മോദി - പിണറായി ഭരണത്തില്‍ ജനത്തിന് ശനിദശയെന്ന് പികെ കുഞ്ഞാലികുട്ടി: യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. News
കണ്ണൂർ : യുഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാല്‍ടെക്സില്‍ പഴയ സില്‍കോണ്‍ ഷോറൂം കെട്ടിടത്തിൽ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. മോദിയുടേയും പിണറായി വിജയന്റെയും ഭരണത്തില്‍ രാജ്യത്തേയും കേരളത്തിലേയും ജനങ്ങള്‍ക്ക് ശനിദശ പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതില്‍ നിന്ന് ഒരുമോചനം സാധ്യമാകണമെങ്കില്‍ ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയും സംസ്ഥാനത്ത് യുഡിഎഫിന്റെയും നേതൃത്വത്തിലുള്ള ഭരണം വരണം. വിക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. കിറ്റ് നല്‍കി അധികാരത്തിലെത്തിയ പിണറായി ഭരണത്തില്‍ സപ്ലൈകോയില്‍പ്പോലും അവശ്യസാധനങ്ങള്‍ കിട്ടാനില്ല.ആശുപത്രികളില്‍ മരുന്നില്ല,സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങി. ഇതിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂല വോട്ടായി പ്രതിഫലിക്കും . മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത്തരം കരിനിയമങ്ങള്‍ വരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണം. അതിനായി ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെ.സുധാകരനെ വിജയിപ്പിക്കണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യമുന്നണിക്ക് ശക്തിപകരാന്‍ ഇതുവരെ സിപിഎമ്മിന് ആയിട്ടില്ലെന്നും അതുകൊണ്ട് തന്നെ സിപിഎമ്മിന് വോട്ട് ചെയ്തത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. ഇന്ത്യമുന്നണി അധികാരത്തില്‍ വന്നാല്‍ മോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിന്റെ സ്ഥാനം അറബിക്കടലില്‍ ആയിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പറഞ്ഞു. ജനദ്രോഹത്തില്‍ മോദിക്കും പിണറായിക്കും ഓരേ മനസ്സാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്,വി എ നാരായണൻ , അബ്ദുൽ കരീം ചേലേരി ,പി ടി മാത്യു ,അഡ്വ. സോണി സെബാസ്റ്റിയൻ , സി എ അജീർ , ഇല്ലിക്കൽ അഗസ്തി , അഡ്വ . പി എം നിയാസ് , അഡ്വ. കെ.ജയന്ത് ,ടി ഒ മോഹനൻ ,അബ്ദു റഹ്‌മാൻ കല്ലായി , പ്രൊഫ എ ഡി മുസ്തഫ , രാജീവൻ എളയാവൂർ , കെ പി സാജു , അഷ്‌റഫ് പറവൂർ ,സജീവ് മാറോളി ,അലോഷ്യസ് സേവിയർ , വി വി പുരുഷോത്തമൻ ,അഡ്വ .റഷീദ് കവ്വായി , എം പി മുഹമ്മദലി ,സഹദുള്ള, ശ്രീജ മഠത്തിൽ , കെ പ്രമോദ് ,തുടങ്ങിയവര്‍ പങ്കെടുത്തു.
Comments