കാക്കനാട് കേന്ദ്രമാക്കി യുവതി യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ: സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്.
എറണാകുളം സ്വദേശികളായ ഫ്രെഡി.വി.എഫ്, അഖിൽ മോഹനൻ എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും, മാമല റേഞ്ച് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 110 മയക്കുമരുന്ന് ഗുളികകൾ (61.05 ഗ്രാം), ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ 'ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം' എന്ന ഗ്രൂപ്പ് തുടങ്ങി അതിലൂടെ 'മിഠായി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. ടി.അനികുമാറിന്റെ നിർദ്ദേശ പ്രകാരം നടന്ന റെയ്‌ഡിൽ മാമല റേഞ്ച് ഇൻസ്പെക്ടർ കലാധരൻ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സാബു വർഗ്ഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, പ്രിവൻ്റീവ് ഓഫീസർ എൻ.ജി.അജിത്ത് കുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എൻ.ഡി.ടോമി എന്നിവർ പങ്കെടുത്തു.
Comments