ലിങ്കിൽ കേറി ക്ലിക്കല്ലേ.. ആധാർ- പാൻ ബന്ധിപ്പിക്കുന്നത് ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം; മുന്നറിയിപ്പുമായി കേരള പോലീസ്.




തിരുവനന്തപുരം: ആധാർ-പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പോലീസ്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :

ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി  ബന്ധപ്പെട്ട്  തട്ടിപ്പുകൾ നടക്കുന്നതായി വാർത്തകളുണ്ട്.  വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക്  സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കുക.
https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യുക.

# keralapolice



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023