ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം.
സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്സഷന് തുക വര്‍ധിപ്പിക്കണം എന്നതുള്പ്പൈയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. 30,000 ബസുകൾ ഉണ്ടായിരുന്നത് 6000 ആയി ചുരുങ്ങി. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു. വിദ്യാർഥി കൺസഷൻ കാലോചിതമായി പരിഷ്കരിക്കണം. അതിദരിദ്ര വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയത് ബസ് ഉടമകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. സർക്കാർ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന്ബസുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു
Comments