'ഓപ്പറേഷൻ സുതാര്യത:' സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപകമിന്നൽ പരിശോധന.
'ഓപ്പറേഷൻ സുതാര്യത:' സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാന വ്യാപകമിന്നൽ പരിശോധന. അഴിമതി തടയുന്നതിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ സുതാര്യമാക്കുന്നതിനും വില്ലേജ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനുമായുമാണ്സംസ്ഥാന റവന്യു വകുപ്പ് ഇ-ഡിസ്ട്രിക്ട് എന്ന ഓൺലൈൻ പോർട്ടൽ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ആ സംവിധാനം വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിൽ 'ഓപ്പറേഷൻ സുതാര്യത' എന്ന പേരിൽ സംസ്ഥാന വ്യാപകമിന്നൽ പരിശോധന നടത്തി വരുന്നത്. സംസ്ഥാനത്ത് പല വില്ലേജ് ഓഫീസുകളിലുംഇപ്രകാരം വിവിധ അപേക്ഷകൾ അണ്ടർ റീ-വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവെച്ചിട്ടുള്ളതായി അറിവായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ വില്ലേജ് ഓഫീസുകളിൽ 7 വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ 6 വീതം വില്ലേജ്ഓഫീസുകളിലും പത്തനംതിട്ട ജില്ലയിലെ 5 വില്ലേജ്ഓഫീസിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതം വില്ലേജ്ഓഫീസുകളിലും കാസർകോട് ജില്ലയിൽ 3 എന്നിങ്ങനെ ആകെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തി വരുന്നത്.
വിജിലൻസ് ഡയറക്ടർ ശ്രീ. ടി.കെ. വിനോദ് കുമാർ.ഐ.പി.എസ്-അവർകളുടെ ഉത്തരവ് പ്രകാരം നടത്തുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്തു വരുന്നു.
Comments