നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു: മൈസൂരിൽ എത്തിയ അന്വേഷണസംഘം സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.
വയനാട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ വൈത്തിരി പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളും എക്സൈസ് വകുപ്പിലും തമിഴ്നാട്ടിലുമായി നിരവധി മയക്കുമരുന്ന് കേസുകൾ അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് ജില്ല കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതുമായ പ്രതിയുമായ ജംഷീർ അലി കെ (40) കാരാട്ട് വീട് പെരിങ്കോട, പൊഴുതന എന്നയാളെ വയനാട് ജില്ല പോലീസ് മേധാവി ടി നാരായണൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം വൈത്തിരി പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ടി ഉത്തംദാസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. നേരത്തേയും ഇയാൾ കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടു കടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. അടുത്തകാലത്ത് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാൾ. ദിവസങ്ങളായി കർണാടക സംസ്ഥാനത്ത് ബാംഗ്ലൂർ, മൈസൂർ ഭാഗങ്ങളിൽ സ്ഥലങ്ങൾ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. വയനാട് വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ എഎസ്ഐ മുരളിധരൻ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാലു ഫ്രാൻസിസ്, ഉനൈസ്, ആഷ്ലിൻ തോമസ് എന്നിവരടങ്ങിയ കല്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ്റെ കീഴിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം മൈസൂരിൽ എത്തി ജില്ല സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു
ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കണ്ണൂർ സെൻട്രൽ പ്രിസണിൽ എത്തിച്ച് ഒരു വർഷത്തെ കരുതൽ തടങ്കലിൽ ജയിലിലടച്ചു.
Comments