കേരളാ പോലീസിൽ അർപ്പണ ബോധത്തോടെ, നിസ്തുലമായി പ്രവർത്തിച്ചു സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. 29 May 2024




പാലക്കാട് : കേരളാ പോലീസിൽ അർപ്പണ ബോധത്തോടെ, നിസ്തുലമായി പ്രവർത്തിച്ചു, സ്തുത്യർഹമായ സേവനത്തിനു, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ, സേനയിൽ മാതൃകയായ, പാലക്കാട് അഡിഷണൽ എസ്.പി കെ. എൽ രാധാകൃഷ്ണനും, മൂന്ന് പതിറ്റാണ്ടുകാലം ആതുരസേവന രംഗത്തും, പോലീസ് സർജൻ എന്നനിലയിൽ നിരവധി കേസുകൾ തെളിയിക്കുന്നതിൽ മികവും പുലർത്തിയ, 2016 ലെ കേരള ആരോഗ്യ വകുപ്പിൻ്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ പി.ബി. ഗുജ്‌റാളും സർവ്വീസിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ടു പാലക്കാട് ജില്ലാ പോലീസിൻ്റെ ഔദ്യോഗിക യാത്രയയപ്പ്‌ ചടങ്ങ് ജില്ലാ പോലീസ് അനക്സ് ഹാളിൽ വെച്ച് നടത്തി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ.പി.എസ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു ഉപഹാര സമർപ്പണം നടത്തി. ഡിസിആർബി ഡി.വൈ.എസ്.പി. രാജേഷ്.ടി.ആർ ഏവരെയും സ്വാഗതം അറിയിച്ചു. ചടങ്ങിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി വാഹിദ്, ക്രൈം ബ്രാഞ്ച് എസ്.പി സുരേഷ് കുമാർ, എ.എസ്.പിമാരായ അശ്വതി ജിജി ഐ.പി.എസ്, രാജേഷ് കുമാർ ഐ.പി.എസ്, ഡി.വൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച് പ്രവീൺ കുമാർ, മണ്ണാർക്കാട് ഡി.വൈ.എസ്.പി. സിനോജ്, അഗളി ഡി.വൈ.എസ്.പി. ജയകൃഷ്ണൻ.എസ്, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. മുനീർ,ഡി.വൈ.എസ്.പി. ഷൊർണൂർ ഹരിദാസൻ,വിജിലൻസ് ഡി.വൈ.എസ്.പി. ദേവസ്യ, ഡി.വൈ.എസ്.പി. സുന്ദരൻ,ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മണികണ്ഠൻ എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ ജില്ലയിലെ ഇൻസ്പെക്ടർമാരും, സബ് ഇൻസ്പെക്ടർമാരും ജില്ലയിൽ നിന്നും ട്രാൻസ്ഫർ ആയി പോയിട്ടുള്ള ഓഫീസർമാരും ചടങ്ങിൽ പങ്കെടുത്തു.

 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023