നയപ്രഖ്യാപനത്തിന് സമയില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി




ഗവർണർ ആരിഫ് മൊ​ഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ​ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോൾ അതിനോട് അധികാര സ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നുള്ളതാണ് പ്രശ്നം. മുഖ്യമന്ത്രി പോകുമ്പോൾ എന്താണ് നടക്കാറുള്ളത് എന്നാണ് ​ഗവർണർ ചോദിക്കുന്നത്. എനിക്ക് നേരെയും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ​ഗവർണർ ചെയ്തതുപോലെ ഇന്നുവരെ ആരും ചെയ്തിട്ടില്ല. സാധാരണ സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമാണ് ​ഗവർണർ ഇപ്പോൾ ചെയ്തത്. പ്രതിഷേധക്കാരെ തടയുന്നത് പൊലീസിന്റെ ചുമതലയാണ്. എന്നാൽ അതിന് വിരുദ്ധമായാണ് ​ഗവർണർ നിലപാട് സ്വീകരിക്കുന്നത്. എഫ്ഐആർ കാണാതെ വരില്ല എന്ന് ആദ്യമായാണ് ഒരു അധികാരി പറയുന്നത്. 
ഇപ്പോൾ സുരക്ഷ സിആർപിഎഫിന് കൈമാറി. സ്റ്റേറ്റിന്റെ തലവനെന്ന നിലയ്ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് സർക്കാർ നൽകിയിരുന്നത്. ​ഗവർണറുടെ സുരക്ഷ കേന്ദ്രത്തിന് കൈമാറിയത് വിചിത്രമായി തോന്നുന്നു. കേന്ദ്ര സുരക്ഷ ലഭിച്ചിരുന്നത് കേരളത്തിലെ ചില ആർഎസ്എസുകാർക്കാണ്. ആ പട്ടികയ്ലേക്കാണ് ​ഗവർണറും കടന്നുവന്നിരിക്കുന്നത്. സിആർപിഎഫിന് ​ഗവർണർ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയുമോ. അധികാരസ്ഥാനങ്ങൾക്ക് മേലെയാണ് നിയമം. അത് മനസിലാക്കാത്ത നിലപാടാണ് ​ഗവർണറുടേത്. ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കുകയാണ് വേണ്ടത്. അത് ഇതുവരെ ​ഗവർണർ ആർജിച്ചിട്ടില്ല. ഉന്നത സ്ഥാനങ്ങളിലിരിക്കേണ്ടവർ കാണിക്കേണ്ട പക്വത ​ഗവർണർക്ക് ഇല്ല. 
ഇങ്ങനെയൊരു അധികാരസ്ഥാനത്ത് ഇരിക്കുന്നയാളെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. കേരളത്തോടുള്ള വെല്ലുവിളിയാണ് ​ഗവർണറുടേത്. അവഹേളനമാണ്. ഭരണഘടനയെയും അവഹേളിക്കുന്നു. നയപ്രഖ്യാപന പ്രസം​ഗം വായിക്കാൻ സമയമില്ലാത്ത ​ഗവർണറാണ് 1 മണിക്കൂർ റോഡിൽ കുത്തിയിരുന്നത്. കേന്ദ്രം നിലപാട് എടുക്കുന്നതുവരെ ​ഗവർണർ ഇത് തന്നെ തുടരും. പ്രതിപക്ഷ നേതാവും ​ഗവർണറും പറയുന്നത് ഒരേ രീതിയിൽ തന്നെയാണ്. എല്ലാത്തിനും മേലെയുള്ളത് നിയമമാണെന്ന് ​ഗവർണറുൾപ്പെടെയുള്ളവർ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023