കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടികൂടിയത് 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദോഹയിൽനിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീർ (28) എന്ന യാത്രക്കാരനിൽ നിന്നും 63 ലക്ഷം വില വരുന്ന 999 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ദോഹയിൽ നിന്നും ഐ എക്സ് -774 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ 1085 ഗ്രാം സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. പ്രസ്തുത സ്വർണ്ണ മിശ്രിതത്തിൽ നിന്നുമാണ് 999 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്.
കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവരാണ് കസ്റ്റംസ് പരിശോധനയിൽ പങ്കെടുത്തത്.
Comments