3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണുമാറ്റാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം: മന്ത്രി പി. രാജീവ്; മണ്ണ് പുറത്തേക്കു കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും.
സംസ്ഥാനത്ത് 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. നേരത്തേ ഇത് മൈനിങ ആൻജ് ജിയോളജി വകുപ്പിന്റെ ചുമതലയിലായിരുന്നു. പൊതുജനങ്ങൾക്കും സർക്കാരിനും നേരിട്ടു പ്രയോജനം ലഭിക്കുന്ന വിധത്തിൽ 2015ലെ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങളിലെ അഞ്ചു വിഭാഗങ്ങളിൽ കൊണ്ടുവന്ന ഭേദഗതിയുടെ ഭാഗമായാണിതെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിനു താഴെയുള്ള ധാതു പുറത്തേക്കു കൊണ്ടുപോകുന്നതിനു പ്രത്യേക അനുമതി നൽകുന്നത് ഭേദഗതിയിൽ നിർദേശിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. മണ്ണ് പുറത്തേക്കു കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നത് വകുപ്പിനെ അറിയിച്ചു ചെയ്യാനുള്ള അനുമതിയും ലഭ്യമാക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടും സർക്കാർ പ്രവൃത്തികളുമായി ബന്ധപ്പെട്ടും ധാതു നീക്കത്തിനു പ്രത്യേക അനുമതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഖനന മേഖലയിലെ ക്രഷർ യൂണിറ്റുകളുടെ ക്ഷമതയനുസരിച്ചു കോമ്പൗണ്ടിങ് വ്യവസ്ഥയിൽ റോയൽറ്റി ഈടാക്കുന്ന സംവിധാനവും ഖനനം അനുവദിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണമ