കൈക്കൂലി വാങ്ങവേ റെവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി യിലെ റെവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എം.പി യെകൈക്കൂലി വാങ്ങവേ ഇന്ന് (29.05.2024) വിജിലൻസ് പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000/- രൂപ കൈക്കൂലിയാണ്ചോദിച്ച് വാങ്ങിയത്.
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു.പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000/- രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലൻസ് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. പ്രജീഷ് തോട്ടത്തിലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് മലപ്പുറംവിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ഫിറോസ് എം ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി ഇന്ന് (29.05.2024) വൈകിട്ട് 5.00 മണിയോടെ സ്ഥല പരിശോധനക്ക് ശേഷം പരതിക്കാരനില്‍ നിന്നും ഉണ്ണികൃഷ്ണന്‍2000/- കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലാവുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. ഗിരീഷ് കുമാര്‍, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീ. ശ്രീനിവാസന്‍ , ശ്രീ. സജി, ശ്രീ.മോഹന കൃഷ്ണന്‍ ,ശ്രീ. മധുസൂധനന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ ശ്രീ. വിജയകുമാര്‍, ശ്രീ. അഭിജിത്ത്, ശ്രീ. രാജീവ്, ശ്രീ.സന്തോഷ്, ശ്രീ. സുബിന്‍, ശ്രീമതി. രത്നകുമാരി എന്നിവരുമുണ്ടായി.
Comments