കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു.
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അന്താരാഷ്ട്ര ദിനം ആഘോഷിച്ചു. യോഗത്തിൽ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ വി.പി.ബേബി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി കസ്റ്റംസ് നിയമത്തിൽ വരുത്തിയ വിവിധ ഭേദഗതികളെ ക്കുറിച്ചും ഡിജിറ്റൈസേഷൻ മൂലം കസ്റ്റംസിൽ വന്ന മാറ്റങ്ങളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം സംസാരിച്ചു. സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡർ വികാസ് റാണ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നത് കസ്റ്റംസ് ആണെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഇമിഗ്രേഷൻ, കണ്ണൂർ എയർപോർട്ട് അതോറിറ്റി, കിയാൽ, എയർലൈൻസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കസ്റ്റംസ് വർക്കുകളെ കുറിച്ച് ഹ്രസ്വമായ ചർച്ച നടന്നു.
- ന്യൂസ് ഓഫ് കേരളം.
Comments