മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ അരവിന്ദ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  ക്രമക്കേടുകൾ തടയാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. മണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ.എസ്.കെ ഉമേഷ്‌, ചാലക്കുടി ലോക്സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശ സി. എബ്രഹാം, ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvv

പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിലെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ : പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്‌മൃതികുടീരങ്ങൾ വികൃതമാക്കിയ കേസിലെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല പടിഞ്ഞാറേക്കര സാധു പാർക്കിന് സമീപം അണയാട്ട് വളപ്പിൽ ദീപ്തി നിവാസിൽ ഷാജി അണയാട്ട് (54) ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അലഞ്ഞ് തിരിഞ്ഞ് കുപ്പിയും മറ്റും പെറുക്കുന്ന ആളാണ് ഷാജി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. News

Image
കണ്ണൂർ : നിരവധി ക്രിമിനൽ കേസുകളിലും പോക്സോ കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേറുവാഞ്ചേരി സ്വദേശി പിലാക്കൂൽ ഹൗസിൽ സൗരവ് (24) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് പോക്സോ കേസ് ഉൾപ്പെടെ കണ്ണവം പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. കണ്ണവം ഇൻസ്പെക്ടർ ബോസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവൻ, എസ് സി പി ഒ വിജിത്ത് അത്തിക്കൽ, ബിജേഷ് തെക്കുബാടൻ, സി പി ഒ പ്രജിത്ത് കണ്ണിപ്പൊയിൽ എന്നിവർ ചേർന്നാണ് ഒളിവിൽ കഴിഞ്ഞു വരവേ സൗരവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്ര

ജയിലിൽ ലഹരി കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കൂത്തുപറമ്പ് പോലീസ് പിടികൂടി.

Image
കണ്ണൂർ : ജയിലിൽ ലഹരി കടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ കൂത്തുപറമ്പ് പോലീസ് പിടികൂടി. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിൽ പി.കെ അർഷാദിനെയാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ടി. എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഖിൽ, സിപിഒ അഷ്റഫ്, സമന്യ, പ്രശോഭ്, ഗിരീഷ്, മഹേഷ്,  കണ്ണവം പോലീസ് സ്റ്റേഷൻ സിപിഒ അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സബ് ജയിലിൽ ലഹരിവസ്‌തുക്കൾ എറിഞ്ഞു കൊടുത്ത സംഭവത്തിലാണ് പ്രതിയെ പോലീസ് കണ്ണൂർ തോട്ടടയിൽ വെച്ച്പിടികൂടിയത്.ഈ കേസിലെ കൂട്ട് പ്രതിയായ ഉനൈസിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ടെലിഗ്രാമിൽ പാർട്ട്‌ ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. Crime

Image
കണ്ണൂർ : ടെലിഗ്രാമിൽ പാർട്ട്‌ ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.തുടക്കത്തിൽ നൽകിയ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ ചെറിയ ലാഭത്തോടു കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് നൽകിയ പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങുന്നതിനുവേണ്ടി പണം നൽകിയ താവക്കര സ്വദേശിക്ക് 2880 രൂപ നഷ്ടപ്പെട്ടു. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. സമാന രീതിയിൽ ഇൻസ്റ്റഗ്രാമിൽ ഡ്രസ്സിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നൽകിയ ചൊക്ലി സ്വദേശിക്ക് 1549 രൂപയും നഷ്ടമായി.   ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ

ലോകസഭ ഇലക്ഷൻ സ്പെഷ്യൽ റെഡ് : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി,ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. News

Image
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകൾ ആയാണ് മൂന്ന് ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു , ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേഷ്കുമാർ, മഹേഷ്.ടി.കെ ഫൈസൽ റഹ്മാൻ , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണുണ്ടായിരുന്നത്.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Image
കണ്ണൂർ :  പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 മാർച്ച്‌ മാസം പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാർ ഐ പി എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രവും നൽകി ആശംസകള്‍ നേര്‍ന്നു. പാനൂർ കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർമാരായ മൊയ്തു സി.കെ, ചന്ദ്രശേഖരൻ.സി.കെ, കണ്ണൂർ സിറ്റി ഡി എച്ച് ക്യു സബ് ഇൻസ്‌പെക്ടർമാരായ ശശീന്ദ്രൻ.വി.വി, സുനിൽകുമാർ.സി മട്ടന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജീവൻ ടി സി  എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു.

Image
കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ വാഹനാപകടത്തില്‍ ഖത്തീബ് മരിച്ചു. മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മില്‍ ഫൈസി ഇര്‍ഫാനി (34) യാണ് മരിച്ചത്. തില്ലങ്കേരി കാവുമ്പടിക്ക് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ടാക്‌സി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാക്കയങ്ങാട്-തില്ലങ്കേരി റോഡില്‍ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോ ടാക്‌സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.ചെറുകുന്ന് മാക്കുന്ന് സ്വദേശിയായ മുസമ്മില്‍ ഇര്‍ഫാനി കണ്ണാടിപ്പറമ്പ് ജുമാ മസ്ജിദിലാണ് ആദ്യം ഖത്തീബായി ജോലിയില്‍ പ്രവേശിച്ചത്. 2022 മുതല്‍ മുരിങ്ങോടി മഹല്ലില്‍ ഖത്തീബാണ്. മാക്കുന്ന് ദാറുല്‍ അബ്‌റാറില്‍ ഇബ്രാഹിം മുസ്ലിയാരുടെ മകനാണ്. മാതാവ്: ആയിഷ, ഭാര്യ: ഖദീജ(ഊര്‍പ്പള്ളി), മകന്‍: മുജ്ത്തബ(രണ്ടു വയസ്), സഹോദരങ്ങള്‍: മഷൂദ്, മുബഷിര്‍, മുഹ്‌സിന്‍. കബറടക്കം പിന്നീട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറ

ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു : ബഷീർ കണ്ണാടിപ്പറമ്പ്.

Image
കണ്ണൂർ : ജനാധിപത്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും  ബിജെപി സര്‍ക്കാര്‍ ദുരുപയോഗം   ചെയ്യുന്നുവെന്നു എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്  പറഞ്ഞു. എസ്.ഡി.പി.ഐ കണ്ണൂർ  മണ്ഡലം നേതൃത്വ  സംഗമം  ഉദ്ഘാടനം  ചെയ്തു  സംസാരിക്കുകയായിരിന്നു അദ്ദേഹം.  നോട്ട് നിരോധനം,  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയല്‍, ജിഎസ്ടി, ഇലക്ടറല്‍ ബോണ്ട്, പൗരത്വ ഭേദഗതി നിയമം എന്നീ പരിഷ്‌കാരങ്ങളെല്ലാം ജനവിരുദ്ധമായി മാറി.  ഈ പാതയില്‍ ഒടുവിലത്തേതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പരിഷ്‌കാരം.  ഈ ദിശയില്‍ രാജ്യം  മുന്നോട്ടുപോകുന്നത് തടയാന്‍  രാജ്യത്തെ  പൗരന്മാർക്ക്  കഴിയണമെന്നും  വോട്ടവകാശം  കൃത്യമായി  വിനിയോഗിക്കണമെന്നും  അദ്ദേഹം അഭ്യർത്ഥിച്ചു. എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം പ്രസിഡൻ്റ്   പി.സി ശഫീഖ്  അദ്ധ്യക്ഷത വഹിച്ചു,  ജില്ലാ വൈസ് പ്രസിഡൻ്റ്   എ. ഫൈസൽ,  മണ്ഡലം സെക്രട്ടറി   ഇഖ്ബാൽ പൂക്കുണ്ടിൽ,  ട്രഷറർ   റഫീഖ് കസാന കോട്ട തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന്

കണ്ണൂർ സിറ്റി കുറുവയിൽ സർവീസ് സെന്ററിൽ നിന്നും കാർ കവർന്ന സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു : പ്രതികൾ പിടിയിലായത് ഒരാഴ്ചയോളം നീണ്ട സാഹസിക അന്വേഷണത്തിനൊടുവിൽ.

Image
കണ്ണൂർ : സർവീസ് സെന്ററിൽ സർവീസിനായി കൊണ്ടുവന്ന സ്വിഫ്റ്റ് കാർ മോഷണം നടത്തിയ വാഹനമോഷണ സംഘം പിടിയിലായി. എറണാകുളം സ്വദേശികളായ എരമലൂർ ദയ ബഡ്സ് സ്കൂൾ നെല്ലിക്കുഴി ഓളിയോൻ ഹൗസിൽ ഫൈസി എന്ന മുഹമ്മദ് ഫൈസൽ (24), കോതമംഗലം പിണ്ടി മന വില്ലേജിൽ മാരിപ്പാറ കണ്ണങ്കാരി ഹൗസിൽ കരിഞ്ഞു എന്ന കെ. എസ് ആകാശ് (24), കോതമംഗലം നെല്ലിക്കുഴി കുമുള്ളൻ ചാലിൽ ഹൗസിൽ മുന്ന എന്ന കെ. എൻ രാഹുൽ (28) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി കുറവയിലുള്ള സർവീസ് സെന്ററിൽ സർവീസിനായി കൊണ്ടുവന്ന മാരുതി സിഫ്റ്റ് കാർ ആണ് സംഘം കവർന്നത്. കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  ഈ മാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തിനെ നിയമിക്കുകയും ഈ സംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുകയും പ്രതികളുടെ ഫോട്ടോയും കാർ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. മോഷണം നടത്തിയ കാർ തൃശ്ശൂർ എറണാകുളം ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി ഇൻസ്പെക്ടർ കൈലാസ് ദാസിന്റെ നിർദ്ദേശപ്രകാരം  കണ്ണൂർ സിറ്റി എസ് ഐമാരായ സതീഷ്, വിനോദ്, പോലീസുകാ

മോദി - പിണറായി ഭരണത്തില്‍ ജനത്തിന് ശനിദശയെന്ന് പികെ കുഞ്ഞാലികുട്ടി: യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. News

Image
കണ്ണൂർ : യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാല്‍ടെക്സില്‍ പഴയ സില്‍കോണ്‍ ഷോറൂം കെട്ടിടത്തിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. മോദിയുടേയും പിണറായി വിജയന്റെയും ഭരണത്തില്‍ രാജ്യത്തേയും കേരളത്തിലേയും ജനങ്ങള്‍ക്ക് ശനിദശ പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതില്‍ നിന്ന് ഒരുമോചനം സാധ്യമാകണമെങ്കില്‍ ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയും സംസ്ഥാനത്ത് യുഡിഎഫിന്റെയും നേതൃത്വത്തിലുള്ള ഭരണം വരണം. വിക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. കിറ്റ് നല്‍കി അധികാരത്തിലെത്തിയ പിണറായി ഭരണത്തില്‍ സപ്ലൈകോയില്‍പ്പോലും അവശ്യസാധനങ്ങള്‍ കിട്ടാനില്ല.ആശുപത്രികളില്‍ മരുന്നില്ല,സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങി. ഇതിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂല വോട്ടായി പ്രതിഫലിക്കും . മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത്തരം കരിനിയമങ്ങള്‍ വരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. അതിനായി ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെ.സുധാകരന

പുറത്തീൽ നജ്മാ മൻസിൽ.പി സി കുട്ട്യാലി ഹാജി.നിര്യാതനായി.

Image
വാരം : പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് മുൻ ട്രഷറും പുറത്തീൽ ശാഖ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടുമായ ചിറക്കവളപ്പിൽ നജ്മാ മൻസിൽ.പി സി കുട്ട്യാലി ഹാജി.( 85) നിര്യാതനായി. പരേതരായ മുണ്ടേരി പരപ്പാടത്തിൽ മുഹമ്മദ്. പുറത്തീൽ ചിറക്കവളപ്പിൽ ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ : എം കെ ബീഫാത്തു. മക്കൾ : എം കെ ജമീല.എം കെ നജുമ, എം കെ.അബ്ദുൽ ഖാദർ.എം കെ.മുഹമ്മദ്.എം കെ.ഫൈസൽ. സഹോദരങ്ങൾ : ബീഫാത്തു, പരേതരായ മൊയ്തു, അബ്ദുള്ള. മരുമക്കൾ: അസീസ്, പരേതനായ ഇബ്റാഹിം. +91 95678 53089 അജു - മകളുടെ മകൻ • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ? : സ്കൂൾ വാഹനങ്ങളിൽ അപകടകരമായി ബാനറുകൾ കെട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി.

Image
സ്കൂൾ വാഹനങ്ങളിൽ അപകടകരമായി ബാനറുകൾ കെട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി.കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് എംവിഡി ഫെസ്‌ബുക്ക്പോസ്റ്റിൽ പറഞ്ഞു.  എംവിഡി  ഫേസ്ബുക്ക് പോസ്റ്റ് പൂർണമായി  : സ്കൂൾ വാഹനങ്ങളിൽ (എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ ബസ് ) ഇത്തരം പരസ്യം ചെയുന്നത് ഉചിതമോ? നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ? ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരം അല്ലെ? • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ .

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു: കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്.

Image
 ഫോട്ടോ കടപ്പാട് കേരള പോലീസ് കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഫെഡെക്സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണെന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്‌തെന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പോലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.  കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണമായും : ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സ

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്. 18.03.2024

Image
ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്* *പുറപ്പെടുവിച്ച സമയം 01.00 PM 18.03.2024* *2024 മാർച്ച് 18 മുതൽ 20* വരെ *പാലക്കാട്, കൊല്ലം* ജില്ലകളിൽ ഉയർന്ന താപനില *39°C* വരെയും, *ആലപ്പുഴ, കോട്ടയം* എന്നീ ജില്ലകളിൽ ഉയർന്ന താപനില *38°C* വരെയും *പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്* എന്നീ ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും, *തിരുവനന്തപുരം, എറണാകുളം, കണ്ണൂർ* എന്നീ ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.    ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 മാർച്ച് 18 മുതൽ 20 വരെ* ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. *MAXIMUM TEMPERATURE WARNING - YELLOW ALERT* Maximum temperatures are very likely to be around *39 ̊C* in *Palakkad & Kollam* districts, around *38 ̊C* in *Alappuzha & Kottayam* districts around *37 ̊C* in *Pathanamthitta, Kozhikode & Thrissur* districts and around *36 ̊C* in *Thiruvananthapuram, Kannur & Ernakulam* districts (2 to 4

സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു.

Image
കണ്ണൂർ : സംസ്ഥാനത്തെ മികച്ച തീരദേശ പോലീസ് സ്റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു 2024 ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച തീരദേശ പോലീസ് സ്‌റ്റേഷനായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു. പോലീസ് സ്റ്റേഷനിലും സ്റ്റേഷൻ പരിധിയിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. മികച്ച സ്റ്റേഷനുള്ള സർട്ടിഫിക്കറ്റും ട്രോഫിയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ ഐ പി എസിൽ നിന്നും തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ ഏറ്റുവാങ്ങി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കെ സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചതായി പരാതി.

Image
കണ്ണൂർ : തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ സി പി എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി പി എം ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് ആഹ്വാനം നൽകുന്നത് യു ഡി എഫ് നേതാക്കൾ ആരോപിച്ചു. അക്രമത്തിന് ആഹ്വാനം നൽകി സമാധാന അന്തരീക്ഷം തകർക്കുന്ന അണികളെ സി പി എം നിലക്ക് നിർത്തണം.ഇത്തരം അക്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. News

Image
വയനാട് : ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്. എസ്.ഐ ബിനോയ്‌ സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന

ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ.

Image
കണ്ണൂർ : ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു.പി (28) നെ പിടികൂടിയത്. എക്സൈസ് നടത്തിയ അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ, മൊത്ത വിൽപന ഇയാളുടെ നിയന്ത്രണത്തിലാണെന്നും അറിയാൻ സാധിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുക്കുകയും ഇയാൾക്കെതിരെ അബ്ക്കാരി കേസ്സെടുക്കുകയും ചെയ്തു. പ്രിവൻ്റീവ് ഓഫീസർ കെ .കെ.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്. ടി.വി, സനേഷ്.പി. വി, പി.സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവർ കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു: മൈസൂരിൽ എത്തിയ അന്വേഷണസംഘം സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.

Image
വയനാട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ വൈത്തിരി പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളും എക്സൈസ് വകുപ്പിലും തമിഴ്നാട്ടിലുമായി നിരവധി മയക്കുമരുന്ന് കേസുകൾ അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് ജില്ല കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതുമായ പ്രതിയുമായ ജംഷീർ അലി കെ (40) കാരാട്ട് വീട് പെരിങ്കോട, പൊഴുതന എന്നയാളെ വയനാട് ജില്ല പോലീസ് മേധാവി ടി നാരായണൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം വൈത്തിരി പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ടി ഉത്തംദാസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. നേരത്തേയും ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അടുത്തകാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാൾ. ദിവസങ്ങളായി കർണാടക സംസ്ഥാനത്ത് ബാംഗ്ലൂർ, മൈസൂർ ഭാഗങ്ങളിൽ സ്ഥലങ്ങൾ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. വയനാട് വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗ

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു: തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി: ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 19 ന്: കേരളത്തില്‍ ഏപ്രില്‍ 26ന്. News

Image
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 97 കോടി വോട്ടർമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ ഉണ്ടാവുക.1.82 കോടി പുതിയ വോട്ടർമാർ. ഇവരില്‍ 85 ലക്ഷം പേര്‍ പെണ്‍കുട്ടികളാണ്‌. 19.74 കോടി പേര്‍ യുവ വോട്ടര്‍മാരാണ്‌. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകൾ തയാറാണെന്ന് കമ്മീഷൻ അറിയിച്ചു.   85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീടുകളില്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തും. സ്ത്രീവോട്ടന്മാരുടെ എണ്ണം വർദ്ധിച്ചതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കായികമായി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം ശക്തമായി തടയുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. രാജ്യത്ത് ഇലക്ഷൻ നടത്തുന്നതിന് വിവിധ വെല്ലുവിളികൾ നേരിടേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കായികമായുള്ള വെല്ലുവിളികൾ,പണം ഉപയോഗിച്ചുള്ള വെല്ലുവിളികൾ, തെറ്റായ വിവരങ്ങളും ഫേക് ന്യൂസും പ്രചരിക്കുന്നത്, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട

ലോകസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള സംയുക്ത പരിശോധന: തലശ്ശേരി റെയിൽവേ സ്റ്റേഷനിലും റെയിൽവേ പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. News

Image
കണ്ണൂർ : ലോകസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള സംയുക്ത പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസും കണ്ണൂർ ഐബിയും തലശ്ശേരി റെയിൽവേ സംരക്ഷണ സേനയും തലശ്ശരി പോലീസും തലശ്ശേരി റെയിൽവേ സ്റ്റേഷനിലും റെയിൽവേ പരിസര പ്രദേശങ്ങളിലും നടത്തിയ സംയുക്ത പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു എൻഡിപിഎസ് കേസ് എടുക്കുകയും ചെയ്തു. കഞ്ചാവ് കൊണ്ട് വന്ന ആളെ പറ്റി അന്വേഷണം നടത്തിയതിൽ ആളെ കണ്ടെത്താൻ സാധിച്ചില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് പറഞ്ഞു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദൻ. പി. ഷാജി.യു, കണ്ണൂർ എക്സൈസ് ഐബി അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുകേഷ് കുമാർ. വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ്. എ.എം, സുബിൻ. എം, പ്രജീഷ് കോട്ടായി എന്നിവരും റെയിൽവേ എസ്.ഐ ടി.വിനോദും പാർട്ടിയും ആർ പി എഫ് ക്രൈംബ്രാഞ്ച് എസ്.ഐ ദീപകും സംഘവും തലശ്ശേരി പോലീസ് സീനിയർ സി.പി.ഒ സജി.എൻ. വി എന്നിവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ

കണ്ണൂര്‍ അറിയിപ്പുകള്‍. Information

ലാപ്ടോപ് വിതരണം; തീയതി നീട്ടി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് മാര്‍ച്ച് 30 വരെ നീട്ടി. 2023 - 24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളില്‍ ലഭിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 16ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് മാര്‍ച്ച് 16ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. സുരക്ഷാ പ്രൊജക്ടില്‍ മാനേജര്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ജില്ലയില്‍ ഹെല്‍ത്ത് ലൈന്‍ നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു, എം എ സോഷ്യേ

പ്രശംസാപത്രം നൽകി അനുമോദിച്ചു.

Image
കണ്ണൂർ : കോടതികളിൽ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുന്നതിന് വേണ്ടി പ്രശംസനീയമായി പ്രവർത്തിച്ച തലശ്ശേരി അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ കോടതി അഡിഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യുറട്ടർ അഡ്വ ജയറാംദാസ് ഇ. മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. ഷീന പി വി, സബ് ഇൻസ്‌പെക്ടർ രാജീവൻ ടി സി മട്ടന്നൂർ പോലീസ് സ്റ്റേഷൻ, ഗ്രേഡ് എ എസ് ഐ സുനിൽ കുമാർ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, എസ് സി പി ഒ (ഗ്രേഡ് ) വിജിത്ത് ടി കെ ഇരിക്കൂർ പോലീസ് സ്റ്റേഷൻ എന്നിവരെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐപിഎ ചേംബറില്‍ വെച്ച് പ്രശംസാപത്രം നൽകി അനുമോദിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഏച്ചൂർ മാച്ചേരിയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

Image
കണ്ണൂർ : ഏച്ചൂർ മാച്ചേരിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ്സിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം  മാച്ചേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ പന്നിയോട്ട് സ്വദേശി പി സജാദ് (25) ആണ് മരിച്ചത്. മൃതദേഹം കണ്ണൂർ ഗവൺമെന്റ്  ആശുപത്രിയിൽ.  നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ സുഹൃത്തിന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത് യുവാവ്: കാലെണ്ണി പിഴയിട്ട് എം.വി.ഡി. News

Image
എഐ കാമറയുടെ പിഴയിൽനിന്ന് രക്ഷ​പ്പെടാൻ വളഞ്ഞ വഴി നോക്കി. കാലെണ്ണി പിഴയിട്ട് എം.വി.ഡി. എഐ ക്യാമറയെ പറ്റിക്കാന്‍ സഹയാത്രികന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. യാത്രികരുടെ ചിത്രവും അതിനോടൊപ്പം കുറിപ്പും എംവിഡി പങ്കുവച്ചിട്ടുണ്ട്. പിഴയടക്കാന്‍ എംവിഡി നോട്ടീസും അയച്ചിട്ടുണ്ട്. തല ഒളിപ്പിച്ചപ്പോള്‍ കാലിന്റെ എണ്ണമെടുത്താണ് ക്യാമറ തെറ്റ് കണ്ടുപിടിച്ചത്.  എം വി ഡി ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  : പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ.. അല്പം വെളിവ് വരാൻ അതല്ലേ നല്ലത്? • 'NEWSOFKERALAM / ന്

ഷവർമ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു : വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. News

Image
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ്മയുടെ നിർമ്മാണവും വിൽപ്പനയും നിർത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. ഇതുകൂടാതെ വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകൾ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ്മ നിർമ്മാണം നടക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഷവർമ്മ നിർമ്മിക്കുന്നവർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്. പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതൽ ഉപയോഗിക്കുന്ന സ്റ്റാന്റ്,

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് രാസ ലഹരി വിതരണം നടത്തുന്ന പ്രധാന പ്രതി നൈജീരിയൻ സ്വദേശിയെ പിടികൂടി. News

Image
ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് രാസ ലഹരി വിതരണം നടത്തുന്ന പ്രധാന പ്രതി നൈജീരിയൻ സ്വദേശിയെ പിടികൂടി മരട് പൊലീസ്. നൈജീരിയൻ സ്വദേശി ചിബേര മാക്സ് വെൽ (38) ആണ് ബെഗളൂരുവിലെ വിജയനഗറിൽ നിന്ന് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊച്ചിയിലേക്ക് കാറിൽ വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ മാർച്ച് 3ന് മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ കൂടി പിന്നീട് പിടിയിലായിരുന്നു.എറണാകുളം എ സി പി  രാജ്‌കുമാറിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി  സ്ക്വാഡും മരട് പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 101 ഗ്രാം രാസ ലഹരിയുമായി സംഘം പിടിയിലായത്. കഴിഞ്ഞ 6 മാസത്തിൽ 30 തവണ കാറിൽ ബാംഗ്ലൂരിൽ നിന്നും രാസലഹരി കേരളത്തിലേക്ക് കടത്തിയ സംഘമാണ് അറസ്റ്റിലായത്. അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ബംഗളൂരുവിൽ നിന്ന് പിടിയിലായത്. മൊത്ത വിതരണക്കാരനാണ് ഇയാളെന്നും രണ്ട് വർഷമായി കേരളത്തിലേക്ക് രാസ ലഹരി വിതരണം ചെയ്തിരുന്ന പ്രധാനിയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. ഇയാൾ പൊലീസിനെതിരെ കത്തി വീശി അക്രമിക്കാൻ ശ്രമിച്ചെങ്കി

കത്തുന്ന വെയിലിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി കേരള പോലീസ് അസോസിയേഷൻ. Police news

Image
കണ്ണൂർ : കത്തുന്ന വെയിലിൽ കനത്ത ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി കേരള പോലീസ് അസോസിയേഷൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി കുടിവെള്ള വിതരണവും, സൺഗ്ലാസുകളുടെ വിതരണവും സംഘടിപ്പിച്ചു. കുടിവെള്ള വിതരണ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ട്രാഫിക്ക് യൂണിറ്റിൽ വെച്ച് തലശ്ശേരി എ.എസ്.പി ഷഹൻഷാ. കെ. എസ്. ഐപിഎസ് നിർവഹിച്ചു. വിഷൻ പ്ലസ് ഐ കെയർ പോലീസ് സേനാംഗങ്ങൾക്കായി സൗജന്യമായി നൽകിയ സൺഗ്ലാസുകൾ വിഷൻ പ്ലസ് എംഡി അബ്ദുൾ റഷീദ് പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. തലശ്ശേരി ട്രാഫിക്ക് യൂണിറ്റ് എസ്.എച്ച്.ഒ ബേബി മാത്യു , കെ.പി.എ ജില്ലാ സെക്രട്ടറി സിനീഷ്. വി, കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് സുകേഷ്. കെ. സി, വിഷൻ പ്ലസ് ഐ കെയർ എംഡി അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. കെ.പി.എ കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റ് സന്ദീപ് കുമാർ വി വി. അധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസ്സേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും തലശ്ശേരി ട്രാഫിക് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ബിജു. പി സ്വാഗതം പറഞ്ഞു. കെ.പി.എ ജില്ലാ കമ്മിറ്റി അംഗം വി.സി വികാസ് നന്ദി പറഞ്ഞു. •

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടോൾ പിരിവ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ബ്ലോക്കിൽ പെടുന്നു; തലശ്ശേരി മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോൾ പ്ലാസ അടച്ച്പൂട്ടണം : യൂത്ത് കോൺഗ്രസ്. News

Image
കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടോൾ പിരിവ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ബ്ലോക്കിൽ പെടുന്നു. എൻ എച്ച് എ യുടെ ഗൈഡ് ലൈൻ പ്രകാരം 1:4 ടോൾ ലൈനുകൾ വേണം, മാഹിബൈപ്പാസിൽ 6 ലൈനിലുള്ള റോഡ് ടോൾ ബൂത്തിൽ 4 വരിയായി ചുരുങ്ങുന്നു. ആബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോവാൻ പ്രയാസം നേരിടുന്നു. ആബുലൻസുകൾ പോലും കുരുക്കിനിടയിൽ നിന്ന് മുന്നോട്ടെടുക്കാൻ പ്രയാസമാവുന്ന രീതിയിലാണ് ടോൾ പ്ലാസ ഒരുക്കിയിട്ടുള്ളത് ഇത് മൂലം സാധാരണ വാഹനങ്ങൾ മണിക്കൂറുകളോളം ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്നു.ഇത് കൂടാതെ ടോൾ പ്ലാസയിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളായ ടോയ് ലറ്റ് ,എമർജൻസി വാഹനം, തുടങ്ങിയവയൊന്നും ലഭ്യമാക്കിയിട്ടില്ല, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവ് നിർത്തലാക്കിയില്ലങ്കിൽ ടോൾബൂത്ത് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ,വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് എന്നിവർ പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ്

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറയുക, നാളെ മുതൽ പ്രാബല്യത്തിൽ. News

Image
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാനിരിക്കെയാണ്‌ കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കാര്യമായ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചെറുകാവിൽ കഴിഞ്ഞ മാസം എം.ഡി.എം.എ. പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനകണ്ണിയായ കോഴിക്കോട് സ്വദേശിയെ ബെംഗളൂരുവിൽ നിന്ന് മലപ്പുറം പോലീസ് പിടികൂടി: ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. News

Image
മലപ്പുറം : ചെറുകാവിൽ കഴിഞ്ഞ മാസം എം.ഡി.എം.എ. പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനകണ്ണിയായ കോഴിക്കോട് സ്വദേശിയെ ബെംഗളൂരുവിൽ നിന്ന് മലപ്പുറം പോലീസ് പിടികൂടി. ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം ബെംഗളൂരു കൊത്തന്നൂരിലെ ഒളിത്താവളത്തിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രി കൊണ്ടോട്ടി ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 36.74 ഗ്രാം എം.ഡി.എം.എ.യുമായി ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്‌തഫയെ ഫെബ്രുവരി രണ്ടിന് ചെറുകാവിൽവെച്ച് പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തിലേക്ക് ലഹരി കടത്തുന്ന ഷാരോൺ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഷാരോണിനെ കഴിഞ്ഞവർഷം ബെംഗളൂരു പോലീസ് 40 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. ആറുമാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും

മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് മാർച്ച് 15 മുതൽ 17 വരെ : സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണെന്നും മന്ത്രി. News

Image
* ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല  കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. e-KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട് കാർഡുടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രീകരിച്ചിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അംഗൻ വാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. സ്ഥല സൗകര്യമുള്ള റേഷൻകടകളിൽ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസൺ ആയ വ്യക്തികൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസ

ശബരി കെ-റൈസ് വിതരണം പുരോഗമിക്കുന്നു: ജി.ആർ. അനിൽ: ഉദ്ഘാടനം ചെയ്ത് ഇതുവരെ 39,053 റേഷൻ കാർഡ് ഉടമകൾ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്നും കൈപ്പറ്റി. 195 ടൺ അരിയാണ് ഇതുവരെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തത്.

Image
സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിച്ച് വരുന്നതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇന്നലെ (13/03/2024) ഉദ്ഘാടനം ചെയ്ത് ഇതുവരെ 39,053 റേഷൻ കാർഡ് ഉടമകൾ ശബരി കെ-റൈസ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്നും കൈപ്പറ്റി. 195 ടൺ അരിയാണ് ഇതുവരെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തത്. ആദ്യഘട്ടമായി രണ്ടായിരം മെട്രിക് ടൺ അരിയാണ് ശബരി കെ-റൈസിനായി പർച്ചയ്‌സ് ചെയ്തത്. ഇതിൽ 1100 മെട്രിക് ടൺ അരി സപ്ലൈകോയുടെ 56 ഡിപ്പോകളിലുമായി എത്തിക്കഴിഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ മുഴുവൻ അരിയും വിതരണത്തിനായി ലഭ്യമാകുന്നതാണ്. സപ്ലൈകോയുടെ 1600 ലധികം വില്പനശാലകളിലൂടെയാണ് ശബരി കെ- റൈസ് വിതരണം ചെയ്യുന്നത്. 1150 ലധികം വില്പനശാലകളിലും ശബരി കെ റൈസ് എത്തിക്കഴിഞ്ഞു. അതായത് സപ്ലൈകോയുടെ 70% ഔട്ട് ലെറ്റുകളിലൂടെയും ശബരി കെ-റൈസ് വിതരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഔട്ട് ലെറ്റുകളിലും നാളെ (വെള്ളിയാഴ്ച) ഉച്ചയോടെ ശബരി കെ-റൈസ് ലഭ്യമാകും. മറ്റു സബിഡി സാധനങ്ങളും സപ്ലൈകോ വില്പനശാലകളിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സബ്സിഡി ഇതര ഇനങ്ങൾക്കും ഓഫറുകൾ നൽകിക്കൊണ്ട് 'സപ്

ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്. Weather

Image
ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്. *പുറപ്പെടുവിച്ച സമയം 01.00 PM 12.03.2024* 2024 മാർച്ച് 12 മുതൽ 14 വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *39°C* വരെയും, *കൊല്ലം* ജില്ലയിൽ ഉയർന്ന താപനില *38°C* വരെയും, *കോട്ടയം,തൃശൂർ, പത്തനംതിട്ട* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും *തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.    ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ *2024 മാർച്ച് 12 മുതൽ 14 വരെ* ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് *MAXIMUM TEMPERATURE WARNING - YELLOW ALERT* Maximum temperatures are very likely to be around *39 ̊C* in *Palakkad*, around *38 ̊C* in *Kollam* district, around *37 ̊C* in *Kottayam, Thrissur & Pathanamthitta* districts and around *36 ̊C* in *Thiruvananthapuram, Alappuzha, Ernakulam, Kozhikode & Kannur* districts (2 to 4 ̊C above normal) on *12.03.2024, 13.03.202