Posts

Showing posts from February, 2024

രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. News

Image
കാസർകോട് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ രാത്രികാല സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. എസ്.എസ്.എല്‍.സി പാസ്സായ (40 വയസ്സില്‍ താഴെ പ്രായം) താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ആറിന് രാവിലെ പത്തിന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0467 2215522. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ലോകസഭ തെരഞ്ഞെടുപ്പ് ; എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ആരംഭിച്ചു: അതിര്‍ത്തിയില്‍ പ്രത്യേക സ്‌ക്വാഡ് : 107 കിലോ കഞ്ചാവ് പിടികൂടി. news

Image
കാസര്‍കോട് : ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സൈസ് വകുപ്പ് കാസര്‍കോട് ഡിവിഷന്‍ ജില്ലയില്‍ ഉടനീളം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം കാസര്‍കോട് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിംഗിനായി ഒരു ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നുണ്ട് അബ്കാരി - മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മദ്യം 'മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ജില്ലയിലൂടനീളം വാഹന പരിശോധനയും കര്‍ശനമായ

ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും. News

Image
കാസർക്കോട് : ബേക്കൽ എസ് ഐ ആയിരുന്ന എം. രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും ,25000രൂപ പിഴയും. പിഴയ sച്ചില്ലെങ്കിൽ 15 മാസം അധികതടവും. 2014 ഫെബ്രുവരി എഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി കല്ലിങ്കൽ എന്ന സ്ഥലത്തുവെച്ച് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച ബേക്കൽ എസ്.ഐ ആയിരുന്ന എം. രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പൂച്ചക്കാട് റഹ്മത്ത് അബ്ദുൾ ജലീൽ പി.s/o റോഡിൽ ബിസ്മില്ല മൻസിലിൽ കുഞ്ഞാമദ് (39} നെയാണ് കാസർക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷ വിധിച്ചത്. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർമാരായിരുന്ന പി.കെ സുധാകരൻ, ടി. പി സുമേഷ് എന്നിവരും തുടർന്ന് കേസന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു.പ്രേമനാണ്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർമാരായ കെ.ബാലകൃഷ്ണൻ, ജി.ചന്ദ്രമോഹൻ എന്നിവർ ഹാജരായിരുന്നു. - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂ

കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

Image
കണ്ണൂർ : കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാസർഗോഡ് പനത്തന സ്വദേശിയായ ജോസ് പി കെ (61) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി മൂന്നാം അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജ് റൂബി കെ ജോസ് ശിക്ഷ വിധിച്ചത്. 01.11.2020 തിയ്യതി പുലർച്ചെ 4.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനപ്പന്തി അയ്യൻകുന്ന് സ്വദേശിയായ രാജൻ എന്ന ചാക്കോയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവം നേരിൽ കണ്ട നിഷാദ് എന്നയാളുടെ പരാതിയിൽ സിറ്റി സബ് ഇൻസ്‌പെക്ടറായിരുന്ന സുമേഷ് പി കെ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ ആയിരുന്ന സതീശൻ പി ആർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ രൂപേഷ് ഹാജരായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വ

പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Image
കണ്ണൂർ : പോലീസ് സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 29-02-2024 ന് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത്ത് കുമാർ ഐ. പി. എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു.  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സതീശൻ മാടൻ, ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ( ഗ്രേഡ് )  ഹരിദാസൻ പി പി, കൺട്രോൾ റൂം പാനൂർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) രാജൻ ആർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കണ്ണൂർ എന്നീ ഓഫീസർമാരാണ് പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോണ്‍ഗ്രസ് 16 ഇടത്ത് മത്സരിക്കും. രണ്ട് സീറ്റ് ലീഗിന് നല്‍കും, മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും; യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് വി ഡി സതീശൻ. News

Image
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മൂന്നാംസീറ്റ് വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചർച്ചയിലാണ് ഇപ്പോൾ യോജിപ്പിലെത്തിയിരിക്കുന്നത്. നിലവിൽ യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. ഇപ്പോഴുള്ള ധാരണപ്രകാരം മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ടെന്നും സതീശൻ വ്യക്തമാക്കി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കക്കാട് പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം ദാറുന്നജാഹിൽ അബ്ദുൽ സലീം പി കെ നിര്യാതനായി. Obituary saleem

Image
കണ്ണൂർ : കക്കാട്  കുഞ്ഞിപ്പളളി പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം ദാറുന്നജാഹിൽ അബ്ദുൽ സലീം പി കെ (71) നിര്യാതനായി. ദീര്‍ഘകാലം ദുബൈ വാട്ടർ ആൻറ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ബിലാൽ മസ്ജിദിൻറെ മുൻ പ്രസിഡന്റായിരുന്നു പരേതരായ പാല്യാട്ട് അബ്ദുൽഖാദർ - കുഞ്ഞിപാത്തു ദമ്പതികളുടെ മകനാണ്.  ഭാര്യ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ വി പി മഹമൂദ് ഹാജിയുടെ മകൾ ബഷീറ പാല്യാട്ട് മക്കൾ : ഷാനിഫ് (ദുബൈ), ഷിറോണ.  ജാമാതാക്കൾ : നവാസ് എസ് എ പി (സെഞ്ചുറി പെയിൻറ്സ്, തളിപറമ്പ്), ഹന ഹബീബ് സഹോദരങ്ങൾ സഹീദ് (തലശ്ശേരി) സഫിയ ഖബറടക്കം വൈകുന്നേരം 430 ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ സർവ്വകലാശാല മുൻ വി സിക്ക് വേണ്ടി ധൂർത്തടിച്ചത് കോടികൾ: പി.മുഹമ്മദ് ഷമ്മാസ്: പുനർ നിയമനത്തിനായുള്ള വക്കീൽ ഫീസിനത്തിൽ മാത്രം ഇരുപത് ലക്ഷത്തിലധികം (20,55,000 ) രൂപ.

Image
• രേഖകൾ സഹിതം തെളിവുകൾ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ് ഷമ്മാസ്. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി സർവ്വകലാശാല വഴിവിട്ട് ധൂർത്തായി ചെലവഴിച്ചത് കോടികളെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ്. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവ്വകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്. പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി അമ്പത്തൊമ്പത് ലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി എണ്ണൂറ്റിയഞ്ച് (59,69805)രൂപയും നൽകിയിട്ടുണ്ട്. ഇതേ കാലയളവിൽ യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്. അതുപോലെതന്നെ നിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തിൽ നൽകിയത് പതിനഞ്ച് ലക്ഷത്തി എൺപത്തിയേഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് (15,87398) രൂപയാണ്. ഇതിന് പുറമെ ചട്ട വിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി എഴുപതിനായിരത്തി ഒരുന്നൂറ്റി പതിനൊന്ന് (70,111) രൂപയും നൽകി. വാടക വീട്ടിൽ ഉപകരണങ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. News

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസി പിടികൂടി. കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്‌സ് 743 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട് ചേരാപുരം വടകരയിലെ അബ്ദുൾ നാസർ മണത്തലയിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളുടെ കാർട്ടൺ ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസ് പാൻ്റിൻ്റെ പോക്കറ്റിലും ബാക്ക്‌പാക്കിൻ്റെ വിവിധ ഭാഗങ്ങളിലുമാണ് വിദേശ കറൻസി ഒളിപ്പിച്ചിരുന്നത്. 20,000 യുഎസ് ഡോളർ, യുഎഇ ദിർഹം 65115, ഖത്തർ റിയാൽ എന്നിവ അടങ്ങുന്നതാണ് വിദേശ കറൻസി. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത് കുമാർ, ആശിഷ് കുമാർ, ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർ വത്സല, ബോബിൻ, സഹായികളായ അക്ഷയ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് വിദേശ കറൻസി പിടികൂടിയത്. - വാർത്ത : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്

ബസ് സ്റ്റാന്റ് നിര്‍മ്മാണം; നീലേശ്വരത്ത് മാര്‍ച്ച് ഒന്നുമുതല്‍ ഗതാഗത ക്രമീകരണം.

Image
നീലേശ്വരം  : നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ അധ്യക്ഷ ടി.വി.ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാതല ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന ബസ്സുകള്‍ രാജാറോഡ് വഴി നഗരത്തില്‍ പ്രവേശിച്ച് ബസാറില്‍ നിന്ന് തളിയില്‍ അമ്പലം റോഡ് വഴി വണ്‍വേ ആയി വന്ന് രാജാ റോഡിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് രാജാറോഡ് വഴി തന്നെ തിരിച്ച് പോകണം.  പയ്യന്നൂര്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിന് മുന്നിലൂടെ വന്ന് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി രാജാറോഡ് വഴി ദേശീയപാതയിലേക്ക് പോകേണ്ടതാണ്. ദേശീയ പാത വഴി വന്ന് കിഴക്കന്‍ മേഖലയിലേക്ക് പോകുന്ന ബസ്സുകള്‍ തളിയില്‍ അമ്പലം റോഡ് വഴി വന്ന് ബസ് സ്റ്റാന്റിന് മുന്നില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് പോകേണ്ടതാണ്. നീലേശ്വരത്ത് ഹാള്‍ട്ട് ചെയ്യുന്ന ബസ്സുകള്‍ കോണ്‍വെന്റ് ജ

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. Iuml

Image
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. തമിഴ്‌നാട്ടിലെ രാമനാഥ പുരത്തുനിന്ന് നവാസ് ഗനി മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വാരം ആയങ്കീൽ റഹിയ നിവാസിൽ പി.വി.അബ്ദുള്ള നിര്യാതനായി. Obituary

Image
കണ്ണൂർ : വാരം ആയങ്കീൽ റഹിയ നിവാസിൽ പി.വി.അബ്ദുള്ള (73) നിര്യാതനായി. ഭാര്യ ഹഫ്സത്ത് മക്കൾ അഷ്റഫ് ( സൗദി ) എളയാവൂർ സി.എച്ച് സെന്റർ വളണ്ടിയറും ആംബുലൻസ് ഡ്രൈവറുമായ അബ്ദുൾ ജബ്ബാർ , ഷെമീന മരുമക്കൾ അബ്ദുൾ സത്താർ, സുനീറ, റാഷിദ • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പരീക്ഷയെ പേടിക്കേണ്വി -ഹെൽപ്പ് ടോൾ ഫ്രീ സഹായ കേന്ദ്ര സേവനം ആരംഭിച്ചു: മന്ത്രി വി ശിവൻകുട്ടി: കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം.

Image
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് (ഫെബ്രുവരി 22) മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബംഗളുരൂവിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും. എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ

സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75.1% പേർ വോട്ട് രേഖപ്പെടുത്തി: വോട്ടെണ്ണൽ നാളെ.

Image
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75.1% പേർ വോട്ട് രേഖപ്പെടുത്തി സംസ്ഥാനത്ത് ഇന്ന് (22.02.2024) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ നാളെ (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പോളിംഗ് ശതമാനം - ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും, (ശതമാനം) ക്രമത്തിൽ തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 64.വെള്ളാർ (66.9),                        ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13.കുന്നനാട് (77.43),                        പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ 06.കോവിൽവിള (82.16),  

വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. News

Image
മീനങ്ങാടി: വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം(52), അബ്ദുള്‍ സലാം(48), അബ്ദുള്‍ ഷെരീഫ്(44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് നടപടി. 19.02.2024 തീയതി രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് അക്രമമെന്ന് അസീസ് നല്‍കിയ പരാതിയില്‍ പറയുന്നു. അസീസിനെ കമ്പിവടികൊണ്ടും ടയര്‍ കൊണ്ടും പുറത്തും വലതുകൈ ഷോള്‍ഡറിനും തലക്കും മൂക്കിനും ക്രൂരമായി മര്‍ദിച്ചു. വാരിയെല്ല് പൊട്ടി ഗുരുതര പരിക്കേറ്റ അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്ത്ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.

Image
സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും. ⏩‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പ് നീക്കി പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.  ⏩ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക: വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്.

Image
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.  തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.  ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. Obituary nariman

Image
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം. 1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കും: മുഖ്യമന്ത്രി: തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി. News

Image
തീരദേശ ഹൈവേയിൽ സൈക്കിൾ ട്രാക്ക് ഒരുക്കും: മുഖ്യമന്ത്രി തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നിർമിക്കുന്ന തീരദേശ ഹൈവേയുടെ ഒരു വശത്ത് സൈക്കിൾ ട്രാക്ക് ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖത്തിൽ ഉയർന്ന നിർദേശത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതടക്കം യുവജനങ്ങൾ മുന്നോട്ടുവച്ച വിവിധ ആശയ നിർദേശങ്ങൾ മുഖ്യമന്ത്രി വിശദമായി കേൾക്കുകയും സർക്കാർ തലത്തിൽ നടപ്പാക്കാവുന്ന കാര്യങ്ങൾ മറുപടിയായി അറിയിക്കുകയും ചെയ്തു. നവകേരള നിർമിതിയിൽ യുവാക്കളുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും വിളിച്ചോതുന്നതായിരുന്നു മൂന്നര മണിക്കൂർ നീണ്ടുനിന്ന മുഖാമുഖം പരിപാടി.സംസ്ഥാനത്തു പുതുതായി നിർമിക്കുന്ന റോഡുകളിൽ സൈക്കിൾ ട്രാക്കുകൾകൂടി ഉറപ്പാക്കണമെന്നു സൈക്ലറായ ജിൻസൺ സ്റ്റീഫനാണ് അഭിപ്രായപ്പെട്ടത്. തീരദേശ പാതയിൽ സൈക്കിൾ ട്രാക്ക് വരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. പേരിനൊപ്പം ജാതി ചേർക്കുന്ന പ്രവണത വർധിച്ചുവരുന്നതായി ഇതു സംബന്ധിച്ചു ഗായകൻ ഇഷാൻ ദേവ് ഉന്നയിച്ച വിഷയം മുൻനിർത്തി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു: മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

Image
പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. മെത്താംഫിറ്റമിൻ കൊണ്ടുവന്ന പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി സാബിർ എന്നിവരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ നൗഫൽ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ് പി. പി, ഗിരീഷ് ടി, സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി, എക്സൈസ് ഡ്രൈവർ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയ

കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ.

Image
കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവും കഞ്ചാവ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ. കണ്ണൂർ താണ കസേനക്കോട്ട ഫാരിസ് വില്ലയിൽ സൽമാൻ ഫാരിസ് (23), കതിരൂർ നന്തിയത്ത് ഹൗസിൽ കാഞ്ചി വാവ (38) എന്നിവരെയാണ് 2.5 കിലോ കഞ്ചാവ്, ഒരു ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവയുമായി കണ്ണൂർ സിറ്റി പോലീസ്  അസിസ്റ്റന്റ് കമ്മീഷണർ കെ. വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  പിടികൂടിയത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുണ്ടേരിമൊട്ട റുഖിയ മൻസിലിൽ പി.പി ഹുസൈൻ ഹാജി നിര്യാതനായി.

Image
മുണ്ടേരിമൊട്ട (കണ്ണൂർ) : മുണ്ടേരിമൊട്ട റുഖിയ മൻസിലിൽ പി.പി ഹുസൈൻ ഹാജി (68) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ - കുഞ്ഞാമിന എന്നിവരുടെ മകനാണ്. ഭാര്യ : റുഖിയ മക്കൾ : അഹമ്മദ്, ഉറൈസ്, ഷാക്കിറ. മരുമക്കൾ : ഷഫീഖ്. സഹോദരങ്ങൾ : പരേതരായ നഫീസ, സുഹറ, മുഹമ്മദ്, കമാൽ. കബറടക്കം ബുധനാഴ്ച രാവിലെ 11ന് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

'ഓപ്പറേഷൻ സുതാര്യത:' സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപകമിന്നൽ പരിശോധന.

Image
'ഓപ്പറേഷൻ സുതാര്യത:' സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപകമിന്നൽ പരിശോധന. അഴിമതി തടയുന്നതിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ സുതാര്യമാക്കുന്നതിനും വില്ലേജ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനുമായുമാണ്സംസ്ഥാന റവന്യു വകുപ്പ് ഇ-ഡിസ്ട്രിക്ട് എന്ന ഓൺലൈൻ പോർട്ടൽ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ആ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിൽ 'ഓപ്പറേഷൻ സുതാര്യത' എന്ന പേരിൽ സംസ്ഥാന വ്യാപകമിന്നൽ പരിശോധന നടത്തി വരുന്നത്. സംസ്ഥാനത്ത് പല വില്ലേജ് ഓഫീസുകളിലുംഇപ്രകാരം വിവിധ അപേക്ഷകൾ അണ്ടർ റീ-വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവെച്ചിട്ടുള്ളതായി അറിവായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും, കൊല്ലം, കോട്ടയം, എറണാ

കണ്ണാടിപ്പറമ്പ് ചേലേരി പി.കെ.സി അബ്ദുൽ സലാം നിര്യാതനായി.

Image
കണ്ണൂർ : കണ്ണാടിപ്പറമ്പ് ചേലേരി-ദാലിൽ പള്ളി ‘അഭയ’ത്തിൽ പി കെ സി അബ്ദുൽ സലാം (78) നിര്യാതനായി. കുറച്ചു കാലമായി അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സൈനുദ്ധീൻ ചേലേരി (ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ, സമീറ, നൗഷാദ്. മരുമക്കൾ: മുസ്തഫ, ഫാസില, ഫാഹിമ, നാഫിദ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളത്തിലെ ബീച്ച് ടൂറിസത്തെ ചില ലോബികൾ തകർക്കാൻ ശ്രമിക്കുന്നു : മന്ത്രി മുഹമ്മദ് റിയാസ്..

Image
കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍  മന്ത്രി നാടിന് സമർപ്പിച്ചു. തൃശൂർ : കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് ജീവിത സുരക്ഷ നൽകാൻ ഇൻഷൂറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ചാവക്കാട് ടൂറിസത്തിന് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷനായി. പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾഖാദർ മുഖ്യതിഥിയായി. പിഡബ്ല്യുഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി.കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സാലിഹ

ഉയർന്ന ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു: മന്ത്രി വീണാ ജോർജ്; ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. News

Image
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില

വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും: വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. Wayanad

Image
വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കും. വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളിൽ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി. ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്താനുള്ള ഇടപെടൽ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കൽ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്.   പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി നിർദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിൽ യോ​ഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.  യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലിസ് മ

പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പോലീസ്.

Image
കാസർകോട് : പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പോലീസ്. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇൻസ്‌പെക്ടർ എം.പി.ആസാദ് എന്നിവർ പറഞ്ഞു. രാത്രികാലങ്ങളിൽ കളിക്കാനെന്ന പേരും പറഞ്ഞ് വീടുവിട്ടുറങ്ങി വിദ്യാർത്ഥികൾ ലഹരിമാഫിയയുടെ പിടിയിലകപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ്

അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി തുടരുന്നു; തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോട്ട് പിടിയിൽ; 7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

Image
ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത മൂന്നു കർണ്ണാടക ബോട്ടുകൾ കാസർകോട് : ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത മൂന്നു കർണ്ണാടക ബോട്ടുകളുടെ ഉടമകളിൽ നിന്നും ജില്ലാ ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ( കെ.എം.എഫ്.ആർ ആക്ട് ) നടപടി സ്വീകരിച്ചത്. കർണ്ണാടക ബോട്ടുകളായ ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീ രംഗ എന്നീ ബോട്ടുകളാണ് കുമ്പള കടപ്പുറത്തു നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ ബുധനാഴ്ച്ച രാത്രി പിടികൂടിയത്. വരും ദിവസങ്ങളിൽ രാത്രികാല കടൽ പട്രാളിങ്ങ് കർശനമാക്കുമെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.വി.പ്രീതയുടെ നിർദ്ദേശപ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ

വീടുകളിൽ ആക്രി പെറുക്കാൻ എത്തുന്നവരെ സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്: പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Image
വീടുകളിൽ ആക്രി പെറുക്കാൻ എത്തുന്നവരെ സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. പാഴ് വസ്തുക്കൾ പെറുക്കാനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതായി കേരള പോലീസ് അറിയിച്ചു. അതിനാൽ, ഇത്തരം ആളുകൾ വീടുകളിൽ എത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്. വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണം  വീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും  മറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു.   വാതിൽ തുറക്കുന്ന ആളിനോട് താൻആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും  വീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യു

വ്യാജ വെബ് സൈറ്റ് വഴി ലോണിന് അപേക്ഷിച്ചതിനെ തുടർന്ന് യുവതിക്ക് പണം നഷ്ടമായി.

Image
വ്യാജ വെബ്സൈറ്റ് വഴി ലോണിനു അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി . പ്രോസിസ്സിംഗ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓൺലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോൺ അനുവദിക്കുകയോ, കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിക്കപ്പെടുകയായിരുന്നു. കണ്ണൂർ താണ സ്വദേശി അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുക്കുകയും ലോൺ തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയെതുടർന്ന് പോലീസിൽ പരാതി നൽകി. നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും, ലോൺ ആപ്പ് വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്നും, ലോൺ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യു പി ഐ ഐഡിയിലേക്കോ പണം അടപ്പിച്ചും എടുത്ത ലോൺ തുക തിരിച്ചടച്ചാലും ഭീഷണിപ്പെടുത്തി ചതി ഒരുക്കുന്നതാണ് ഇത്തരക്കാരുടെ രീതി. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവിലുണ്ട് . 24 മണിക്ക

ഭൂമി തരം മാറ്റം വളരെ സിമ്പിള്‍:. Kerala news ഭൂമി തരം മാറ്റി ലഭിച്ച സന്തോഷത്തില്‍ പാറയില്‍ വീട്ടില്‍ മൊയ്തീന്‍.

Image
  ഭൂമി തരം മാറ്റം വളരെ സിമ്പിളാണ് എന്ന് പറഞ്ഞുകൊണ്ട് വളരെ സന്തോഷത്തിലാണ് പട്ടിമറ്റം വില്ലേജില്‍ പാറയില്‍ വീട്ടില്‍ പി പി മൊയ്തീന്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ നിന്നും മടങ്ങിയത്.  2023 ഡിസംബര്‍ മാസത്തിലാണ് മൊയ്തീന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലം കരഭൂമിയായി മാറ്റി ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച ശേഷം വില്ലേജ് ഓഫീസില്‍ നിന്ന് വിളിക്കുകയും വില്ലേജ് അസിസ്റ്റന്റ് വന്ന് സ്ഥലം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമി തരം മാറ്റത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ അനുകൂല ഉത്തരവ് ലഭിച്ചതായി മെസ്സേജ് വരികയും ചെയ്തു. ഭൂമി തരം മാറ്റം അപേക്ഷയുടെ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ ആയതുകൊണ്ടും അപേക്ഷയുടെ ഓരോ ഘട്ടവും മൊബൈലില്‍ എസ്എംഎസ് വഴി ലഭിക്കുന്നതുകൊണ്ടും ഇപ്പോള്‍ കാര്യങ്ങളെല്ലാം വളരെ സിമ്പിള്‍ ആണെന്ന് മൊയ്തീന്‍ പറഞ്ഞു. 2011 ലാണ് പട്ടിമറ്റം വില്ലേജില്‍ എട്ട് സെന്റ് സ്ഥലം മൊയ്തീന്‍ വാങ്ങുന്നത്. ഇവിടെ വീട് പണിയുന്നതിനാണ് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്. • &

മറന്നുവെച്ച ബാഗിൽ 40 ലക്ഷം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ.

Image
ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ഇൻഡ്യൻ കോഫി ഹൌസിലെ ജീവനക്കാരനായ കേച്ചേരി മഴുവഞ്ചേരി സ്വദേശി പണിക്കപറമ്പിൽ ആഷിഷ്സുനിൽകുമാർ ജോലിതിരക്കിനിടയിലാണ് കസേരയിലിരിക്കുന്ന ഒരു ബാഗ് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാൻ വന്ന കുടുംബം മറന്നുവച്ചുപോയതാണ് എന്നുമനസ്സിലാക്കിയ ആഷിഷ് ബാഗ് എടുത്ത് തുറന്നുനോക്കാതെ തന്നെ അത് കൌണ്ടറിൽ ഉണ്ടായിരുന്ന സതീഷ് ബാബു ജയപ്രകാശ് എന്നിവരെ ഏല്പിച്ചു. ബാഗ്തുറന്നുനോക്കിയപ്പോൾ നിറച്ചും സ്വർണ്ണാഭരണങ്ങൾ. അവർ ഇക്കാര്യം ഉടൻതന്നെ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. ഈ സമയം നഷ്ടപെട്ട സ്വർണ്ണം അന്വേഷിച്ച് വളരെ വിഷമത്തോടെ കുടുംബം കോഫി ഹൌസിലെത്തി. 40 പവൻ സ്വർണ്ണം അടങ്ങിയ ബാഗ് കിട്ടിയിട്ടുണ്ടെന്നറിഞ്ഞ അവർ വളരെ സന്തേഷിച്ചു. പിന്നീട് സ്റ്റേഷനിലെത്തി ഉടമസ്ഥന് സർക്കിൾ ഇൻസ്പെക്ടർ പ്രേംജിത്ത് എ, എന്നിവരുടേയും മറ്റു പോലീസ് ഉദ്യേഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ കോഫി ഹൌസ് ജീവനക്കാർ ബാഗ് കൈമാറുകയും ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശിയായ സതീഷ്ബാബുവും കുടുംബവും നഷ്ടപെട്ട സ്വർണ്ണം തിരിച്ചുകിട്ടിയതിൽ ഏറെ ആശ്വസിച്ച് വളരെ സന്തോഷത്തോടെ കോഫീ ഹൌസ് ജീവനക്കാർക്ക് നന്ദിയറിച്ചു. യാത്രയിൽ വിലപെട്ട

അന്തേവാസിയെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവ്.

Image
 അന്തേവാസിയായ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ 7 വർഷം കഠിന് തടവും 13 വർഷം വെറും തടവും 90000 രൂപ പിഴയും ശിക്ഷാ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി രവിചന്ദർ സി ആർ വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ 7.6.2018 വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലകനെ ആശ്രമത്തിനുള്ളിൽ വച്ച് ലൈംഗികാധിക്രമം നടത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ആളൂർ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ സ്വാമിയെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിമൽ രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് ബിജു വാഴക്കാല ഹാജരായി. ലൈസൻ ഓഫീസർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.  നിയമത്തിന്റെ വിവിധ വകുപ്പുകളിൽ ആയി ഏഴുവർഷം കഠിനതടവിനും കൂടാതെ 10 വർഷം വെറും തടവിനും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം വെറും തടവിനും 90000 രൂപ പിഴ അടയ്ക്കാനും പിഴയുടുക്കാതിര