Posts

Showing posts from May, 2024

കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസറായ കെ വി ലക്ഷ്മണൻ സർവീസിൽ നിന്നും പടിയിറങ്ങുന്നു.

Image
കണ്ണൂർ : കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസറായ കെ വി ലക്ഷ്മണൻ നാളെ മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 28 വർഷത്തെ സേവനത്തിനു ശേഷമാണ് കെ വി ലക്ഷ്മണൻ വിരമിക്കുന്നത്. 1996 11ന് KAP 2 നിലമ്പൂരിൽ പരിശീലനം ആരംഭിച്ചു. തുടർന്ന് പയ്യന്നൂർ,കണ്ണൂർ, കട്ടപ്പന,തലശ്ശേരി, കൂത്തുപറമ്പ്, നിലയങ്ങളിൽ വിവിധ തസ്തികകളിൽ ജോലി നോക്കിയിട്ടുണ്ട്. കോവിഡ് സമയങ്ങളിൽ അണുവിമുക്തമാക്കൽ അടക്കമുള്ള പല കാര്യങ്ങളിലും കണ്ണൂർ ഫയറിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ നന്നായി പ്രവർത്തിച്ചിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ സർവീസ് സംഘടനകൾ ആയ KFSA യുടെ സംസ്ഥാന പ്രസിഡന്റായും, കേരള ഫയർഫോഴ്സ് ഓഫീസർസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.(2024 മെയ്‌ വരെ) റിട്ടയർമെന്റിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ സ്വാന്തന പരിചരണ കൂട്ടായ്മയായ ഐ.ആർ.പി.സിക്ക് ഒരു മാസത്തെ ശമ്പളംനൽകിയിട്ടുണ്ട്. സുത്യർഹ സേവനത്തിനുള്ള 10 ഓളം റിവാർഡുകൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഗ്നി രക്ഷാ നിലയത്തിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 2006 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. ഇപ്പോൾ കണ്ണപുരം മൊട്ടമ്മൽ ആണ് താമസം. കണ്ണപുരം പഞ്ചായത്ത

ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന സംഘത്തെ എക്സൈസ് വലയിലാക്കി; വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് വഴി ലഹരിമരുന്ന് ആവശ്യപ്പെട്ടാൽ പണം അടയ്ക്കാനുള്ള ക്യു ആർ കോഡ് നൽകുകയും പണം കിട്ടിക്കഴിഞ്ഞാൽ മയക്കുമരുന്ന് ഡെലിവറി ചെയ്യുന്ന രഹസ്യ ലൊക്കേഷനും സമയവും ഇവർ അയച്ചു നൽകുകയും ചെയ്തിരുന്നു.

Image
മലപ്പുറം : വണ്ടൂരിൽ ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന നടത്തി വന്ന സംഘത്തെ എക്സൈസ് വലയിലാക്കി അഞ്ച് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വണ്ടൂർ എക്‌സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ സംഘമാണ് പ്രതികളെ പിടികൂടിയത്. വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് വഴി ലഹരിമരുന്ന് ആവശ്യപ്പെട്ടാൽ പണം അടയ്ക്കാനുള്ള ക്യു ആർ കോഡ് നൽകുകയും പണം കിട്ടിക്കഴിഞ്ഞാൽ മയക്കുമരുന്ന് ഡെലിവറി ചെയ്യുന്ന രഹസ്യ ലൊക്കേഷനും സമയവും ഇവർ അയച്ചു നൽകുകയും ചെയ്തിരുന്നു. വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിൻ്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ആർക്കാണോ പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് എന്നോ വാങ്ങുന്നവർക്ക് ഒരു അറിവുമുണ്ടാകില്ല. ലഹരി ഉപയോഗമുള്ള യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു വണ്ടൂർ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ലഹരി വിൽപന നടത്തിയ പ്രതികൾ വണ്ടൂരിലും തിരൂരിലും വച്ച് അറസ്റ്റിലായത്. വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയ ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൗഫൽ അബുബ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂർ : ‘എഴുപത്തിരണ്ടുകാരനായ ശിവകുമാർ വൃക്കരോഗി, വിമാനത്താവളത്തിലെ സഹായത്തിന് പാര്‍ട്ട് ടൈം സ്റ്റാഫായി നിയമിച്ചയാൾ’; അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂർ, നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണമെന്നും തരൂർ.

Image
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ മുൻ പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍.   ശശി തരൂരിന്റെ വാക്കുകൾ പൂർണമായും:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാൻ ധർമ്മശാലയിൽ ആയിരിക്കുമ്പോഴാണ് എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിന് എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവം അറിഞ്ഞത് . അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്ന വ്യക്തി 72 വയസ്സ് പ്രയമുള്ളതും സർവ്വീസിൽ നിന്നും വിരമിച്ചയാളുമാണ്. രണ്ടു കിഡ്നിക്കും രോഗം ബാധിച്ച് പതിവായി ഡയാലിസിസിന് വിധേയനായി ക്കൊണ്ടിരിക്കുന്ന ഈ ആളിനെ മാനുഷിക പരിഗണനയുടെ പേരിൽ പാർട് ടൈം ആയി നിലനിർത്തിയതാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. വിഷയം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാനുള്ള അധികാരികളുടെ ഉത്തരവാദിത്വത്തെപൂർണ്ണമായി പിന്തുണയ്ക്കുന്നു.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ

പോലീസ് സേനയിൽ കണ്ണൂർ സിറ്റി പോലീസ് ഓഫീസിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. Kannur city police

Image
കണ്ണൂർ : സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 2024 മെയ് മാസം പോലീസ് സേനയിൽ കണ്ണൂർ സിറ്റി പോലീസ് ഓഫീസിൽ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍  അജിത് കുമാർ ഐ പി എസ് വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. സുധ ടി പി ഇൻസ്‌പെക്ടർ ഓഫ് പോലീസ് (വിമൻസ് സെൽ ), പ്രകാശൻ പി വി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( ട്രാഫിക് പോലീസ് സ്റ്റേഷൻ കണ്ണൂർ ) സിബി സി അലക്സ്‌ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( എം ടി ഓഫീസ് DHQ കണ്ണൂർ സിറ്റി ) രാജീവൻ എ പി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ), മനോജ്‌ കുമാർ എം പി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( തലശ്ശേരി പോലീസ് സ്റ്റേഷൻ )സതീഷ് കുമാർ സി കെ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ( ചോക്ലി പോലീസ് സ്റ്റേഷൻ ) വേണുഗോപാലൻ പി വി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (DHQ കണ്ണൂർ സിറ്റി ) ആബിദ് എം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കണ്ണവം പോലീസ് സ്റ്റേഷൻ ) സോമനാദ് ആർ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (പാനൂർ പോലീസ് സ്റ്റേഷൻ ) മരിയ ജോസ് എം അസ്സിസ്റ്റന്റ് സ

കൈക്കൂലി വാങ്ങവേ റെവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ.

Image
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി യിലെ റെവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എം.പി യെകൈക്കൂലി വാങ്ങവേ ഇന്ന് (29.05.2024) വിജിലൻസ് പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000/- രൂപ കൈക്കൂലിയാണ്ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു.പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000/- രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറംവിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ഫിറോസ്‌ എം ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി ഇന്ന് (29.05.2024) വൈകിട്ട് 5.00 മണിയോടെ സ്ഥ

മഴക്കെടുതി: പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി.

Image
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് വി ഡി സതീശന്റെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വിദ്യാർഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ ഇടപെടൽ വേണം: മുഖ്യമന്ത്രി: ക്ലാസിലെ വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം.അത്തരം വിദ്യാർഥികളുടെ പഠന ഉന്നമനത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകുമെന്നതിൽ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി.

Image
മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലാസിലെ വിദ്യാർഥികളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം. അത്തരം വിദ്യാർഥികളുടെ പഠന ഉന്നമനത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകുമെന്നതിൽ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കേരളം രംഗം പല കാര്യങ്ങളിലും ഏറെ മെച്ചപ്പെട്ടതാണെന്നതു നമുക്ക് അഭിമാനം പകരുമ്പോൾത്തന്നെ, ഏതെങ്കിലും പ്രത്യേക കാര്യത്തിലോ വിഷയത്തിലോ നാം പുറകിലാകുന്നുണ്ടെങ്കിൽ അത് വിലയിരുത്തൽ നടത്തുന്നവരുടെ പിഴവുകൊണ്ടല്ലെന്നു മനസിലാക്കാനുള്ള സാമാന്യ ബോധം എല്ലാവർക്കുമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതു വസ്തുതയാണെന്ന് അംഗീകരിച്ച് എങ്ങനെ മാറ്റാൻ കഴിയുമെന്നതാണു ചിന്തിക്കേണ്ടത്. ഇക്കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. എല്ലാ വിദ്യാർഥികൾക്കും പഠിക്കാനുള്ള സാഹചര്യം ഒരേപോലെ ആയിരിക്കില്ല. വ

അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു.

Image
  സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തിൽ മെയ് 30നു സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചരമം π എൻ.കെ മഹമൂദ്, വാരം.

Image
വാരം : പൗരപ്രമുഖനും സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വാരം കടവ് തമന്നയിൽ പരേതരായ കായക്കൽ അസ്സയിനാർ ഹാജിയുടെയും നാരാങ്കല്ലിൽ ഖദീജയുടെയും മകനായ എൻ.കെ മഹമൂദ് (69) നിര്യാതനായി. ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെൻ്ററിൻ്റെ ട്രഷററായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു. എളയാവൂർ കണ്ണഞ്ചാൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, വാരം പുതിയപള്ളി മഹൽ കമ്മറ്റി പ്രസിഡണ്ട്, വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഭാര്യ മൈമൂന മക്കൾ അനസ് (അജ്മാൻ) റയീസ് അൽ അസ്ഹരി ( നാറാത്ത് മഹൽ ചീഫ് സദർ മുഅല്ലിം ) അന്നത്ത് (അജ്മാൻ) തമന്ന ( ഖത്തർ) മരുമക്കൾ റിനാസ് അബ്ദുൾ മജീദ് ( ജനറൽ സിക്രട്ടറി എളയാവൂർ സി.എച്ച് സെൻ്റർ നോർത്തേൺ എമിറേറ്റ്സ് കമ്മറ്റി), അൻവർ (ഖത്തർ), റസീന, ഷറഫീന സഹോദരങ്ങൾ എൻ.കെ കമാൽ ഹാജി, എൻ.കെ മൊയ്തീൻ, എൻ.കെ ഇബ്രാഹിം ഹാജി, എൻ.കെ ഫാത്തിബി പരേതരായ എൻ.കെ അബ്ദുൾ ഖാദർ, എൻ.കെ നഫീസ.നിര്യാണത്തിൽ എളയാവൂർ സി.എച്ച്. സെൻ്റർ അനുശോചനം രേഖപ്പെടുത്തി. ഖബറടക്കം രാവിലെ 8.30 ന് വാരം പുതിയ പള്ളി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേര

ഗതാഗതം പൂര്‍ണമായും നിരോധിച്ചു. 29 May 2024

Image
മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മെയ് 30 മുതല്‍ രണ്ടു മാസത്തേക്ക് ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചെമ്പോത്തിനാടി കവല – കമ്പനി നിരത്ത് വഴി കടന്നുപോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വൈദ്യുതി മുടങ്ങും.

Image
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തക്കാളി പീടിക, വാരം കടവ്, വാരം കടവ് ജങ്ഷന്‍ ആരോഗ്യ എച്ച് ടി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 30 വ്യാഴം രാവിലെ ഏഴ് മുതല്‍ 10 മണി വരെയും മായന്‍ മുക്ക്, കൊട്ടാണച്ചേരി ചകിരി, കൊട്ടാണച്ചേരി, ജയന്‍ പിടിക, എടക്കണാമ്പേത്ത്, ഏച്ചൂര്‍ കോട്ടം, കച്ചേരി പറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സബ്ബ് സ്റ്റേഷന്‍ ക്വാട്ടേര്‍സ്, മുണ്ടേരി സ്‌കൂള്‍, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേരളാ പോലീസിൽ അർപ്പണ ബോധത്തോടെ, നിസ്തുലമായി പ്രവർത്തിച്ചു സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. 29 May 2024

Image
പാലക്കാട് : കേരളാ പോലീസിൽ അർപ്പണ ബോധത്തോടെ, നിസ്തുലമായി പ്രവർത്തിച്ചു, സ്തുത്യർഹമായ സേവനത്തിനു, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ, സേനയിൽ മാതൃകയായ, പാലക്കാട് അഡിഷണൽ എസ്.പി കെ. എൽ രാധാകൃഷ്ണനും, മൂന്ന് പതിറ്റാണ്ടുകാലം ആതുരസേവന രംഗത്തും, പോലീസ് സർജൻ എന്നനിലയിൽ നിരവധി കേസുകൾ തെളിയിക്കുന്നതിൽ മികവും പുലർത്തിയ, 2016 ലെ കേരള ആരോഗ്യ വകുപ്പിൻ്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ പി.ബി. ഗുജ്‌റാളും സർവ്വീസിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ടു പാലക്കാട് ജില്ലാ പോലീസിൻ്റെ ഔദ്യോഗിക യാത്രയയപ്പ്‌ ചടങ്ങ് ജില്ലാ പോലീസ് അനക്സ് ഹാളിൽ വെച്ച് നടത്തി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു ഉപഹാര സമർപ്പണം നടത്തി. ഡിസിആർബി ഡി.വൈ.എസ്.പി. രാജേഷ്.ടി.ആർ ഏവരെയും സ്വാഗതം അറിയിച്ചു. ചടങ്ങിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി വാഹിദ്, ക്രൈം ബ്രാഞ്ച് എസ്.പി സുരേഷ് കുമാർ, എ.എസ്.പിമാരായ അശ്വതി ജിജി ഐ.പി.എസ്, രാജേഷ് കുമാർ ഐ.പി.എസ്, ഡി.വൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച് പ്രവീൺ കുമാർ, മണ്ണാർക്കാട് ഡി.വൈ.എസ്.പി. സിനോജ്, അഗളി ഡി.വൈ.എസ്.പി. ജയകൃഷ്ണൻ.എസ്, നാർക്കോട്ട

ക്രെഡിറ്റ്‌ കാർഡ് പുതുക്കണമെന്ന് പറഞ്ഞ് തട്ടിപ്പ് 99667 രൂപ നഷ്ടമായതായി പരാതി; മറ്റൊരു പരാതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 4000 രൂപ നഷ്ടപ്പെട്ടു, ഇൻസ്റ്റഗ്രാമിൽ കളിപ്പാട്ടത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിനായി പണം നൽകിയ പരാതിക്കാരൻ തട്ടിപ്പിനിരയാകുകയായിരുന്നു. 28 May 2024

Image
കണ്ണൂർ : ക്രെഡിറ്റ്‌ കാർഡ് എക്‌സിക്യൂട്ടീവ് എന്നു പറഞ്ഞ് പരാതിക്കാരിയുടെ ഫോണിലേക്ക് കാൾ വരികയായിരുന്നു. ക്രെഡിറ്റ് കാർഡ് പുതുക്കുന്നതിനായി ഒരു ഒ ടി പി നിങ്ങളുടെ ഫോണിലേക്ക് വരുമെന്നും അത് അവർക്ക് പറഞ്ഞ് നൽകണം എന്ന് പറഞ്ഞതിനെ തുടർന്ന് പരാതിക്കാരി ഫോണിലേക്ക് വന്ന ഒ ടി പി കൈമാറുകയായിരുന്നു.തുടർന്നാണ് അക്കൗണ്ടിൽ നിന്നും 99,667 രൂപ നഷ്ടമായത്. മറ്റൊരു പരാതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 4000 രൂപ നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ കളിപ്പാട്ടത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിനായി പണം നൽകിയ പരാതിക്കാരൻ തട്ടിപ്പിനിരയാകുകയായിരുന്നു. പണം നല്കിയ ശേഷം കളിപ്പാട്ടമോ നൽകിയ പണമോ നൽകാതിയായിരുന്നു. മാട്രിമോണിയിൽ പേര് രജിസ്റ്റർ ചെയ്യാനുന്നതിനായി പണം കൈമാറിയയാളും തട്ടിപ്പിനിരയായി. ഇൻസ്റ്റഗ്രാമിൽ അർച്ചന എന്ന മാട്രിമോണിയുടെ പരസ്യം കണ്ട് റജിസ്റ്റർ ചെയ്യാൻ പണം നൽകിയ പരാതിക്കാരനെ നൽകിയ പണമോ വാഗ്ദ‌ാനം ചെയ്‌ത സേവനമോ നൽകാതെ വഞ്ചിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്നും ഡയറക്ടർ.

ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത പൊതുജനങ്ങളെയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഈ വാർത്ത പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുമുണ്ട്. മേയ് 28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സ്പെഷ്യല്‍ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ.

Image
സ്പെഷ്യല്‍ ആംഡ് പോലീസ്, കെഎപി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് പേരൂര്‍ക്കട സ്പെഷ്യല്‍ ആംഡ് പോലീസ് ഗ്രൗണ്ടില്‍ നടക്കും.  രാവിലെ 7.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. ഒൻപതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനാംഗങ്ങള്‍ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. ശാരീരികക്ഷമത പരിശീലനം, ആയുധപരിശീലനം എന്നിവ കൂടാതെ യോഗ, കരാട്ടെ, നീന്തല്‍ എന്നിവയിലും വിവിഐപി സെക്യൂരിറ്റി, സോഷ്യല്‍ മീഡിയ, സൈബര്‍ ക്രൈം എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചും ഇവര്‍ക്ക് പരിശീലനം നല്‍കി.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ

എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.

2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു.

Image
കണ്ണൂർ : അത്താഴക്കുന്ന് റഹ്മാനിയ പള്ളി - കല്ല് കെട്ട് ചിററോഡിൽ ഏറ്റു കാരൻ മുക്കിന്ന് സമീപം പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു. വിദേശത്തുള്ള സാദിരി ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീ ആളിപ്പടർന്നത്. വീടിൻ്റെ സെൻ്റർ ഹാൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.അസി. സ്റ്റേഷൻ ഓഫീസർ രമേഷ് എം.എസ് ൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തി തീ പൂർണ്ണമായും അടച്ചു. രാത്രി 8.30 നാണ് സംഭവം • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW