ടെലിഗ്രാമിൽ പാർട്ട് ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. Crime
കണ്ണൂർ : ടെലിഗ്രാമിൽ പാർട്ട് ടൈം ആയി ഓൺലൈൻ വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,30,398 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.തുടക്കത്തിൽ നൽകിയ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ ചെറിയ ലാഭത്തോടു കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് നൽകിയ പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.
മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ കുർത്തയുടെ പരസ്യം കണ്ട് വാങ്ങുന്നതിനുവേണ്ടി പണം നൽകിയ താവക്കര സ്വദേശിക്ക് 2880 രൂപ നഷ്ടപ്പെട്ടു. പണം നൽകിയതിന് ശേഷം പണമോ വസ്ത്രമോ യുവതിക്ക് നൽകാതെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. സമാന രീതിയിൽ ഇൻസ്റ്റഗ്രാമിൽ ഡ്രസ്സിന്റെ പരസ്യം കണ്ട് വാങ്ങുന്നതിന് വേണ്ടി പണം നൽകിയ ചൊക്ലി സ്വദേശിക്ക് 1549 രൂപയും നഷ്ടമായി.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്.
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.
Comments