ക്രെഡിറ്റ് കാർഡ് പുതുക്കണമെന്ന് പറഞ്ഞ് തട്ടിപ്പ് 99667 രൂപ നഷ്ടമായതായി പരാതി; മറ്റൊരു പരാതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 4000 രൂപ നഷ്ടപ്പെട്ടു, ഇൻസ്റ്റഗ്രാമിൽ കളിപ്പാട്ടത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിനായി പണം നൽകിയ പരാതിക്കാരൻ തട്ടിപ്പിനിരയാകുകയായിരുന്നു. 28 May 2024
കണ്ണൂർ : ക്രെഡിറ്റ് കാർഡ് എക്‌സിക്യൂട്ടീവ് എന്നു പറഞ്ഞ് പരാതിക്കാരിയുടെ ഫോണിലേക്ക് കാൾ വരികയായിരുന്നു. ക്രെഡിറ്റ് കാർഡ് പുതുക്കുന്നതിനായി ഒരു ഒ ടി പി നിങ്ങളുടെ ഫോണിലേക്ക് വരുമെന്നും അത് അവർക്ക് പറഞ്ഞ് നൽകണം എന്ന് പറഞ്ഞതിനെ തുടർന്ന്
പരാതിക്കാരി ഫോണിലേക്ക് വന്ന ഒ ടി പി കൈമാറുകയായിരുന്നു.തുടർന്നാണ് അക്കൗണ്ടിൽ നിന്നും 99,667 രൂപ നഷ്ടമായത്. മറ്റൊരു പരാതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 4000 രൂപ നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ കളിപ്പാട്ടത്തിന്റെ പരസ്യം കണ്ട് വാങ്ങുന്നതിനായി പണം നൽകിയ പരാതിക്കാരൻ തട്ടിപ്പിനിരയാകുകയായിരുന്നു. പണം നല്കിയ ശേഷം കളിപ്പാട്ടമോ നൽകിയ പണമോ നൽകാതിയായിരുന്നു.
മാട്രിമോണിയിൽ പേര് രജിസ്റ്റർ ചെയ്യാനുന്നതിനായി പണം കൈമാറിയയാളും തട്ടിപ്പിനിരയായി. ഇൻസ്റ്റഗ്രാമിൽ അർച്ചന എന്ന മാട്രിമോണിയുടെ പരസ്യം കണ്ട് റജിസ്റ്റർ ചെയ്യാൻ പണം നൽകിയ പരാതിക്കാരനെ നൽകിയ പണമോ വാഗ്ദാനം ചെയ്‌ത സേവനമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്‌താൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ലാത്തതും, ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുത്.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Comments