കെ സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചതായി പരാതി.



കണ്ണൂർ : തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ സി പി എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി പി എം ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് ആഹ്വാനം നൽകുന്നത് യു ഡി എഫ് നേതാക്കൾ ആരോപിച്ചു. അക്രമത്തിന് ആഹ്വാനം നൽകി സമാധാന അന്തരീക്ഷം തകർക്കുന്ന അണികളെ സി പി എം നിലക്ക് നിർത്തണം.ഇത്തരം അക്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023