മറന്നുവെച്ച ബാഗിൽ 40 ലക്ഷം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ.
ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ഇൻഡ്യൻ കോഫി ഹൌസിലെ ജീവനക്കാരനായ കേച്ചേരി മഴുവഞ്ചേരി സ്വദേശി പണിക്കപറമ്പിൽ ആഷിഷ്സുനിൽകുമാർ ജോലിതിരക്കിനിടയിലാണ് കസേരയിലിരിക്കുന്ന ഒരു ബാഗ് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാൻ വന്ന കുടുംബം മറന്നുവച്ചുപോയതാണ് എന്നുമനസ്സിലാക്കിയ ആഷിഷ് ബാഗ് എടുത്ത് തുറന്നുനോക്കാതെ തന്നെ അത് കൌണ്ടറിൽ ഉണ്ടായിരുന്ന സതീഷ് ബാബു ജയപ്രകാശ് എന്നിവരെ ഏല്പിച്ചു. ബാഗ്തുറന്നുനോക്കിയപ്പോൾ നിറച്ചും സ്വർണ്ണാഭരണങ്ങൾ. അവർ ഇക്കാര്യം ഉടൻതന്നെ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു.
ഈ സമയം നഷ്ടപെട്ട സ്വർണ്ണം അന്വേഷിച്ച് വളരെ വിഷമത്തോടെ കുടുംബം കോഫി ഹൌസിലെത്തി. 40 പവൻ സ്വർണ്ണം അടങ്ങിയ ബാഗ് കിട്ടിയിട്ടുണ്ടെന്നറിഞ്ഞ അവർ വളരെ സന്തേഷിച്ചു. പിന്നീട് സ്റ്റേഷനിലെത്തി ഉടമസ്ഥന് സർക്കിൾ ഇൻസ്പെക്ടർ പ്രേംജിത്ത് എ, എന്നിവരുടേയും മറ്റു പോലീസ് ഉദ്യേഗസ്ഥരുടേയും സാന്നിദ്ധ്യത്തിൽ കോഫി ഹൌസ് ജീവനക്കാർ ബാഗ് കൈമാറുകയും ചെയ്തു.
കോഴിക്കോട് പയ്യോളി സ്വദേശിയായ സതീഷ്ബാബുവും കുടുംബവും നഷ്ടപെട്ട സ്വർണ്ണം തിരിച്ചുകിട്ടിയതിൽ ഏറെ ആശ്വസിച്ച് വളരെ സന്തോഷത്തോടെ കോഫീ ഹൌസ് ജീവനക്കാർക്ക് നന്ദിയറിച്ചു. യാത്രയിൽ വിലപെട്ട വസ്തുക്കളും സ്വർണ്ണാഭരണങ്ങളും വളരെ ശ്രദ്ധിക്കണമെന്ന് പോലീസ് ഇൻസ്പെക്ടർ പ്രേംജിത്ത് എ. വിലപ്പെട്ട നിർദ്ദേശങ്ങളും നൽകി അവരെ യാത്രയാക്കുകയും മാത്രമല്ല, ഇൻഡ്യൻ കോഫി ഹൌസിലെ ആഷിഷിനും മറ്റു ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
Comments