പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു: മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് പിടിച്ചെടുത്തു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. മെത്താംഫിറ്റമിൻ കൊണ്ടുവന്ന പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി സാബിർ എന്നിവരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു.
കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ നൗഫൽ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ് പി. പി, ഗിരീഷ് ടി, സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി, എക്സൈസ് ഡ്രൈവർ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു.
Comments