കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസറായ കെ വി ലക്ഷ്മണൻ സർവീസിൽ നിന്നും പടിയിറങ്ങുന്നു.
കണ്ണൂർ : കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസറായ കെ വി ലക്ഷ്മണൻ നാളെ മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 28 വർഷത്തെ സേവനത്തിനു ശേഷമാണ് കെ വി ലക്ഷ്മണൻ വിരമിക്കുന്നത്. 1996 11ന് KAP 2 നിലമ്പൂരിൽ പരിശീലനം ആരംഭിച്ചു. തുടർന്ന് പയ്യന്നൂർ,കണ്ണൂർ, കട്ടപ്പന,തലശ്ശേരി, കൂത്തുപറമ്പ്, നിലയങ്ങളിൽ വിവിധ തസ്തികകളിൽ ജോലി നോക്കിയിട്ടുണ്ട്. കോവിഡ് സമയങ്ങളിൽ അണുവിമുക്തമാക്കൽ അടക്കമുള്ള പല കാര്യങ്ങളിലും കണ്ണൂർ ഫയറിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ നന്നായി പ്രവർത്തിച്ചിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ സർവീസ് സംഘടനകൾ ആയ KFSA യുടെ സംസ്ഥാന പ്രസിഡന്റായും, കേരള ഫയർഫോഴ്സ് ഓഫീസർസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.(2024 മെയ് വരെ) റിട്ടയർമെന്റിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ സ്വാന്തന പരിചരണ കൂട്ടായ്മയായ ഐ.ആർ.പി.സിക്ക് ഒരു മാസത്തെ ശമ്പളംനൽകിയിട്ടുണ്ട്. സുത്യർഹ സേവനത്തിനുള്ള 10 ഓളം റിവാർഡുകൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഗ്നി രക്ഷാ നിലയത്തിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 2006 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. ഇപ്പോൾ കണ്ണപുരം മൊട്ടമ്മൽ ആണ് താമസം. കണ്ണപുരം പഞ്ചായത്തിൽ അക്കൗണ്ടന്റ് പി. ഷീബ ആണ് ഭാര്യ. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന അഞ്ജലിയും, ഡിഗ്രി വിദ്യാർഥിയായ ആവണിയും മക്കളാണ്.
- അബൂബക്കർ പുറത്തീൽ, ന്യൂസ്‌ഓഫ്കേരളം.
Comments