കണ്ണൂർ സർവ്വകലാശാല മുൻ വി സിക്ക് വേണ്ടി ധൂർത്തടിച്ചത് കോടികൾ: പി.മുഹമ്മദ് ഷമ്മാസ്: പുനർ നിയമനത്തിനായുള്ള വക്കീൽ ഫീസിനത്തിൽ മാത്രം ഇരുപത് ലക്ഷത്തിലധികം (20,55,000 ) രൂപ.




രേഖകൾ സഹിതം തെളിവുകൾ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ് ഷമ്മാസ്.


കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി സർവ്വകലാശാല വഴിവിട്ട് ധൂർത്തായി ചെലവഴിച്ചത് കോടികളെന്ന് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ്. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവ്വകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്.
പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി അമ്പത്തൊമ്പത് ലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി എണ്ണൂറ്റിയഞ്ച് (59,69805)രൂപയും നൽകിയിട്ടുണ്ട്.
ഇതേ കാലയളവിൽ യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്.
അതുപോലെതന്നെ നിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തിൽ നൽകിയത് പതിനഞ്ച് ലക്ഷത്തി എൺപത്തിയേഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് (15,87398) രൂപയാണ്. ഇതിന് പുറമെ ചട്ട വിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി എഴുപതിനായിരത്തി ഒരുന്നൂറ്റി പതിനൊന്ന് (70,111) രൂപയും നൽകി.
വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി പതിനൊന്ന്ലക്ഷത്തി എൺപതിനായിരത്തി അറുപത്തിമൂന്ന് (1180063) രൂപയും നൽകിയിട്ടുണ്ട്.
ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് യാതൊരു കൈയ്യും കണക്കുമില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തി വി സി കൈക്കലാക്കിയത്.
പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിലും മറ്റും പിരിച്ചെടുത്ത തുകയാണ് സർവ്വകലാശാല മുൻ വി.സി യുടെ ആഡംബരത്തിനും ധൂർത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ചിലവഴിച്ചത്.
 പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അനധികൃതമായി കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി ഗവൺമെൻ്റ് തലത്തിൽ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി കെ എസ് യു മുന്നോട്ടു പോകുമെന്നും കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023