സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 മരണം.





റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തിൽ പെട്ടത്. തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.    തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ബംഗ്ലാദേശ്, പാകസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തീർഥാടകർ എന്നാണ് വിവരം.   പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 29-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. 



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023