ഹെല്‍മറ്റ് വെയ്ക്കാത്തതിനാല്‍ സുഹൃത്തിന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത് യുവാവ്: കാലെണ്ണി പിഴയിട്ട് എം.വി.ഡി. News



എഐ കാമറയുടെ പിഴയിൽനിന്ന് രക്ഷ​പ്പെടാൻ വളഞ്ഞ വഴി നോക്കി. കാലെണ്ണി പിഴയിട്ട് എം.വി.ഡി. എഐ ക്യാമറയെ പറ്റിക്കാന്‍ സഹയാത്രികന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. യാത്രികരുടെ ചിത്രവും അതിനോടൊപ്പം കുറിപ്പും എംവിഡി പങ്കുവച്ചിട്ടുണ്ട്. പിഴയടക്കാന്‍ എംവിഡി നോട്ടീസും അയച്ചിട്ടുണ്ട്. തല ഒളിപ്പിച്ചപ്പോള്‍ കാലിന്റെ എണ്ണമെടുത്താണ് ക്യാമറ തെറ്റ് കണ്ടുപിടിച്ചത്.

 എം വി ഡി ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.

തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല....... പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.

കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്.

തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023