റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.








കണ്ണൂർ :പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 09.00 മണിക്ക് നടന്ന എഴുപത്തഞ്ചാമത്  റിപ്പബ്ലിക്ക് ദിന ചടങ്ങില്‍  കേരള രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്  ഇൻസ്‌പെക്ടർ  സന്തോഷ്‌ കുമാർ എ (മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ) നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍  മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ , അഴീക്കോട്‌ എം എൽ എ  കെ വി സുമേഷ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌  പി. പി ദിവ്യ, ജില്ലാ കളക്ടര്‍ അരുൺ കെ വിജയൻ ഐ എ എസ് , കണ്ണൂര്‍ സിറ്റി  പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ പി എസ് , കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി  ഹേമലത എം ഐ പി എസ് , തലശ്ശേരി എ എസ് പി ഷഹൻഷാ കെ.എസ്   ഐ പി എസ്, ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഐ പി എസ് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ് പി രാജു പി കെ ,   തുടങ്ങിയവര്‍  ചടങ്ങില്‍ സംബന്ധിച്ചു.സെറിമോണിയൽ പരേഡിൽ കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് , കണ്ണൂർ റൂറൽ റൂറൽ ഡിസ്ട്രിക്റ്റ് പോലീസ് , വനിതാ പോലീസ്, കെ എ പി നാലാം ബറ്റാലിയൻ,  എക്‌സൈസ്, എന്നീ സേനകളിലെ അഞ്ച് പ്ലാട്ടൂണുകളും കണ്ണൂർ ഡി. എസ്. സി, ആർമി പബ്ലിക് സ്കൂൾ, കടമ്പൂർ എച്ച് എസ് എസ്, മട്ടന്നൂർ ബഡ്സ് സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ബാൻഡ് സംഘവും, വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ് പി സി , എൻ സി സി , സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ്,  എന്നിങ്ങനെ 28  പ്ലാട്ടൂണുകളും അണിനിരന്നു.മികച്ചരീതിയിൽ പരേഡ് ചെയ്ത പ്ലാട്ടൂണായി കണ്ണൂർ സിറ്റി ഡിസ്ട്രിക്റ്റ് പോലീസിനെ  തിരഞ്ഞെടുത്തു. തുടർന്ന് കണ്ണൂർ മ്യൂസിക് ടീച്ചേഴ്സിന്റെ ദേശഭക്തി ഗാനവും, കണ്ണൂർ ജി വി എച്ച് എസ് എസ്  സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യങ്ങളും പ്രദർശിപ്പിച്ചു.

വര്‍ണാഭമായി വയനാട്ടിലെ റിപ്പബ്ലിക് ദിനാഘോഷം.





കല്‍പ്പറ്റ: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി. ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ്, മറ്റു വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ 25 പ്ലാട്ടൂണുകളിലായി സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ. അമൃത് സിംഗ് നായകം പരേഡ് കമാണ്ടറായി. റിസര്‍വ് എസ്.ഐ ഒ.എസ്. ബെന്നി സെക്കന്റ് ഇന്‍ കമാന്‍ഡറായി. പ്രസ്തുത പരേഡില്‍ യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഡി.എച്ച്.ക്യു വയനാട് ഒന്നാം സ്ഥാനവും, എക്സൈസ് രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോളജ് ഒന്നാമതും ഡബ്ല്യു.ഒ.എച്ച്.എസ.എസ് പിണങ്ങോട് രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ഡബ്ല്യു.ഒ.എച്ച്.എസ.എസ് പിണങ്ങോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിര്‍മല എച്ച്.എസ്.എസ് തരിയോട് രണ്ടാം സ്ഥാനം നേടി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു





എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് പരേഡ് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി. മന്ത്രി പരേഡ് പരിശോധിച്ച ശേഷം അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ജില്ലാ പോലീസ് മേധാവി പി.ബിജോയി എന്നിവരും സല്യൂട്ട് സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ എ.കെ.എം അഷറഫ് എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. 

20 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡ് കാസര്‍കോട് സൈബര്‍ പോലീസ് ഐ.പി എസ്.എച്ച്. ഒ പി.നാരായണന്‍ നയിച്ചു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം.സദാശിവന്‍ സെക്കന്റ് കമാന്‍ഡറായി.
ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്.ഐ ഗോപിനാഥന്‍ നയിച്ച ജില്ലാ സായുധ പോലീസ്, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ എസ്.ഐ വിനോദ് കുമാര്‍ നയിച്ച ലോക്കല്‍ പോലീസ്, ചീമേനി പോലീസ് സ്റ്റേഷന്‍ എസ്.ഐ കെ. അജിത നയിച്ച വനിത പൊലീസ്, മഞ്ചേശ്വരം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഇര്‍ഷാദ് നയിച്ച എക്സൈസ്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ പവന്‍ കൃഷ്ണ പ്രമോദ് നയിച്ച സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ പി.ബി സഞ്ജീവ് കുമാര്‍ നയിച്ച സിനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, എ.നിരാമയ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, യു.സി മുഹമ്മദ് ഷാന്‍ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ടി.കെ ആദര്‍ശ് നയിച്ച ബാന്‍ഡ് പാര്‍ട്ടി ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ജിഷ്ണ ഗോപാല്‍ നയിച്ച ജൂനിയര്‍ ലെവല്‍ എന്‍.സി.സി ജവഹര്‍ നവോദയ പെരിയ, സി.യു. അതുല്‍ റാം നയിച്ച ജൂനിയര്‍ ലെവല്‍ എന്‍.സി.സി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, കെ. വിഷ്ണു നയിച്ച എന്‍.സി.സി എയര്‍വിങ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട്, എന്‍.വി പാര്‍വതി കൃഷ്ണ നയിച്ച എന്‍.സി.സി നേവല്‍ വിങ് രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, സി. കീര്‍ത്തന നയിച്ച എസ്.പി.സി ജി.എച്ച്.എസ്.എസ് പെരിയ, ടി.എസ്. ഖദീജത്ത് ഇഫ്ര നയിച്ച എസ്.പി.സി തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, എ.കെ. വിധു പ്രിയ നയിച്ച എസ്.പി.സി വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ലയന വിനോദ് നയിച്ച എസ്.പി.സി ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ് പരവനടുക്കം, വി. ശ്രീവത്സ് നയിച്ച ബാന്റ് സെറ്റ് ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക,
രാഹുല്‍ റായ് നയിച്ച സ്‌കൗട്ട് ആന്റ് ഗൈഡ് ജയ്മാത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക, ടി. നവീന്‍ രാജ് നയിച്ച ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് എന്നീ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എ.ഡി.എം കെ.നവീന്‍ ബാബു, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിന് ശേഷം പെരിയ എം.സി.ആര്‍.സിയിലെ കുട്ടികള്‍ അവതരിപ്പിച്ച ടാബ്ലോ, കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള അവതരിപ്പിക്കുന്ന ഡിസ്‌പ്ലേയും അരങ്ങേറി.

റിപ്പബ്ലിക്ക് ദിനാഘോഷം-2024







 കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വച്ച് നടന്ന റിപ്പബ്ലിക്ദിനാഘോഷ ചടങ്ങിൽ ട്രാൻസ്‌പോർട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ പതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യ്തു. ഇരവിപുരം എം.എൽ.എ എം നൗഷാദ്, കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ ഐ.എ.എസ്, കൊല്ലം സബ്ബ് കളക്ടർ മുകുന്ത് താക്കുർ ഐ.എ.എസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഐ.പി.എസ്, കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐ.പി.എസ്, എന്നിവർ സന്നിഹിതരായിരുന്നു.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023