കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കണ്ണൂർ : കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാസർഗോഡ് പനത്തന സ്വദേശിയായ ജോസ് പി കെ (61) എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി മൂന്നാം അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജ് റൂബി കെ ജോസ് ശിക്ഷ വിധിച്ചത്. 01.11.2020 തിയ്യതി പുലർച്ചെ 4.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനപ്പന്തി അയ്യൻകുന്ന് സ്വദേശിയായ രാജൻ എന്ന ചാക്കോയെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം പൂട്ടിയിട്ട കടയുടെ മുൻവശത്ത് വെച്ച് മരത്തടി കൊണ്ടും കല്ലുകൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവം നേരിൽ കണ്ട നിഷാദ് എന്നയാളുടെ പരാതിയിൽ സിറ്റി സബ് ഇൻസ്‌പെക്ടറായിരുന്ന സുമേഷ് പി കെ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ ആയിരുന്ന സതീശൻ പി ആർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ കെ രൂപേഷ് ഹാജരായി.
Comments