Posts

Showing posts from January, 2024

International Customs Day Celebration at Kannur Airport

Image
Kannur : At Kannur International Airport Customs International Day was celebrated. to commemorate the Indian Customs Act, enacted in 1962 and also to recount and honour the special achievements of customs officers. Shri. V.P.Baby, Assistant Commissioner chaired the meeting. He spoke about the various amendments made in Customs Act over the years and also the changes that came about in Customs due to digitisation and also the challenges faced by Customs officers and how Customs personnel tackle them. Shri. Vikas Rana, Deputy Commander of CISF was the chief guest of the meeting. He said that Customs maintain the financial health of the nation. He congratulated the customs officers for all the good works they are doing. Officers from Immigration, Kannur Airport Authority, KIAL and Airlines also partook of the meeting. After the meeting there was a brief discussion on Customs works. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പു

കാക്കനാട് കേന്ദ്രമാക്കി യുവതി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ: സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്.

Image
എറണാകുളം സ്വദേശികളായ ഫ്രെഡി.വി.എഫ്, അഖിൽ മോഹനൻ എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും, മാമല റേഞ്ച് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 110 മയക്കുമരുന്ന് ഗുളികകൾ (61.05 ഗ്രാം), ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. ടി.അനികുമാറിന്റെ നിർദ്ദേശ പ്രകാരം നടന്ന റെയ്‌ഡിൽ മാമല റേഞ്ച് ഇൻസ്പെക്ടർ കലാധരൻ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സാബു വർഗ്ഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, പ്രിവൻ്റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എൻ.ഡി.ടോമി എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു.

Image
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു. യോഗത്തിൽ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കസ്റ്റംസ് നിയമത്തിൽ വരുത്തിയ വിവിധ ഭേദഗതികളെ ക്കുറിച്ചും ഡിജിറ്റൈസേഷൻ മൂലം കസ്റ്റംസിൽ വന്ന മാറ്റങ്ങളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം സംസാരിച്ചു. സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡർ വികാസ് റാണ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നത് കസ്റ്റംസ് ആണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇമിഗ്രേഷൻ, കണ്ണൂർ എയർപോർട്ട് അതോറിറ്റി, കിയാൽ, എയർലൈൻസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കസ്റ്റംസ് വർക്കുകളെ കുറിച്ച് ഹ്രസ്വമായ ചർച്ച നടന്നു. - ന്യൂസ്‌ ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കു

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്.

Image
തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും. അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തിരഞ്ഞെ

നയപ്രഖ്യാപനത്തിന് സമയില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

Image
ഗവർണർ ആരിഫ് മൊ​ഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ​ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നുള്ളതാണ് പ്രശ്നം. മുഖ്യമന്ത്രി പോകുമ്പോൾ എന്താണ് നടക്കാറുള്ളത് എന്നാണ് ​ഗവർണർ ചോദിക്കുന്നത്. എനിക്ക് നേരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ​ഗവർണർ ചെയ്തതുപോലെ ഇന്നുവരെ ആരും ചെയ്തിട്ടില്ല. സാധാരണ സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമാണ് ​ഗവർണർ ഇപ്പോൾ ചെയ്തത്. പ്രതിഷേധക്കാരെ തടയുന്നത് പൊലീസിന്റെ ചുമതലയാണ്. എന്നാൽ അതിന് വിരുദ്ധമായാണ് ​ഗവർണർ നിലപാട് സ്വീകരിക്കുന്നത്. എഫ്ഐആർ കാണാതെ വരില്ല എന്ന് ആദ്യമായാണ് ഒരു അധികാരി പറയുന്നത്.  ഇപ്പോൾ സുരക്ഷ സിആർപിഎഫിന് കൈമാറി. സ്റ്റേറ്റിന്റെ തലവനെന്ന നിലയ്ക്ക് ഏറ്റവും മികച്ച സുരക്ഷയാണ്

രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി: ആധാര പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി.

Image
അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു.   തൃശൂർ :  രജിസ്‌ട്രേഷന്‍ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് രജിസ്ട്രേഷന്‍- ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആധുനികവത്കരണത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാരിന്റെ വരുമാന സ്രോതസില്‍ രണ്ടാം സ്ഥാനം രജിസ്‌ട്രേഷന്‍ വകുപ്പിനാണ്. ആധാര പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനായി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ സി രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ജാസ്മിന്‍ ഷെഹീര്‍, ടി വി സുരേന്ദ്രന്‍, എന്‍ എം കെ നബീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, വാര്‍ഡ് മെമ്പര്‍ അജിത, രജിസ്

പുസ്തകങ്ങൾ സമൂഹത്തിന്റെ നൻമകൾക്കുള്ളതായിരിക്കണം : ടി. പത്മനാഭൻ: 'മാരിറ്റൽ ഹാർമണി' പ്രകാശനം ചെയ്തു.

Image
ആദ്യ പ്രതി ടി. പത്മനാഭനിൽ നിന്നും ഡോക്ടർ ബാലചന്ദ്രൻ കീഴോത്ത് സ്വീകരിച്ചപ്പോൾ. റിട്ട. അസിസ്റ്റന്റ് കമാണ്ടന്റ് വി.കെ അബ്ദുൽ നിസാർ, പുസ്തകം രചിച്ച വി. കെ അശറഫ് സമീപം കണ്ണൂർ : ഭാഷക്കോ, മൂല്യങ്ങൾക്കോ വില നൽകാതെ പുസ്തകങ്ങളിറങ്ങി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വി.കെ അശറഫ് രചിച്ച 'മാരിറ്റൽ ഹാർമണി' എന്ന ഇംഗ്ലീഷ് പുസ്തകം വേറിട്ടു നിൽക്കുന്നതാണെന്ന് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. ദാമ്പത്യ ജീവിതം സന്തോഷകരമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന പുസ്തകമാണിതെന്നും ഇത്തരത്തിലുള്ള പുസ്തകങ്ങൾ വളരെ നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നുവെങ്കിൽ എന്റെ ജീവിതം തന്നെ വേറിട്ടൊരനുഭവമായേനെയെന്നും 'മാരിറ്റൽ ഹാർമണി' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രശസ്ത ചെറകഥാകൃത്ത് ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.  ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മഹത്വത്തിൽ അഭിമാനം കൊള്ളുന്നുവെന്നും എന്നാൽ ഇന്ന് കേരളിത്തിലെയും കേന്ദ്രത്തിലെയും ഭരണാധികാരികൾ തൻ പ്രാമാണിത്വം കാണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എം.എസ്. സുബ്ബലക്ഷ്മി ഐക്യരാഷ്ട്ര സഭയിൽ സംഗീത കച്ചേരി നടത്തി തിരിച്ചുവന

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും 27, 28 ശനി, ഞായർ ദിവസങ്ങളിൽ

Image
കണ്ണൂർ : സിറ്റിമെഡ് സ്പെഷ്യാലിറ്റി ക്ലിനിക്ക് മുണ്ടേരിമൊട്ടയുടെയും ഹോപ്സ് പാലിയേറ്റീവ് കെയർ മുണ്ടേരിമൊട്ടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും നാളെയും മറ്റന്നാളും (2024 ജനുവരി 27,28). രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സിറ്റിമെഡ് സ്പെഷ്യാലിറ്റി ക്ലിനിക്ക് മുണ്ടേരിമൊട്ടയിൽ.  ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ :  സൗജന്യ ഒ.പി ( ജനറൽ സർജറി, ജനറൽ പ്രാക്ടീഷണർ, ഫിസിയോതെറാപ്പി). സൗജന്യ ഷുഗർ, ബി.പി, ബി.എം.ഐ പരിശോധന  പ്രിവിലേജ് കാർഡ്, പ്രത്യേക ആനുകൂല്യങ്ങൾ.   രജിസ്ട്രേഷന് ബന്ധപ്പെടുക :  ഹോപ്സ് പാലിയേറ്റിവ് കെയർ, മുണ്ടേരി മൊട്ട.  വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണിവരെ. മൈബൈൽ : 8891407108 സിറ്റി മെഡ് സ്പെഷാലിറ്റി ക്ലിനിക്ക് മുണ്ടേരി മൊട്ട രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ. മൊബൈൽ : 8891833877 അക്ഷയ ഈ കേന്ദ്രം മുണ്ടേരി മൊട്ട രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ. മൈബൈൽ : 7907130927 • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

Image
കണ്ണൂർ :പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 09.00 മണിക്ക് നടന്ന എഴുപത്തഞ്ചാമത്  റിപ്പബ്ലിക്ക് ദിന ചടങ്ങില്‍  കേരള രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്  ഇൻസ്‌പെക്ടർ  സന്തോഷ്‌ കുമാർ എ (മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ) നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍  മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ , അഴീക്കോട്‌ എം എൽ എ  കെ വി സുമേഷ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌  പി. പി ദിവ്യ, ജില്ലാ കളക്ടര്‍ അരുൺ കെ വിജയൻ ഐ എ എസ് , കണ്ണൂര്‍ സിറ്റി  പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ പി എസ് , കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി  ഹേമലത എം ഐ പി എസ് , തലശ്ശേരി എ എസ് പി ഷഹൻഷാ കെ.എസ്   ഐ പി എസ്, ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഐ പി എസ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ് പി രാജു പി കെ ,   തുടങ്ങിയവര്‍  ചടങ്ങില്‍ സംബന്ധിച്ചു.സെറിമോണിയൽ പരേഡിൽ കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് , കണ്ണൂർ റൂറൽ റൂറൽ ഡിസ്ട്രിക്റ്റ് പോലീസ് , വനിതാ പോലീസ്, കെ എ പി നാലാം ബറ്റാലിയൻ,  എക്‌സൈസ്, എന്നീ സേനകളിലെ അഞ്ച് പ്ലാട്ടൂണുകളും കണ്

വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്റെ നേട്ടങ്ങൾ അഭിമാനം കൊള്ളിക്കുന്നതെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ.

Image
ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനം കൊള്ളിക്കുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ മേഖലയിൽ നാഷണൽ ഹെൽത്ത് കെയർ - ആരോഗ്യ മന്ഥൻ പുരസ്‌കാരങ്ങൾ, ആശുപത്രികൾക്കു ലഭിച്ച നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ്, ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്‌കാരം, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡെക്സ്(പി.ഐ.ജി.) റിപ്പോർട്ടിൽ രണ്ടാം സ്ഥാനം എന്നിവ കേരളം നേടിയത് അഭിമാനം കൊള്ളിക്കുന്നതാണെന്നു റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. അഞ്ചു വർഷത്തിനിടെ 13.5 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽനിന്നു കരയേറ്റാനും 78 ലക്ഷത്തിലധികം വീടുകൾ നിർമിക്കാനും രാജ്യത്തിനു കഴിഞ്ഞതിൽ പി.എം.എ.വൈ - ലൈഫ് മിഷൻ വഴി മൂന്നര ലക്ഷം വീടുകൾ നൽകാൻ കേരളത്തിനു കഴീഞ്ഞു. ലോകത്തെ മൂന്നാമത്തെ വലുതും 340 ബില്യൺ യു.എസ്. ഡോളറിന്റെ മൂല്യവുമുള്ളതാണ് ഇന്ത്യയുടെ സ

അധ്യാപക നിയമനം - Kannur

Image
കണ്ണൂർ : പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 11 മണി മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം 20 - 41 വയസ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക. ഫോണ്‍: 9496284860, 6282800335 . • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുല്ലൂപ്പിയിലെ സംഘർഷം: വധശ്രമ കേസിൽ നാല് പേർ കൂടി പിടിയിലായി.

Image
കണ്ണൂർ : കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ പാതിരാത്രിയിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ നടത്തിയ അക്രമ സംഭവങ്ങളിൽ നാലുപേർ കൂടി പിടിയിലായി. കണ്ണാടിപറമ്പ ടാക്കീസ് റോഡിലെ അബ്ദുൾ ഷെരീഫ് (31), വളപട്ടണം മന്നയിലെ ടി. സജീർ (40) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി. പി. സുമേഷും സംഘവും മംഗലാപുരത്തെ ആശുപത്രിയിലെത്തി പിടികൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. അക്രമത്തെ തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെ ദുബായിയിലേക്ക് കടക്കാൻ ശ്രമിച്ച കണ്ണാടിപറമ്പിലെ മുഹമ്മദ് സലീം (26), കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ കെ.വി.ഷംനാസ് (34) എന്നിവരെ മംഗലാപുരം വിമാനതാവളത്തിൽ വെച്ചാണ് പിടികൂടിയത്. പ്രതികളെ മയ്യിൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ കേസെടുത്തിരുന്ന പോലീസ് വധശ്രമ കേസിൽ ഇതോടെ ആറു പേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻ്റിൽ കഴിയുകയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അ

കണ്ണൂർ ബല്ലാർഡ് റോഡിൽ പ്രവർത്തിക്കുന്ന മരുന്ന് ഹോൾസെയിൽ കടയുടെ എക്സ് ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റി കവർച്ച : മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു.

Image
കണ്ണൂർ : ബല്ലാർഡ് റോഡിൽ പ്രവർത്തിക്കുന്ന മരുന്ന് ഹോൾസെയിൽ കടയുടെ ചുമരിൽ സ്ഥാപിച്ച എക്സ് ഹോസ്റ്റ് ഫാൻ തകർത്ത് നീക്കി കവർച്ച നടത്തിയ രണ്ടുപേരുടെ മോഷണ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദിവസങ്ങൾക്ക് മുമ്പ് താവക്കര റോഡിലെ കാനനൂർ ഡ്രഗ് ലൈൻ സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഫാൻ ഇളക്കി മാറ്റി കവർച്ച നടത്തിയ പ്രതികളിൽ ഒരാൾ തമിഴ് സംസാരിക്കുന്നതും കൂട്ടാളി ഹിന്ദി സംസാരിക്കുന്നതിൻ്റെയും ഓഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ചിട്ടുണ്ട്.പ്രതികൾക്ക് 60 നു മുകളിൽ പ്രായം. ഇവരെ തിരിച്ചറിയുന്നവർ കണ്ണൂർ ടൗൺ പോലീസിൽ അറിയിക്കണം ഫോൺ:  9497987203,  9497980894. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അനധികൃത മണൽകടത്ത് രണ്ടു പേർ പിടിയിൽ.

Image
കണ്ണൂർ : അനധികൃത മണൽകടത്ത് രണ്ടു പേർ പിടിയിൽ. വാരം കടവിൽ നിന്നും ലോറിയിൽ മണൽ കടത്തി വരികയായിരുന്ന രണ്ടുപേരെയാണ് മയ്യിൽ എസ്.ഐ എം പ്രശോഭും സംഘവും അറസ്റ്റ് ചെയ്തത്. നാറാത്ത് കാക്ക തുരുത്തിയിലെ കെ.രമേശൻ (48), പള്ളിമുക്ക് കുഞ്ഞി പള്ളിയിലെ ഷമീന മൻസിലിൽ സഹീർ (43) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. മണൽ കടത്താൻ ഉപയോഗിച്ച കെ എൽ - 52 - 1297 നമ്പർ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട് ജില്ലാ പോലീസ് മേധാവിയായി ടി.നാരായണൻ ഐ.പി.എസ് ചുമതലയേറ്റു. Wayanad police chief

Image
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി ടി. നാരായണൻ ഐ.പി.എസ് 22.01.2024 ന് ചുമതലയേറ്റു. സംസ്ഥാന പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. മുൻപ് കൊച്ചിൻ ഡി.സി.പി, പത്തനംതിട്ട, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ജില്ലാ പോലീസ് മേധാവി, തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ സിറ്റി പോലീസ് കമ്മീഷണർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ടി നാരായണൻ 2011 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പുല്ലൂപ്പിയിലെ സംഘർഷം: വധശ്രമക്കേസിൽ ഒരാൾ അറസ്റ്റിൽ.

Image
കണ്ണൂർ : പാതിരാത്രിയിലെ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി കൊച്ചിപ്പള്ളി സ്വദേശിയും കക്കാട് പള്ളിപ്രത്തെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ എസ്.കെ ഹാനിസിനെ (31) യാണ് മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ 17 ന് പുലർച്ചെ കണ്ണാടിപറമ്പ് പുല്ലൂപ്പി മാപ്പിള എ .എൽ പി സ്കൂളിന് സമീപം വെച്ചായിരുന്നു ഇരുവിഭാഗം യുവാക്കൾ ഏറ്റുമുട്ടിയത്. വധശ്രമത്തിന് 25 ഓളം പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിരുന്നു. പുല്ലൂപ്പിയിലെ ഷംഷാജി(35)നാണ് കുത്തേറ്റത്. പോലീസ് സംഘത്തിൽ എസ്.ഐ പ്രശോബ്, സിപിഒ വിജിൽ മോൻ എന്നിവർ ഉണ്ടായിരുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ മേയർ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.

Image
കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലീം ലീഗിലെ മുസ്ല്‌ലിഹ് മഠത്തിൽ സത്യപ്രതിജ്ഞ ചെയ്തു വരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മേയർ തെരഞ്ഞെടുപ്പ്.  മുസ്ലിഹ്‌ മഠത്തിൽ UDF -36 എൻ സുകന്യ LDF -18 അസാധു - ബിജെപി അംഗം വി കെ ഷൈജു തെരഞ്ഞെടുപ്പ്ൽ പങ്കെടുത്തില്ല • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ ടൗണിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട.

Image
കണ്ണൂർ : കണ്ണൂർ ടൗണിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ കണ്ണൂർ ടൗണിൽ വെച്ച് 2.200 kg കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബംഗാൾ സ്വദേശി റാബിയുൾ ഖാൻ (24) നെ അറസ്റ്റ് ചെയ്ത് എ.ഡി.പി.എസ് കേസ്സെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റിവ്‌ ഓഫീസർ അനിൽകുമാർ പി.കെ അബ്ദുൽ നാസർ ആർ. പി , ഷിബു കെ.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ സുജിത്ത്. ഇ, ഖാലിദ്.ടി. സിവിൽ എക്സ്സൈസ് ഓഫിസർ ഷാൻ. ടി. കെ എക്സ്സൈസ് ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വീണ്ടും ഷെയർ ട്രേഡിങ് തട്ടിപ്പ് ; ചാർട്ടേർഡ് അക്കൗണ്ടന്റിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി: വാട്ട്സ് ആപ്പിലൂടെ ഷെയർ ട്രേഡിംഗ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

Image
കണ്ണൂർ : ചാറ്റേർഡ് അക്കൗണ്ടന്റ് ആയ പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി. വാട്ട്സ് ആപ്പിലൂടെ ഷെയർ ട്രേഡിംഗ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഷെയർ എടുക്കുന്നതിനായി പല അക്കൗണ്ടിലേക്ക് 6,32,000 രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു. മറ്റൊരുപരാതിയിൽ കതിരൂർ സ്വദേശിക്ക് നഷ്ടമായത് 88,500 രൂപ .വാട്ട്സ് ആപ്പിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായിരുന്നു തട്ടിപ്പ്.  തലശ്ശേരി സ്വദേശിക്കും സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായി. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപ അടച്ച് സാധനം ഓർഡർ നൽകുകയായിരുന്നു. പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ നൽകാതെ വഞ്ചിക്കപ്പെടുകയായിരുന്നു.കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു. ദിനം പ്രതി കൂടിവരുന്നു സൈബർ തട്ടിപ്പിൽ നിരവധിപേരാണ് തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി പോലീസ് അറിയിപ്പുകൾ നൽകുന്നുമുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ

കണ്ണൂർ സിറ്റി ആയിക്കര ഹാർബറിൽ മുട്ടാപ്പ സല്ലാപം നടത്തി.

Image
കണ്ണൂർ സിറ്റി : സിറ്റി ആയിക്കര ഹാർബറിൽ മുട്ടാപ്പ സല്ലാപം നടത്തി. കണ്ണൂർ സിറ്റിയുടെ പരിച്ഛേദമായി പ്രവർത്തിച്ചു കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സിറ്റി സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് കണ്ണൂർ ഹാർബറിൽ മുട്ടാപ്പ സല്ലാപം സംഘടിപ്പിച്ചത്. സിറ്റിയുടെ പരമ്പരാഗത വിഭവമായ വ്യത്യസ്തങ്ങളായ രുചിക്കൂട്ടിൽ തയ്യാറാക്കിയ മുട്ടാപ്പങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു, സാമുഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചീഫ് അഡ്മിനും ഫൗണ്ടറുമായ അബു അൽമാസ് അധ്യക്ഷത വഹിച്ചു, അഡ്മിന്മാരായ എം.സി അബ്ദുൽ ഖല്ലാക്ക് സ്വാഗതം പറഞ്ഞു. പി.എം റയീസ് നന്ദിയും പറഞ്ഞു. നൗഫൽ ഗുരുക്കൾ, ഇ ടി മൻസൂർ, ബി ഹാഷിം, കെ നിസാമുദ്ധീൻ, ഷംസു മാടപ്പുര, അഡ്മിന്മാരായ റഫീഖ് കളത്തിൽ, കെ പി റാസിഖ് തുടങ്ങിയവർ സംസാരിച്ചു, എക്സിക്യൂട്ടീവ് അംഗങ്ങളായ അബു ഷാം, കെ എം ആഷിഖ്, നദീർ കാർക്കോടൻ, മുഹമ്മദ് റിസ്‌വാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. കഴിഞ്ഞ 5 വർഷ കാലയളവിൽ ഒട്ടനവധി ജീവ കരുണ്യ പ്രവർത്തനങ്ങൾ നടത്തി സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 500 ൽ പരം പുരുഷ വനിതാ അംഗങ്ങൾ ഉൾകൊള്ളുന്ന സിറ്റി യുടെ അഭിമാന

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വർണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദോഹയിൽനിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീർ (28) എന്ന യാത്രക്കാരനിൽ നിന്നും 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ദോഹയിൽ നിന്നും ഐ എക്സ് -774 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ 1085 ഗ്രാം സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. പ്രസ്തുത സ്വർണ്ണ മിശ്രിതത്തിൽ നിന്നുമാണ് 999 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവരാണ് കസ്റ്റംസ് പരിശോധനയിൽ പങ്കെടുത്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp

മുട്ടാപ്പ സല്ലാപം ഞായറാഴ്ച ആയിക്കര ഹാർബറിൽ.

Image
കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റിയുടെ പരിച്ഛേദമായി പ്രവർത്തിച്ചു കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സിറ്റി സ്നേഹ സല്ലാപം നവ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിറ്റി ഹാർബറിൽ വെച്ച് മുട്ടാപ്പ സല്ലാപം 21 ഞായർ രാവിലെ 7 മണിക്ക് കണ്ണൂർ ഹാർബറിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷ കാലയളവിൽ ഒട്ടനവധി ജീവ കരുണ്യ പ്രവർത്തനങ്ങൾ നടത്തി സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 500 ൽ പരം പുരുഷ വനിതാ അംഗങ്ങൾ ഉൾകൊള്ളുന്ന സിറ്റി യുടെ അഭിമാന കൂട്ടായ്മയാണ് സ്നേഹ സല്ലാപം. സമൂഹത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിറ്റിയുടെ പരമ്പരാഗത വിഭവമായ വ്യത്യസ്തങ്ങളായ രുചിക്കൂട്ടിൽ തയ്യാറാക്കിയ മുട്ടപ്പങ്ങൾ ഉണ്ടാവും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW