ലോകസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള സംയുക്ത പരിശോധന: തലശ്ശേരി റെയിൽവേ സ്റ്റേഷനിലും റെയിൽവേ പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. News
കണ്ണൂർ : ലോകസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള സംയുക്ത പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസും കണ്ണൂർ ഐബിയും തലശ്ശേരി റെയിൽവേ സംരക്ഷണ സേനയും തലശ്ശരി പോലീസും തലശ്ശേരി റെയിൽവേ സ്റ്റേഷനിലും റെയിൽവേ പരിസര പ്രദേശങ്ങളിലും നടത്തിയ സംയുക്ത പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു എൻഡിപിഎസ് കേസ് എടുക്കുകയും ചെയ്തു. കഞ്ചാവ് കൊണ്ട് വന്ന ആളെ പറ്റി അന്വേഷണം നടത്തിയതിൽ ആളെ കണ്ടെത്താൻ സാധിച്ചില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും എക്സൈസ് പറഞ്ഞു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദൻ. പി. ഷാജി.യു, കണ്ണൂർ എക്സൈസ് ഐബി അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുകേഷ് കുമാർ. വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ്. എ.എം, സുബിൻ. എം, പ്രജീഷ് കോട്ടായി എന്നിവരും റെയിൽവേ എസ്.ഐ ടി.വിനോദും പാർട്ടിയും ആർ പി എഫ് ക്രൈംബ്രാഞ്ച് എസ്.ഐ ദീപകും സംഘവും തലശ്ശേരി പോലീസ് സീനിയർ സി.പി.ഒ സജി.എൻ. വി എന്നിവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
Comments