Posts

സ്കൂൾ ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

Image
കോഴിക്കോട് : കല്ലായി ഗവ. യു.പി സ്കൂളിൽ പുതിയതായി അനുവദിച്ച സ്കൂൾ ബസ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് വാങ്ങിയത്.പ്രധാനാധ്യാപിക ട്രീസ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വാർഡ് കൗൺസിലർമാരായ എം സി സുധാമണി, ബിജുലാൽ, പി ടി എ പ്രസിഡന്റ് ജറീഷ് പി ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ ആഢംബര ബൈക്കുകള്‍ മോഷണം നടത്തുന്ന സംഘത്തെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. 26

Image
പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തതും വീടുകളില്‍ നിര്‍ത്തിയിട്ടതുമായ വിലകൂടിയ ബൈക്കുകള്‍ നോട്ടമിട്ട് രാത്രികാലങ്ങളിൽ മോഷണം നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി ചലവറ സ്വദേശി കൊട്ടുതൊടി മുഹമ്മദ് ബിലാല്‍ (23), താനാളൂര്‍ വട്ടത്താനി സ്വദേശി കൊല്ലടത്ത് മുഹമ്മദ് ഫസലു (23), കോട്ടയം അറനൂറ്റിമംഗലം സ്വദേശി പാറശ്ശേരി അനന്തു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണ ടൗണിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും നിര്‍ത്തിയിട്ട വിലകൂടിയ ബൈക്കുകള്‍ രാത്രികളില്‍ മോഷണം പോകുന്നതായി കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിക്കുന്നത്. അന്വേഷണത്തിനിടയില്‍ ജില്ലയില്‍ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ബൈക്കുകള്‍ മോഷണം പോയതായും മോഷണ ബൈക്കുകളില്‍ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വച്ചും രൂപഘടനയില്‍ മാറ്റംവരുത്തിയും കറങ്ങിനടന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുകയും

കണ്ണൂർ റെയിൽവെ പോലീസിൻ്റെ ജാഗ്രത; മലബാർ എക്സ്പ്രസിൽ മോഷണ പരമ്പര നടത്തിയ പ്രതികളെ ട്രെയിനിൽ വച്ച് തന്നെ പിടികൂടി. 26

Image
കണ്ണൂർ: ട്രെയിനിൽ കവർച്ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകൾക്കകം വലയിലാക്കി കണ്ണൂർ റെയിൽവെ പോലീസിലെ സുരേഷ് കക്കറയും മഹേഷും. ഇന്ന് തിരുവനന്തപുരം മംഗലാപുരം മലബാർ എക്സ്പ്രസിൽ തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇവർ S 4 കോച്ചിൽ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ഒരു ബിഡിഎസ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കളവ് പോയതായി അറിയുകയും ഇതിനിടെ S 9 കോച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാൻ ശ്രമിച്ചതായ വിവരവും ലഭിച്ചു. ഇതിനിടെ A 1 കോച്ചിൽ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്സ് കളവ് പോയതായും അറിഞ്ഞു. പ്രതികൾ ട്രെയിനിൽ ഉണ്ടെന്നും ഷൊർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പെട്ടെന്ന് തന്നെ കോച്ചുകളിൽ പരിശോധന നടത്തി വരവെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട പ്രതികളായ രണ്ടു യുവാക്കൾ HA1 കോച്ചിന്റെ ബാത്റൂമിൽ കയറി ഒളിക്കുകയും ചെയ്തു .ഡോർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാൽ ട്രെയിൻ ഷോർണൂരിൽ എത്തിയ സമയത്ത് ജിആർപി യുടെയും റെയിൽവേ ജീ

ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം.

സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പൈയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. 30,000 ബസുകൾ ഉണ്ടായിരുന്നത് 6000 ആയി ചുരുങ്ങി. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു. വിദ്യാർഥി കൺസഷൻ കാലോചിതമായി പരിഷ്‌കരിക്കണം. അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് ബസ് ഉടമകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. സർക്കാർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന്ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്

രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. 25

Image
കോഴിക്കോട് : രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന പി.പി.ബിജു എന്ന ലക്കിടി ബൈജു,എന്നയാളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സപ്തംബർ മാസം 14 തീയതി പുലർച്ചെ കോഴിക്കോട് ICICl ബാങ്കിലെ ജീവനക്കാരനായ തിരുപനന്തപുരം സ്വദേശി മെഡിക്കൽ കോളേജ് ഭാഗത്തുള്ള തൻ്റെ താമസസ്ഥലത്തേക്കുള്ള വാഹനം കാത്ത് മാവൂർ റോഡിലുള്ള ഒരു സ്ഥാപനത്തിൻ്റെ മുൻവശം വിശ്രമിക്കുന്നതിനിടയിൽ പ്രതി അവിടെ എത്തി ഇയാളുടെ ലാപ്ടോപ് അടങ്ങിയ ബാഗും, മൊബൈൽ ഫോണും പേഴ്സും കളവ് ചെയ്ത കൊണ്ടുപോവുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.കളവിന് ശേഷം മുങ്ങിയ പ്രതി വീണ്ടും കളവ് നടത്താൻ വേണ്ടി കെ.എസ്ആർ.ടി.സി. പരിസരത്ത് എത്തിയപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ്, കെ.എസ്.ആർ.ടി.സി.ബസ്റ്റ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദീർഘദൂര യാത്രകഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാർ വിശ്രമിക്കുന്ന സമയങ്ങളിൽ ബാഗും ഫോണുകളും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ മോഷണം നടത്തുന്നതാണ് രീതി. നടക്കാ

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ; ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട് എന്നും ഉമാ തോമസ്.

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നുവെന്നും വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.  ഉമ തോമസിന്റെ വാക്കുകളിലേക്ക് :  എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും  അന്തസായി പണിയെടുക്കുന്

പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Image
കണ്ണൂര്‍: പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കാങ്കോൽ സബ് സ്റ്റേഷന് സമീപത്തെ കുളവയലിൽ ബമ്മാരടി കോളനിയിലാണ് സംഭവം. ചെക്കിക്കുളം സ്വദേശിനി വി കെ പ്രസന്ന (38) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി (40) പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരം അറിഞ്ഞ് നിരവധി നാട്ടുകാരാണ് ബൊമ്മരടി കോളനിയിലെ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്.  ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പയ്യന്നൂർ പൊലിസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.  കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW